ഏകദിനത്തിലെ ആദ്യ പന്ത് തന്നെ വിക്കറ്റ്, നേട്ടം അഞ്ച് പേര്‍ക്ക് മാത്രം, ഒരാള്‍ ഇന്ത്യക്കാരന്‍

അരങ്ങേറ്റ മത്സരം എല്ലാ താരങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്. അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറിയോ അഞ്ച് വിക്കറ്റ് പ്രകടനമോ നടത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. വളരെ അപൂര്‍വ്വം താരങ്ങള്‍ക്കാണ് ഈ നേട്ടത്തിലേക്കെത്താനായിരിക്കുന്നത്. അരങ്ങേറ്റ മത്സരത്തിലെ പ്രകടനം മുന്നോട്ടുള്ള കുതിപ്പിന് വളരെ പ്രധാനപ്പെട്ടതാണ്. കന്നി മത്സരത്തില്‍ത്തന്നെ ശ്രദ്ധ പിടിച്ചുപറ്റാനായാല്‍ താരങ്ങളുടെ കരിയറിന് തന്നെ അത് പുതു ഊര്‍ജ്ജം നല്‍കും. ഏകദിനത്തില്‍ ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് നേടിയ ചില താരങ്ങളുണ്ട്. വളരെ അപൂര്‍വ്വമായി മാത്രം സാധിക്കുന്ന ഈ നേട്ടം സ്വന്തമാക്കിയ അഞ്ച് താരങ്ങളാണുള്ളത്. അവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ക്ലൈവ് ലോയ്ഡ്
വെസ്റ്റ് ഇന്‍ഡീസുകാരനായ ക്ലൈവ് ലോയ്ഡാണ് ഈ നേട്ടത്തിലെത്തിയ ഒരാള്‍. ടെസ്റ്റ് അരങ്ങേറ്റം നടത്തി ഏഴ് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. വലം കൈയന്‍ മീഡിയന്‍ പേസറായ താരം ഏകദിന അരങ്ങേറ്റത്തിലെ ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് നേടി. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്ക് സ്മിത്തിനെയാണ് അദ്ദേഹം പുറത്താക്കിയത്. മത്സരത്തില്‍ 189 റണ്‍സിന് ഇംഗ്ലണ്ടിനെ ഒതുക്കാനും വിജയം നേടിയെടുക്കാനും വെസ്റ്റ് ഇന്‍ഡീസിന് സാധിച്ചു.

ഇന്‍സമാം ഉല്‍ ഹഖ്
പാകിസ്താന്റെ ഇതിഹാസ നായകനും ബാറ്റ്‌സ്മാനുമായ ഇന്‍സമാം ഉല്‍ ഹഖാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരാള്‍. അപൂര്‍വ്വമായി മാത്രം പന്തെറിഞ്ഞിട്ടുള്ള ഇന്‍സമാം ഏകദിനത്തിലെ തന്റെ ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് നേടിയെന്നതാണ് കൗതുകകരമായ കാര്യം. അതും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെയാണ് ഇന്‍സമാം പുറത്താക്കിയത്. മോയിന്‍ ഖാന്റെ ക്യാച്ചിലാണ് വിക്കറ്റ്. 378 ഏകദിനത്തില്‍ നിന്ന് വെറും 9.4 ഓവറാണ് അദ്ദേഹം എറിഞ്ഞത്. മത്സരത്തില്‍ 60 റണ്‍സും നേടി കൈയടി നേടാനും ഇന്‍സമാമിന് സാധിച്ചു.

ഫിഡല്‍ എഡ്വാര്‍ഡ്‌സ്
വെസ്റ്റ് ഇന്‍ഡീസുകാരനായ ഫിഡല്‍ എഡ്വാര്‍ഡ്‌സും ഈ നേട്ടത്തിലെത്തിയ താരമാണ്. ഏകദിനത്തിലെ ആദ്യ പന്തില്‍ത്തന്നെ അദ്ദേഹം വിക്കറ്റ് നേടിയാണ് വരവറിയിച്ചത്. പേസറായ താരം 2003ല്‍ സിംബാബാ വെയ്‌ക്കെതിരെയാണ് ഈ നേട്ടത്തിലെത്തിയത്. ബാര്‍ണി റോജേഴ്‌സിനെയാണ് അദ്ദേഹം പുറത്താക്കിയത്. മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് മുന്നോട്ടുവെച്ച 257 റണ്‍സ് വിജയലക്ഷ്യം സിംബാബ് വെ പിന്തുടര്‍ന്നപ്പോഴാണ് താരത്തിന്റെ മിന്നും പ്രകടനം കണ്ടത്. മത്സരത്തില്‍ ആറ് വിക്കറ്റുമായി വെസ്റ്റ് ഇന്‍ഡീസിനെ വിജയത്തിലേക്കെത്തിക്കാനും എഡ്വാര്‍ഡ്‌സിനായി.

കെവിന്‍ ഒബ്രിയാന്‍
അയര്‍ലന്‍ഡിന്റെ മീഡിയം പേസ് ഓള്‍റൗണ്ടറായ കെവിന്‍ ഒബ്രിയാനും ഈ നേട്ടത്തിനുടമയാണ്. ഏകദിനത്തിലെ ആദ്യ പന്തില്‍ത്തന്നെ അദ്ദേഹം വിക്കറ്റ് നേടിയിട്ടുണ്ട്. 2006ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഒബ്രിയാന്റെ നേട്ടം. ഇംഗ്ലണ്ട് മുന്‍ നായകനും ഓപ്പണറുമായ ആന്‍ഡ്രൂ സ്‌ട്രോസിനെയാണ് ഒബ്രിയാന്‍ പുറത്താക്കിയത്. മത്സരത്തില്‍ മൂന്നാം നമ്പറിലാണ് സ്‌ട്രോസ് ഇറങ്ങിയത്. 153 ഏകദിനത്തില്‍ നിന്ന് 114 വിക്കറ്റാണ് ഒബ്രിയാന്‍ വീഴ്ത്തിയത്. 2011ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ 50 പന്തില്‍ സെഞ്ച്വറി നേടി ശ്രദ്ധ പിടിച്ചുപറ്റാനും ഒബ്രിയാന് സാധിച്ചിരുന്നു.

ഭുവനേശ്വര്‍ കുമാര്‍
ഇന്ത്യയുടെ സ്വിങ് പേസറായ ഭുവനേശ്വര്‍ കുമാറും ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് നേടിയാണ് ഏകദിനത്തിലേക്കുള്ള വരവറിയിച്ചത്. 2012ല്‍ പാകിസ്താനെതിരായ മത്സരത്തിലാണ് ഭുവിയുടെ നേട്ടം. പാക് ഓപ്പണര്‍ മുഹമ്മദ് ഹഫീസിനെയാണ് പുറത്താക്കിയത്. സ്വിങ് ചെയ്‌തെത്തിയ പന്തില്‍ ഹഫീസിനെ കാഴ്ചക്കാരനാക്കിയാണ് ഭുവി സ്റ്റംപ് പിഴുതത്. പാകിസ്താന്‍ 228ലേക്കൊതുങ്ങിയ മത്സരത്തില്‍ ഇന്ത്യ അനായാസമായി വിജയം കാണുകയും ചെയ്തു. ഏകദിനത്തിലെ ആദ്യ പന്തില്‍ വിക്കറ്റ് നേടിയ ഒരേയൊരു ഇന്ത്യക്കാരനാണ് ഭുവി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications