
രവീന്ദ്ര ജഡേജ
ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജ. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും മികവ് കാട്ടുന്ന ജഡ്ഡു ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ്. കഷ്ടതകള്‍ നിറഞ്ഞ ബാല്യകാല്യത്തില്‍ നിന്നാണ് ജഡേജ ഇപ്പോഴത്തെ നിലയിലേക്കെത്തിയത്. ചെറിയ ക്വാര്‍ട്ടേഴ്‌സിലായിരുന്നു അവരുടെ കുടുംബം താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ പിതാവിന് ജഡേജയെ പട്ടാളക്കാരനാക്കാനായിരുന്നു താല്‍പര്യം. എന്നാല്‍ ക്രിക്കറ്റിനെ സ്‌നേഹിച്ച ജഡേജ തന്റെ കഠിനാധ്വാനംകൊണ്ട് ഇന്നത്തെ നിലയിലേക്ക് വളരുകയായിരുന്നു.

ക്രിസ് ഗെയ്ല്‍
വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസമായ ക്രിസ് ഗെയ്‌ലിന്റെ ബാല്യകാലവും കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. കടുത്ത ദാരിദ്രമായിരുന്നു അദ്ദേഹത്തിന്റെ ബാല്യ കാലത്ത് നേരിടേണ്ടി വന്നത്. ചെറുപ്പത്തില്‍ ഉപജീവനത്തിനായി മാലിന്യം പെറുക്കാന്‍ പോലും അദ്ദേഹം പോയിട്ടുണ്ട്. പിന്നീട് ലൂക്കാ ക്രിക്കറ്റ് ക്ലബ്ബിലേക്കെത്തിപ്പെട്ടതോടെയാണ് ഗെയ്‌ലിന്റെ ജീവിതം മാറിയത്. ഇപ്പോള്‍ യൂനിവേഴ്‌സന്‍ ബോസ് എന്നറിയപ്പെടുന്ന ഗെയ്‌ലിന് കോടികളുടെ ആസ്തിയുണ്ട്. അത്യാഡബംര ജീവതമാണ് അദ്ദേഹം ഇപ്പോള്‍ നയിക്കുന്നത്. കഷ്ടപ്പാടുകളോട് പടവെട്ടി നേടിയെടുത്തതാണിത്.

മുഹമ്മദ് യൂസഫ്
യൂസഫ് യുഹാനയെന്ന പേരില്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിലേക്കെത്തുകയും പിന്നീട് മുഹമ്മദാ യൂസഫായി മാറുകയും ചെയ്ത താരം മികച്ച റെക്കോഡുകളോടെയാണ് വിരമിച്ചത്. കഷ്ടതകള്‍ നിറഞ്ഞ ബാല്യത്തില്‍ നിന്നാണ് അദ്ദേഹം ഇന്നത്തെ നിലയിലേക്കെത്തിയത്. 20ാം വയസില്‍ ഉപജീവനത്തിനായി അദ്ദേഹം ഓട്ടോറിക്ഷ ഓടിച്ചിരുന്നു. കഷ്ടതകള്‍ക്കിടയിലും ക്രിക്കറ്റിലെ തന്റെ കഴിവില്‍ വിശ്വസിച്ച താരം 17134 അന്താരാഷ്ട്ര റണ്‍സുകള്‍ നേടിയാണ് പടിയിറങ്ങിയത്. കഷ്ടതകളോട് പടവെട്ടി ഉയര്‍ന്നുവന്ന താരമാണ് അദ്ദേഹം.

ടി നടരാജന്‍
2020ലെ ഐപിഎല്ലിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുയര്‍ന്നു വന്ന താരമാണ് ടി നടരാജന്‍. ഇടം കൈയന്‍ പേസറായ നടരാജന്‍ തമിഴ്‌നാട്ടിലെ ഒരു ഉള്‍ഗ്രാമത്തില്‍ നിന്നാണ് ഇന്ത്യന്‍ ടീമിലേക്കെത്തിയത്. അദ്ദേഹത്തിന്റെ കുടുംബം തട്ടുകട നടത്തിയാണ് ഉപജീവനം നടത്തിയിരുന്നത്. കഷ്ടതകള്‍ക്കിടയിലും ക്രിക്കറ്റിനെ സ്‌നേഹിച്ച നടരാജന്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗിലൂടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്ന താരം വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടുന്നവരിലൊരാളാണ്.

മുഹമ്മദ് സിറാജ്
ടെന്നിസ് ബോള്‍ ക്രിക്കറ്റ് കളിച്ച് ഉപജീവനം നടത്തിയിരുന്ന മുഹമ്മദ് സിറാജ് മൂന്ന് ഫോര്‍മാറ്റിലും ഇന്ന് ഇന്ത്യയുടെ മുഖ്യ ബൗളര്‍മാരിലൊരാളാണ്. കഷ്ടതകള്‍ നിറഞ്ഞ ബാല്യമായിരുന്നു സിറാജിന്റേത്. പിതാവ് ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. ക്രിക്കറ്റ് അക്കാദമികളിലെ പരിശീലനമോ ആഭ്യന്തര ക്രിക്കറ്റിലെ കളി പരിചയമോയൊന്നും സിറാജിന് അധികം അവകാശപ്പെടാനാവില്ല. എന്നാല്‍ തന്റെ കഴിവില്‍ വിശ്വസിച്ച് മുന്നേറിയ സിറാജ് ഇന്ന് ഇന്ത്യയുടെ പ്രമുഖ പേസര്‍മാരിലൊരാളാണ്. താരത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലം തന്നെയാണ് ഇന്നത്തെ ഉയര്‍ച്ച. ഇത്തവണ ഐപിഎല്ലില്‍ ആര്‍സിബി നിലനിര്‍ത്തിയ സിറാജ് ഇന്ന് ആഡംഭര ജീവിതം നയിക്കാന്‍ കെല്‍പ്പുള്ള താരമായി മാറിക്കഴിഞ്ഞു. ഇത് അദ്ദേഹത്തിന്റെ കഷ്ടപ്പാടിന്റെ ഫലമാണ്.


Click it and Unblock the Notifications












