For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്ക് കീഴില്‍ അവസാന അന്താരാഷ്ട്ര മത്സരം കളിച്ച അഞ്ച് സൂപ്പര്‍ താരങ്ങളിതാ

ഇന്ത്യയുടെ വീര നായകന്മാരിലൊരാളായ കോലിക്ക് കീഴില്‍ അവസാന അന്താരാഷ്ട്ര മത്സരം കളിച്ച ചില സൂപ്പര്‍ താരങ്ങളുണ്ട്

1

ഇന്ത്യയുടെ സൂപ്പര്‍ നായകന്മാരിലൊരാളാണ് വിരാട് കോലി. 2021ലെ ടി20 ലോകകപ്പിന് പിന്നാലെ ടി20 നായകസ്ഥാനം ഒഴിഞ്ഞ കോലിക്ക് അധികം വൈകാതെ ടെസ്റ്റ്, ഏകദിന നായകസ്ഥാനവും നഷ്ടമായി. ഐസിസി കിരീടം നേടാന്‍ നായകനെന്ന നിലയില്‍ ഇതുവരെ കോലിക്ക് സാധിച്ചില്ലെങ്കിലും അഭിമാനിക്കാവുന്ന പല നേട്ടങ്ങളും ഇന്ത്യക്ക് നേടിക്കൊടുക്കാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ വീര നായകന്മാരിലൊരാളായ കോലിക്ക് കീഴില്‍ അവസാന അന്താരാഷ്ട്ര മത്സരം കളിച്ച ചില സൂപ്പര്‍ താരങ്ങളുണ്ട്. ആ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

എംഎസ് ധോണി

എംഎസ് ധോണി

ഇന്ത്യയുടെ ഇതിഹാസ നായകനാണ് എംഎസ് ധോണി. 2020 ആഗസ്റ്റ് 15നാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2019ലെ ഏകദിന ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരായ സെമി ഫൈനലിലാണ് ധോണി അവസാനമായി ഇന്ത്യക്കായി കളിച്ചത്. അന്ന് ഇന്ത്യയുടെ നായകസ്ഥാനത്ത് വിരാട് കോലിയായിരുന്നു. പിന്നീട് കോവിഡിന്റെ വ്യാപനത്തെത്തുടര്‍ന്ന് ക്രിക്കറ്റ് മത്സരങ്ങള്‍ നിര്‍ത്തിവെക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഇതോടെ ധോണിക്ക് തിരിച്ചുവരാനുള്ള അവസരവും ലഭിച്ചില്ല. പിന്നീട് തിരിച്ചുവരാന്‍ തയ്യാറാവാതെ കോലി വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് സുരേഷ് റെയ്‌ന. പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിന് ഉപകാരിയായ അദ്ദേഹം തകര്‍പ്പന്‍ ഫീല്‍ഡിങ്ങുകൊണ്ടും കൈയടി നേടിയിരുന്നു. 2018ലാണ് റെയ്‌ന അവസാനമായി ഇന്ത്യക്കായി കളിച്ചത്. അന്ന് കോലിയായിരുന്നു ഇന്ത്യയുടെ നായകന്‍. ഇതില്‍ കൗതുകകരമായ കാര്യം 2010ല്‍ വിരാട് കോലി തന്റെ അരങ്ങേറ്റ മത്സരം കളിച്ചത് റെയ്‌നയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു.

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് യുവരാജ് സിങ്. 2007ലെ ടി20 ലോകകപ്പ് 2011ലെ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യ നേടിയപ്പോള്‍ നിര്‍ണ്ണായകമായത് യുവരാജായിരുന്നു. ഇടം കൈയനായ താരം വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ആരാധക മനസില്‍ ഇടം പിടിച്ച താരങ്ങളിലൊരാളാണ്. 2019ലാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് അവസാനമായി ഇന്ത്യക്കായി കളിച്ചത്. അത് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു. അര്‍ബുദ രോഗം ബാധിച്ചത് ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്ത ശേഷവും ശക്തമായ തിരിച്ചുവരവ് നടത്താന്‍ യുവരാജിനായിരുന്നു. എന്നാല്‍ കരിയറിന്റെ അവസാന സമയത്ത് പ്രതീക്ഷക്കൊത്തുയരാന്‍ അദ്ദേഹത്തിനായിരുന്നില്ല.

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

ഇന്ത്യയുടെ മുന്‍ സൂപ്പര്‍ ഓപ്പണറാണ് ഗൗതം ഗംഭീര്‍. വിരാട് കോലിയുമായി വലിയ സൗഹൃദത്തിലായിരുന്നില്ല ഗംഭീര്‍. എന്നാല്‍ അദ്ദേഹം തന്റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത് ധോണിക്ക് കീഴിലായിരുന്നു. 2016ലായിരുന്നു ഇത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു ഇത്. 2011ലെ ഏകദിന ലോകകപ്പ് ഫൈനില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ഏറ്റവും ശ്രദ്ധേയ പ്രകടനം നടത്തിയത് ഗംഭീറായിരുന്നു. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി തിളങ്ങിയിരുന്ന അദ്ദേഹം ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായിരുന്നു. രണ്ട് തവണ ടീമിനെ കിരീടത്തിലേക്ക് നയിക്കാനും ഗംഭീറിന് സാധിച്ചിരുന്നു.

ആശിഷ് നെഹ്‌റ

ആശിഷ് നെഹ്‌റ

ഇന്ത്യയുടെ മുന്‍ സൂപ്പര്‍ പേസര്‍മാരിലൊരാളാണ് ആശിഷ് നെഹ്‌റ. ഇടം കൈയന്‍ പേസുകൊണ്ട് വിസ്മയിപ്പിച്ചിരുന്നു നെഹ്‌റ തന്റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത് വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ്. ഇന്ത്യയുടെ 2011ലെ ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു നെഹ്‌റ. ന്യൂസീലന്‍ഡിനെതിരായ ടി20 മത്സരത്തിലാണ് നെഹ്‌റ അവസാനമായി ഇന്ത്യക്കായി കളിച്ചത്. അന്ന് കോലി അവസാന ഓവര്‍ എറിയുകയും ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു. ഈ മത്സരത്തിന് ശേഷം രാജകീയമായ യാത്രയയപ്പ് തന്നെയാണ് നെഹ്‌റക്ക് ലഭിച്ചത്.

Story first published: Sunday, May 1, 2022, 13:47 [IST]
Other articles published on May 1, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+