For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ദാദ മുതല്‍ കോലി വരെ', ഇന്ത്യക്കാരോട് മുട്ടണ്ട, തിരിച്ചടി ഉറപ്പ്, അഞ്ച് സംഭവങ്ങളിതാ

പൊതുവേ കളത്തില്‍ സൗമ്യതയോടെ പെരുമാറുന്നവരാണ് ഇന്ത്യന്‍ താരങ്ങളെങ്കിലും പ്രകോപനത്തിലും സ്ലെഡ്ജിങ്ങിനും അതേ നാണയത്തില്‍ മറുപടി പറയാന്‍ ഒട്ടും മടി കാട്ടാറില്ല

1

മാന്യന്മാരുടെ കളിയാണ് ക്രിക്കറ്റെങ്കിലും വീറും വാശിയും കാട്ടാന്‍ താരങ്ങള്‍ ഈ മാന്യത കാട്ടാറില്ല. സ്ലെഡ്ജിങ്ങും വാക് പോരാട്ടവുമെല്ലാം ക്രിക്കറ്റിന്റെ തന്ത്രങ്ങളുടെ ഭാഗം തന്നെയാണ്. പണ്ട് കാലത്ത് ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് ടീമുകളെല്ലാം ഇക്കാര്യത്തില്‍ മുന്നിട്ട് നിന്നിരുന്നത്. ഇന്ത്യന്‍ താരങ്ങളും ഒട്ടും മോശമല്ല. പൊതുവേ കളത്തില്‍ സൗമ്യതയോടെ പെരുമാറുന്നവരാണ് ഇന്ത്യന്‍ താരങ്ങളെങ്കിലും പ്രകോപനത്തിലും സ്ലെഡ്ജിങ്ങിനും അതേ നാണയത്തില്‍ മറുപടി പറയാന്‍ ഒട്ടും മടി കാട്ടാറില്ല. ഇത്തരത്തില്‍ ഇന്ത്യന്‍ താരങ്ങളെ പ്രകോപിച്ചപ്പോഴും സ്ലെഡ്ജ് ചെയ്തപ്പോഴും നല്‍കിയ മറുപടികള്‍ ആരാധകരെ വളരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ ചൂട് എതിരാളികളറിഞ്ഞ അഞ്ച് സംഭവങ്ങളിതാ.

സൗരവ് ഗാംഗുലിയുടെ ലോര്‍ഡ്‌സ് ആഘോഷം

സൗരവ് ഗാംഗുലിയുടെ ലോര്‍ഡ്‌സ് ആഘോഷം

ഇംഗ്ലണ്ടിനെതിരായ നാറ്റ് വെസ്റ്റ് ട്രൈ സീരിസ് പരമ്പര ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ ജഴ്‌സി ഊരി ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി നടത്തിയ ആഘോഷം ആരാധകര്‍ ഒരിക്കലും മറക്കാനിടയില്ല. ഇത് വലിയ വിവാദവും ചര്‍ച്ചയുമായിരുന്നു. ഗാംഗുലിയുടെ ജഴ്‌സിയൂരിയുള്ള ആഘോഷത്തിന് പിന്നില്‍ ഒരു കാരണമുണ്ട്. ഇംഗ്ലണ്ടിന്റെ ആന്‍ഡ്രൂ ഫ്‌ളിന്റോഫിന്റെ പ്രകോപനമാണ് ഇതിന് കാരണം. ഇന്ത്യയെ മുംബൈയില്‍ ഇംഗ്ലണ്ട് തോല്‍പ്പിച്ചപ്പോള്‍ ഫ്‌ളിന്റോഫ് ജഴ്‌സിയൂരിയാണ് ആഘോഷപ്രകടനം നടത്തിയത്.

ഇന്ത്യയെ സംബന്ധിച്ച് വലിയ നാണക്കേടുണ്ടാക്കുന്ന തോല്‍വിയായിരുന്നു ഇത്. അതിന് ശേഷം നടന്ന നാറ്റ് വെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ തട്ടകത്തില്‍ ജയിച്ച് പരമ്പര നേടിയപ്പോഴാണ് ഗാംഗുലി ഫ്‌ളിന്റോഫിന്റെ ജഴ്‌സിയൂരിയുള്ള ആഘോഷത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയത്. ഫ്‌ളിന്റോഫിന്റെ പ്രകോപനത്തിന് ദാദയുടെ ഗംഭീര മറുപടി തന്നെയായിരുന്നു ഇത്.

യുവരാജിന്റെ ആറ് സിക്‌സ് മറുപടി

യുവരാജിന്റെ ആറ് സിക്‌സ് മറുപടി

2007ലെ ടി20 ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം ആരാധകര്‍ ഒരിക്കലും മറക്കില്ല. ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറിലെ ആറ് പന്തും യുവരാജ് സിങ് സിക്‌സര്‍ പായിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച സംഭവങ്ങളിലൊന്നാണ്. മത്സരത്തില്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫുമായി യുവരാജ് ഉടക്കിയിരുന്നു. ഇതില്‍ പ്രകോപിതനായാണ് യുവരാജ് ബ്രോഡിനെ ആറ് തവണ അതിര്‍ത്തി കടത്തിയത്. മത്സരശേഷം ഫ്‌ളിന്റോഫിന് കൈ നല്‍കി യുവരാജ് പ്രശ്‌നം പരിഹരിച്ചെങ്കിലും ഇംഗ്ലണ്ട് ഓള്‍റൗണ്ടറുടെ പ്രകോപനത്തിന് ചുട്ട മറുപടി തന്നെ നല്‍കാന്‍ യുവരാജിന് സാധിച്ചു.

ബംഗ്ലാദേശിന് ധോണിയുടെ ചെക്ക്

ബംഗ്ലാദേശിന് ധോണിയുടെ ചെക്ക്

2016ലെ ടി20 ലോകകപ്പിലെ ബംഗ്ലാദേശ്-ഇന്ത്യ മത്സരം. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് കൃത്യമായ മെല്‍കൈ ഇന്ത്യക്കെതിരേയുണ്ടായിരുന്നു. ബംഗ്ലാദേശ് വിജയം ഉറപ്പിച്ചതുപോലെയാണ് കളത്തില്‍ പെരുമാറിയത്. അവസാന രണ്ട് പന്തില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ രണ്ട് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ അവസാന പന്തില്‍ ധോണി ഒരു ഗൗസ് മാത്രമണിഞ്ഞ് കീപ്പ് ചെയ്യുകയും റണ്ണൗട്ടാക്കി ഒരു റണ്‍സിന്റെ ജയം നേടിയെടുക്കുകയും ചെയ്തു. മത്സരത്തിന് മുമ്പ് ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ബംഗ്ലാദേശ് ആരാധകര്‍ പരിഹസിച്ചിരുന്നു. ഇതിന്റെ മധുര പ്രതികാരമാണ് ധോണി കളത്തില്‍ തീര്‍ത്തത്.

വെങ്കടേഷ് പ്രസാദ്-അമീര്‍ സൊഹൈല്‍ പോരാട്ടം

വെങ്കടേഷ് പ്രസാദ്-അമീര്‍ സൊഹൈല്‍ പോരാട്ടം

ഇന്ത്യ-പാക് പോരാട്ടത്തിന് പ്രത്യേകം വീറും വാശിയും ഉണ്ടാകുന്നത് സ്വാഭാവികമാണ്. രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ മത്സരത്തിലേക്കും എത്തുന്നതോടെ രാജ്യത്തിന്റെ അഭിമാന പ്രശ്‌നമായി മത്സരം മാറും. ഒരു തവണ ഇന്ത്യന്‍ പേസര്‍ വെങ്കടേഷ് പ്രസാദും പാകിസ്താന്റെ അമീര്‍ സൊഹൈലും കളത്തിലേറ്റുമുട്ടിയത് ആരാധകര്‍ക്ക് മറക്കാനാവാത്ത സംഭവമാണ്. വെങ്കടേഷിനെ ബൗണ്ടറി പായിച്ച് അമീര്‍ സൊഹൈല്‍ പ്രകോപിച്ചു. ബൗണ്ടറി ലൈനിലേക്ക് ബാറ്റുചൂണ്ടിക്കാട്ടിയാണ് സൊഹൈല്‍ പ്രകോപിപ്പിച്ചത്. എന്നാല്‍ തൊട്ടടുത്ത പന്തില്‍ സൊഹൈലിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് പ്രസാദ് മറുപടി നല്‍കിയത്. സൊഹൈലിന്റെ പ്രകോപനത്തിന് പ്രസാദിന്റെ ഗംഭീര മറുപടി തന്നെയായിരുന്നു ഇത്.

വിരാട് കോലി-മിച്ചല്‍ ജോണ്‍സണ്‍

വിരാട് കോലി-മിച്ചല്‍ ജോണ്‍സണ്‍

ഇന്ത്യയുടെ വീരാട് കോലി ആക്രണമോത്സകത കൂടുതലുള്ള താരമാണ്. ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും കോലി തയ്യാറല്ല. 2014ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കോലിയും മിച്ചല്‍ ജോണ്‍സണും ഏറ്റുമുട്ടിയത് ആവേശകരമായ കാഴ്ചയായിരുന്നു. മികച്ച രീതിയില്‍ ബാറ്റ് ചെയ്തിരുന്ന കോലിക്കെതിരേ അനാവശ്യ ത്രോ ചെയ്ത് മിച്ചല്‍ ജോണ്‍സണ്‍ പ്രകോപിപ്പിച്ചു. ഇത് കോലിയെ കട്ടകലിപ്പിലേക്കെത്തിച്ചു. ജോണ്‍സണെ ബൗണ്ടറി പായിച്ചാണ് കോലി ഇതിന് മറുപടി നല്‍കിയത്. ഈ പോരാട്ടം ഇന്ത്യന്‍ ആരാധകര്‍ എന്നും ഓര്‍ത്തിരിക്കുന്നതാണ്.

Story first published: Wednesday, March 2, 2022, 14:38 [IST]
Other articles published on Mar 2, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+