'സുന്ദരികളെ ഒന്ന് ശ്രദ്ധിക്കൂ', വിവാഹം കഴിക്കാത്ത സുന്ദരന്മാരായ പുരുഷ ക്രിക്കറ്റ് താരങ്ങളിതാ

ക്രിക്കറ്റ് മേഖല വളരെയധികം പ്രശസ്തിയും സാമ്പത്തിക ഉന്നതിയും നേടിത്തരുന്നതാണ്. ഐപിഎല്‍ പോലുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റുകളുടെ വരവോടെ ഓരോ സീസണുകളിലും കോടികളാണ് താരങ്ങള്‍ക്ക് പ്രതിഫലമായി ലഭിക്കുന്നത്. ക്രിക്കറ്റ് താരങ്ങളുടെ ആഡംഭര ജീവിത ശൈലിയായതിനാല്‍ മിക്കവരും വിവാഹം ചെയ്തിരിക്കുന്നത് നടിമാരെയോ മോഡലുകളെയൊക്കെയോ ആണ്. ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലി വിവാഹം ചെയ്തിരിക്കുന്നത് ബോളിവുഡ് സൂപ്പര്‍ താരം അനുഷ്‌ക ശര്‍മയെയാണ്.

ആധുനിക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളില്‍ മിക്കവരും വിവാഹിതരാണെങ്കിലും ചിലര്‍ ഇപ്പോഴും വിവാഹം കഴിക്കാതെ ബാച്ചിലര്‍ ജീവിതം ആസ്വദിക്കുകയാണ്. അത്തരത്തില്‍ വിവാഹം കഴിക്കാതെ കറങ്ങി നടക്കുന്ന സുന്ദരന്മാരായ അന്തരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

കല്യാണം കഴിയുന്നതിന് മുമ്പെ അച്ഛനായി, ക്രിക്കറ്റിലെ അഞ്ച് വിരുതന്മാരിതാ, ഒരു ഇന്ത്യക്കാരനുംകല്യാണം കഴിയുന്നതിന് മുമ്പെ അച്ഛനായി, ക്രിക്കറ്റിലെ അഞ്ച് വിരുതന്മാരിതാ, ഒരു ഇന്ത്യക്കാരനും

'വഴിയേ പോയ പണി ഇരന്നു വാങ്ങി', സ്വന്തം പിഴവില്‍ പരിക്കേറ്റ് പുറത്തായ അഞ്ച് താരങ്ങളിതാ'വഴിയേ പോയ പണി ഇരന്നു വാങ്ങി', സ്വന്തം പിഴവില്‍ പരിക്കേറ്റ് പുറത്തായ അഞ്ച് താരങ്ങളിതാ

'കാര്‍ത്തിക് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ വേണോ?, റിക്കി പോണ്ടിങ് പറയുന്നതിങ്ങനെ'കാര്‍ത്തിക് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ വേണോ?, റിക്കി പോണ്ടിങ് പറയുന്നതിങ്ങനെ

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

ആധുനിക ക്രിക്കറ്റിലെ ഗ്ലാമര്‍ താരങ്ങളിലൊരാളാണ് കെ എല്‍ രാഹുല്‍. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളിലൊരാളായ അദ്ദേഹം മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്നവരിലൊരാളാണ്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ രാഹുല്‍ ഒട്ടും പിന്നിലല്ല. ഗ്ലാമര്‍ താരമായ അദ്ദേഹത്തിന് വയസ് 30 ആയെങ്കിലും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. സുനില്‍ ഷെട്ടിയുടെ മകളും മോഡലും നടിയുമായ അതിയാ ഷെട്ടിയുമായി രാഹുല്‍ പ്രണയത്തിലാണെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ വിവാഹം കഴിഞ്ഞിട്ടില്ല.

റിഷഭ് പന്ത്

റിഷഭ് പന്ത്

ഇന്ത്യയുടെ ഭാവി നായകനെന്ന വിശേഷണം ഇതിനോടകം നേടിയെടുത്ത താരമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്ത്. ടെസ്റ്റില്‍ ഇന്ത്യക്കായി റെക്കോഡ് പ്രകടനം നടത്തിയിട്ടുള്ള റിഷഭാണ് ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. 24കാരനായ റിഷഭ് നിരവധി യുവതികളുടെ മനം കവര്‍ന്ന താരം കൂടിയാണ്. നിലവില്‍ ഇഷാ നേഗിയുമായി പ്രണയത്തിലാണ് റിഷഭ്. എന്നാല്‍ ഈ ബന്ധം വിവാഹത്തിലേക്ക് എത്തിയിട്ടില്ല. നിലവില്‍ വിവാഹം കഴിക്കാത്ത സുന്ദരന്മാരായ ക്രിക്കറ്റ് താരങ്ങളിലൊരാളാണ് റിഷഭ് പന്ത്

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ഇന്ത്യയുടെ സീനിയര്‍ താരങ്ങളിലൊരാളാണ് ശ്രേയസ് അയ്യര്‍. മൂന്ന് ഫോര്‍മാറ്റിലേക്കും ഇന്ത്യ പരിഗണിക്കുന്ന ശ്രേയസ് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകന്‍ കൂടിയാണ്. മറ്റ് താരങ്ങളെപ്പോലെ പ്രണയ ബന്ധങ്ങളുടെ പേരില്‍ ഗോസിപ്പ് കോളത്തില്‍ ശ്രേയസ് ഇടം പിടിച്ചിട്ടില്ല. 27കാരനായ താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. നിലവില്‍ അദ്ദേഹത്തിന് പ്രണയ ബന്ധമുള്ളതായുള്ള അഭ്യൂഹങ്ങളുമില്ല. എന്തായാലും വിവാഹം കഴിയാത്ത സുന്ദരന്മാരിലൊരാളാണ് ശ്രേയസും.

ജോഫ്രാ ആര്‍ച്ചര്‍

ജോഫ്രാ ആര്‍ച്ചര്‍

ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസറാണ് ജോഫ്രാ ആര്‍ച്ചര്‍. അതിവേഗത്തില്‍ പന്തെറിയാന്‍ കെല്‍പ്പുള്ള ആര്‍ച്ചര്‍ ഫ്രാഞ്ചൈസി ക്രിക്കറ്റിലും സജീവമായിട്ടുള്ള താരമാണ്. 27കാരനായ താരത്തിന്റെ മികവാണ് 2019ലെ ഏകദിന ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്റെ അലമാരയിലെത്താന്‍ നിര്‍ണ്ണായകമായത്. പ്രതിഭാശാലികളിലൊരാളായ ആര്‍ച്ചറെക്കുറിച്ച് പല പ്രണയ ഗോസിപ്പുകളുമുണ്ടെങ്കിലും ആര്‍ച്ചര്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.

ജോണി ബെയര്‍‌സ്റ്റോ

ജോണി ബെയര്‍‌സ്റ്റോ

ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമാണ് ജോണി ബെയര്‍സ്‌റ്റോ. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് മികവ് കാട്ടുന്ന ബെയര്‍സ്‌റ്റോ ഫ്രാഞ്ചൈസി ക്രിക്കറ്റിലും വളരെ സജീവമാണ്. പ്രായം 32 ആയെങ്കിലും അദ്ദേഹം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ബെയര്‍‌സ്റ്റോയ്ക്ക് പ്രണയ ബന്ധങ്ങള്‍ ഉണ്ടായിരുന്നതായുള്ള റിപ്പോര്‍ട്ടുകളും ഇല്ല. എന്തായാലും ഇപ്പോഴും ബാച്ചിലര്‍ ലൈഫ് ആഘോഷിക്കുകയാണ് അദ്ദേഹം.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, June 12, 2022, 15:36 [IST]
Other articles published on Jun 12, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X