മികച്ച റെക്കോഡുണ്ട്, എന്നാല്‍ ഏകദിന സെഞ്ച്വറിയില്ല, അഞ്ച് നിര്‍ഭാഗ്യവാന്മാര്‍ ഇവരാണ്

സെഞ്ച്വറി നേടുകയെന്നത് ഏതൊരു ബാറ്റ്സ്മാനെയും സംബന്ധിച്ച് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യമാണ്. മൂന്നക്കത്തിലേക്കെത്തുന്നത് എളുപ്പമല്ലാത്തതിനാല്‍ത്തന്നെ ഓരോ സെഞ്ച്വറിക്കും വലിയ വിലയുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ രാജാവായി നില്‍ക്കുന്നത് 100 സെഞ്ച്വറി നേട്ടങ്ങളുടെ മികവില്‍ക്കൂടിയാണ്.
ഏകദിനത്തിലെ പ്രമുഖ താരങ്ങളെയെല്ലാം പരിശോധിച്ചാല്‍ അവരില്‍ മിക്കവരും ഒന്നിലധികം തവണ സെഞ്ച്വറി നേടി മികവ് കാട്ടിയവരാണ്. എന്നാല്‍ അറിയപ്പെടുന്ന താരങ്ങളായിട്ടും ഏകദിനത്തില്‍ മൂന്നക്കം തൊടാന്‍ ഭാഗ്യം ലഭിക്കാത്ത ചിലരുണ്ട്. ഇവര്‍ എല്ലാ ആരാധകര്‍ക്കും അറിയാവുന്ന താരങ്ങളും ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ളവരുമാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഏകദിന സെഞ്ച്വറി നേടാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. ആ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

മിസ്ബാഹ് ഉല്‍ ഹഖ്
പാകിസ്താന്റെ മുന്‍ നായകനും സൂപ്പര്‍ ബാറ്റ്സ്മാന്‍മാരിലൊരാളാണുമാണ് മിസ്ബാഹ് ഉല്‍ ഹഖ്. മൂന്ന് ഫോര്‍മാറ്റിലും പാകിസ്താനായി കളിക്കാനും മികവ് കാട്ടാനും അദ്ദേഹത്തിനായിട്ടുണ്ട്. ഏകദിനത്തില്‍ 162 മത്സരം കളിച്ച മിസ്ബാഹ് 5122 റണ്‍സാണ് നേടിയത്. മധ്യനിര ബാറ്റ്സ്മാനായ മിസ്ബാഹ് 42 അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. എന്നാല്‍ ഒരു തവണ പോലും ഏകദിന സെഞ്ച്വറി നേടാന്‍ അദ്ദേഹത്തിനായിട്ടില്ല. 96* റണ്‍സാണ് മിസ്ബാഹിന്റെ ഉയര്‍ന്ന സ്‌കോര്‍. സെഞ്ച്വറിയില്ലാതെ കൂടുതല്‍ ഏകദിന ഇന്നിങ്സ് എന്ന നാണക്കേടിന്റെ റെക്കോഡില്‍ മിസ്ബാഹാണ് തലപ്പത്ത്. വിരമിച്ച ശേഷം പാകിസ്താന്റെ പരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

ഗ്രഹാം തോര്‍പ്പ്
ഇംഗ്ലണ്ട് താരം ഗ്രഹാം തോര്‍പ്പും ഈ പട്ടികയില്‍ ഉള്‍പ്പെട്ട താരമാണ്. 82 ഏകദിനങ്ങള്‍ കളിച്ച അദ്ദേഹം 2380 റണ്‍സാണ് നേടിയത്. ഇതില്‍ 21 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. എന്നാല്‍ ഒരു തവണ പോലും സെഞ്ച്വറി ഭാഗ്യം അദ്ദേഹത്തുനുണ്ടായില്ല. 89 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ താരം ഇംഗ്ലണ്ടിനായി 100ലധികം ടെസ്റ്റ് കളിച്ച താരമാണ്. 6744 റണ്‍സ് ടെസ്റ്റില്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. എന്നാല്‍ ഒരു തവണ പോലും ഏകദിന സെഞ്ച്വറി നേടാന്‍ ഭാഗ്യമുണ്ടായില്ല.

മൈക്കല്‍ വോണ്‍
മുന്‍ ഇംഗ്ലണ്ട് നായകനായ മൈക്കല്‍ വോണ്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ്. എന്നാല്‍ ഒരു തവണ പോലും ഏകദിനത്തില്‍ മൂന്നക്കം കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. 86 ഏകദിനം കളിച്ച താരം 1982 റണ്‍സാണ് നേടിയത്. 16 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 90 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടോപ് ഓഡറില്‍ കളിച്ചിരുന്ന താരമായിരുന്നിട്ടും പ്രതിഭാശാലിയായിരുന്നിട്ടും അദ്ദേഹത്തിന് ഏകദിനത്തില്‍ സെഞ്ച്വറി നേടാനായിട്ടില്ലെന്നതാണ് അത്ഭുതപ്പെടുത്തുന്നത്. 82 ടെസ്റ്റില്‍ നിന്ന് 41.44 ശരാശരിയില്‍ 5719 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്.

ഇയാന്‍ ബോത്തം
ഇംഗ്ലണ്ട് താരം ഇയാന്‍ ബോത്തവും ഈ ഹതഭാഗ്യവാന്മാരുടെ പട്ടികയിലുണ്ട്. 116 മത്സരം കളിച്ച് 2113 റണ്‍സാണ് ബോത്തതിന്റെ പേരിലുള്ളത്. ഇതില്‍ ഒമ്പത് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 79 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു തവണ പോലും സെഞ്ച്വറി ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. മധ്യനിരയിലാണ് കൂടുതല്‍ കളിച്ചിരുന്നതെങ്കിലും ഒരു തവണ പോലും ഈ നേട്ടത്തിലെത്താനായില്ലെന്നത് തീര്‍ച്ചയായും നിരാശപ്പെടുത്തുന്ന കാര്യം തന്നെയാണ്. ഓള്‍റൗണ്ടറായ താരം 145 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

ദിനേഷ് കാര്‍ത്തിക്
ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തികും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ധോണിക്ക് മുമ്പ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച കാര്‍ത്തിക് മികച്ച പ്രകടനങ്ങളും ടീമിനൊപ്പം കാഴ്ചവെച്ചിട്ടുണ്ട്. 94 മത്സരത്തില്‍ നിന്ന് 1752 റണ്‍സാണ് കാര്‍ത്തിക് ഏകദിനത്തില്‍ നേടിയത്. ഇതില്‍ ഒമ്പത് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 79 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചെങ്കിലും ടീമില്‍ സ്ഥിര സാന്നിധ്യമാവാന്‍ സാധിച്ചില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications