Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവര്‍ക്ക് ബൗണ്ടറിയേക്കാള്‍ പ്രിയം സിക്‌സ്, ടി20യിലെ 'മദയാനകള്‍', അഞ്ച് പേരെ അറിയാം

1

ടി20 ക്രിക്കറ്റ് വമ്പനടിക്കാര്‍ക്ക് പറഞ്ഞിട്ടുള്ള ടൂര്‍ണമെന്റാണ്. ചീറിപ്പാഞ്ഞെത്തുന്ന പന്തുകളെ അതിര്‍ത്തിക്കപ്പുറത്തേക്കെത്തിക്കണമെങ്കില്‍ പ്രതിഭക്കൊപ്പം മികച്ച ഫിറ്റ്‌നസും അത്യാവശ്യമാണ്. ടി20 ഫോര്‍മാറ്റില്‍ വലിയ ഷോട്ടുകള്‍ കളിക്കുന്ന താരങ്ങള്‍ക്ക് വലിയ ഡിമാന്റാണുള്ളത്. ചില താരങ്ങളുടെ അന്താരാഷ്ട്ര ടി20 കരിയര്‍ പരിശോധിച്ചാല്‍ രസകരമായ പല കണക്കുകളും കാണാനാവും. ടി20യില്‍ ബൗണ്ടറിയേക്കാള്‍ കൂടുതല്‍ സിക്‌സുകള്‍ നേടിയിട്ടുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ആല്‍ബി മോര്‍ക്കര്‍

ആല്‍ബി മോര്‍ക്കര്‍

ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ഓള്‍റൗണ്ടറായിരുന്നു ആല്‍ബി മോര്‍ക്കര്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും പേസ് ബൗളിങ്ങുകൊണ്ട് ടീമിന് കരുത്തേകാനും ആല്‍ബിക്ക് സാധിച്ചിട്ടുണ്ട്. ടി20 ഫോര്‍മാറ്റിലെ വിശ്വസ്തനായ ഓള്‍റൗണ്ടര്‍മാരിലൊരാളായ ആല്‍ബി മോര്‍ക്കര്‍ അന്താരാഷ്ട്ര ടി20യില്‍ ബൗണ്ടറികളെക്കാള്‍ കൂടുതല്‍ നേടിയത് സിക്‌സാണ്. 50 ടി20യില്‍ നിന്ന് 29 ഫോറും 39 സിക്‌സുമാണ് അദ്ദേഹം നേടിയത്. 26 വിക്കറ്റും മോര്‍ക്കലിന്റെ പേരിലുണ്ട്.

ആന്‍ഡ്രേ റസല്‍

ആന്‍ഡ്രേ റസല്‍

ടി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ഓള്‍റൗണ്ടറാണ് ആന്‍ഡ്രേ റസല്‍. വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം തന്റെ ഉയര്‍ന്ന കായിക ക്ഷമതയെ കളത്തില്‍ നന്നായി ഉപയോഗിക്കുന്നവനാണ്. ഡെത്ത് ഓവറുകളിലടക്കം ബൗളര്‍മാരുടെ പേടി സ്വപ്‌നമാണ് റസല്‍. ഒറ്റക്ക് ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ കെല്‍പ്പുള്ളവനാണ് റസല്‍. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമാണ് അദ്ദേഹം. റസല്‍ തന്റെ അന്താരാഷ്ട്ര ടി20 കരിയറില്‍ ബൗണ്ടറികളേക്കാള്‍ കൂടുതല്‍ നേടിയത് സിക്‌സറാണ്. 67 ടി20യില്‍ നിന്ന് 62 സിക്‌സുകളാണ് റസല്‍ നേടിയത്. 42 ബൗണ്ടറിയാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. മീഡിയം പേസുകൊണ്ടും മികവ് കാട്ടാന്‍ കെല്‍പ്പുള്ള താരം 39 വിക്കറ്റും വെസ്റ്റ് ഇന്‍ഡീസിനായി നേടിയിട്ടുണ്ട്.

കറെന്‍ പൊള്ളാര്‍ഡ്

കറെന്‍ പൊള്ളാര്‍ഡ്

ആധുനിക ക്രിക്കറ്റിലെ മറ്റൊരു സൂപ്പര്‍ ഓള്‍റൗണ്ടറാണ് കറെന്‍ പൊള്ളാര്‍ഡ്. വെസ്റ്റ് ഇന്‍ഡീസിന്റെ പരിമിത ഓവര്‍ നായകനായ പൊള്ളാര്‍ഡ് അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാനാണ്. ഫിനിഷറെന്ന നിലയിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള പൊള്ളാര്‍ഡ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ്. ടി20 ഫോര്‍മാറ്റില്‍ നിരവധി മത്സരങ്ങള്‍ കളിച്ച് വലിയ അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്. 101 അന്താരാഷ്ട്ര ടി20 കളിച്ച പൊള്ളാര്‍ഡിന്റെ പേരില്‍ 99 സിക്‌സുകളാണുള്ളത്. 94 ബൗണ്ടറികളും പൊള്ളാര്‍ഡ് നേടിയിട്ടുണ്ട്. ബൗണ്ടറികളേക്കാള്‍ കൂടുതല്‍ സിക്‌സുകളാണെന്നതാണ് ശ്രദ്ധേയം.

എവിന്‍ ലെവിസ്

എവിന്‍ ലെവിസ്

വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ഓപ്പണറായ എവിന്‍ ലെവിസ് ടി20യില്‍ മികച്ച റെക്കോഡുള്ള ലെവിസ് 50 ടി20യില്‍ നിന്ന് 1423 റണ്‍സാണ് നേടിയിട്ടുള്ളത്. 110 സിക്‌സുകള്‍ അദ്ദേഹം പറത്തിയപ്പോള്‍ 106 ബൗണ്ടറികളും നേടി. പവര്‍പ്ലേയിലിറങ്ങി തല്ലിത്തകര്‍ക്കുന്ന ലെവിസ് ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ എല്ലാ ടീമുകളും തേടുന്ന താരങ്ങളിലൊരാള്‍ക്കൂടിയാണ്. അവസാന സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്നു ലെവിസ്.

6

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ഹര്‍ദിക് പാണ്ഡ്യ. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് മത്സരഫലത്തെ ഒറ്റക്ക് മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ഹര്‍ദിക് അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും ഒരുപോലെ മികവ് കാട്ടുന്നവനാണ്. ഹര്‍ദിക്കിന്റെ വമ്പന്‍ ഷോട്ട് കളിക്കാനുള്ള മികവുകൊണ്ട് തന്നെ ടി20 ഫോര്‍മാറ്റില്‍ ഫ്രാഞ്ചൈസികളുടെയും പ്രിയപ്പെട്ടവനാണവന്‍. നിലവില്‍ പരിക്കേറ്റ് ഇന്ത്യന്‍ ടീമിന് പുറത്താണ് ഹര്‍ദിക്കുള്ളത്. അന്താരാഷ്ട്ര ടി20യില്‍ ഹര്‍ദിക്കിന്റെ കരിയര്‍ പരിശോധിച്ചാല്‍ 49 ടി20കള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 30 സിക്‌സും 27 ബൗണ്ടറിയുമായിരുന്നു ഹര്‍ദിക്കിന്റെ പേരിലുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 54 മത്സരങ്ങളില്‍ നിന്ന് 32 സിക്‌സും 34 ഫോറുമാണ് ഹര്‍ദിക്കിന്റെ ടി20 കരിയറിലുള്ളത്.

Story first published: Saturday, March 12, 2022, 16:46 [IST]
Other articles published on Mar 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+