Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലിക്കൊപ്പം അരങ്ങേറി, എന്നാല്‍ കരിയറില്‍ ഒന്നുമായില്ല, അഞ്ച് താരങ്ങളിതാ

1

ഇന്ത്യന്‍ നായകനെന്ന നിലയില്‍ മികച്ച റെക്കോഡുകള്‍ സ്വന്തമായുള്ള താരമാണ് വിരാട് കോലി. ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമെന്ന് വിളിക്കാവുന്ന കോലി നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും നായകസ്ഥാനം ഒഴിഞ്ഞിരിക്കുകയാണ്. കോലിയുടെ കീഴില്‍ ഇന്ത്യക്ക് ഐസിസി കിരീടം നേടാനായില്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിനെ ഉന്നതങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ കോലിക്ക് സാധിച്ചു. എംഎസ് ധോണിക്ക് പകരക്കാരനായി ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിയപ്പോള്‍ വെല്ലുവിളികളേറെയായിരുന്നെങ്കിലും അതിനെയൊക്കെ ഒരു പരിധിവരെ മറികടക്കാന്‍ കോലിക്ക് സാധിച്ചു.

നിരവധി യുവതാരങ്ങളെ നായകനായിരിക്കെ കോലി വളര്‍ത്തിക്കൊണ്ടു വന്നു. യുസ് വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, റിഷഭ് പന്ത് എന്നിവരെല്ലാം കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ വളര്‍ന്നുവന്നവരാണ്. ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് ചൂടിച്ച് വരവറിയിച്ച കോലി കരിയറില്‍ ഓരോ മത്സരത്തിന് ശേഷവും ഉയര്‍ന്നു. എന്നാല്‍ കോലിക്കൊപ്പം അരങ്ങേറുകയും കരിയറില്‍ ഒന്നുമാവാന്‍ സാധിക്കാതെ പോയതുമായ ചിലതാരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

മന്‍പ്രീത് ഗോണി

മന്‍പ്രീത് ഗോണി

പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കിയ താരമാണ് മന്‍പ്രീത് ഗോണി. വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള പഞ്ചാബ് താരം 2008ല്‍ ശ്രീശാന്തിന് പകരക്കാരനായാണ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ 16 മത്സരത്തില്‍ നിന്ന് 17 വിക്കറ്റുമായി തിളങ്ങിയ ഗോണി ഇന്ത്യക്കായി രണ്ട് ഏകദിനത്തില്‍ നിന്ന് രണ്ട് വിക്കറ്റും നേടി. ഐപിഎല്ലില്‍ സിഎസ്‌കെ, ഡെക്കാന്‍ ചാര്‍ജേഴ്‌സ്, പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ലയണ്‍സ് എന്നിവര്‍ക്കെല്ലാം വേണ്ടി കളിച്ചെങ്കിലും വലിയൊരു ഇംപാക്ട് സൃഷ്ടിക്കാനായില്ല.

സുബ്രമണ്യ ബദരിനാഥ്

സുബ്രമണ്യ ബദരിനാഥ്

തമിഴ്‌നാട്കാരനായ സുബ്രമണ്യ ബദരിനാഥ് വിരാട് കോലിയോടൊപ്പം അരങ്ങേറ്റം കുറിച്ച താരമാണ്. ഏറെക്കുറെ വിരാട് കോലിയുടെ സമാന ശൈലിയുള്ള താരമാണ് ബദരിനാഥ്. ക്ലാസിക് ബാറ്റ്‌സ്മാനെന്ന് വിളിക്കാവുന്ന ബദരിനാഥിന് വലിയ കരിയര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നുമായില്ല. ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പം ഗംഭീര പ്രകടനം നടത്താന്‍ ബദരിനാഥിനായിരുന്നു. എന്നാല്‍ ഏഴ് ഏകദിനത്തില്‍ നിന്ന് 79 റണ്‍സ് മാത്രമാണ് ബദരിനാഥിന് നേടാനായത്. ഇന്ത്യന്‍ ടീമിനൊപ്പം വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കാന്‍ അദ്ദേഹത്തിനായില്ല.

പ്രഗ്യാന്‍ ഓജ

പ്രഗ്യാന്‍ ഓജ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം വലിയ പ്രതീക്ഷ നല്‍കിയ താരമാണ് പ്രഗ്യാന്‍ ഓജ. ഇടം കൈ സ്പിന്നുകൊണ്ട് വിസ്മയിപ്പിച്ചിരുന്ന ഓജ 2008ലാണ് അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ പരിമിത ഓവറില്‍ വലിയ നേട്ടത്തിലേക്കെത്താന്‍ ഓജക്കായില്ല. 18 ഏകദിനത്തില്‍ നിന്ന് 21 വിക്കറ്റാണ് ഓജക്ക് നേടാനായത്. 24 ടെസ്റ്റില്‍ നിന്ന് 113 വിക്കറ്റും ടി20യില്‍ 10 വിക്കറ്റുമാണ് ഓജയുടെ പേരിലുള്ളത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീമുകളോടൊപ്പവും കളിച്ചിട്ടുണ്ട്.

മനോജ് തിവാരി

മനോജ് തിവാരി

2010 ലാണ് മനോജ് തിവാരി ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ മികവ് കാട്ടുന്ന തിവാരിക്ക് വലിയ കരിയര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും കരിയറില്‍ ഒന്നുമായില്ല. ഇന്ത്യക്കായി പരിമിത ഓവറില്‍ കളിച്ചെങ്കിലും വലിയ കരിയര്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായില്ല. ഐപിഎല്ലില്‍ കെകെആര്‍, റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ്, പഞ്ചാബ് കിങ്‌സ് എന്നിവരോടൊപ്പമെല്ലാം കളിക്കാന്‍ അദ്ദേഹത്തിനായിരുന്നു. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ തിളങ്ങിയിരുന്ന താരത്തിന് ഇതേ മികവ് ഇന്ത്യക്കൊപ്പം കാട്ടാനായില്ല.

യൂസഫ് പഠാന്‍

യൂസഫ് പഠാന്‍

വെടിക്കെട്ട് ബാറ്റ്‌സ്മാനായ യൂസഫ് പഠാന്‍ ഇന്ത്യക്കായി നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള താരമാണ്. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടായിരുന്ന യൂസഫ് പഠാന്‍ 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയുടെ ഭാഗമായി. എന്നാല്‍ വലിയൊരു കരിയര്‍ സൃഷ്ടിച്ചെടുക്കാനായില്ല. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, കെകെആര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കെല്ലാം വേണ്ടി കളിച്ച യൂസഫ് പഠാന്‍ മികച്ച പ്രകടനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും വലിയൊരു കരിയര്‍ സൃഷ്ടിക്കാനായില്ല.

Story first published: Friday, March 4, 2022, 15:45 [IST]
Other articles published on Mar 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+