Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

20 ടീമുകള്‍ക്കായി ക്രിക്കറ്റ് കളിച്ചു, ഒരാളല്ല, അഞ്ച് പേര്‍, ആരൊക്കെയാണെന്നറിയാം

1

ക്രിക്കറ്റില്‍ ഒരു താരത്തിന് പരമാവധി എത്ര ടീമുകള്‍ക്കായി കളിക്കാനാവും ?. പരമാവധി അഞ്ച് ടീമുകളിലൊക്കെയാവും ഒരു താരത്തിന് കളിക്കാനാവുക. ലീഗ് ക്രിക്കറ്റിന്റെ വരവോടെയാണ് താരങ്ങള്‍ക്ക് കൂടുതല്‍ ടീമുകള്‍ക്കായി കളിക്കാന്‍ അവസരം ലഭിച്ചത്. ഐപിഎല്‍, കരീബിയന്‍ പ്രീമിയര്‍ ലീഗ്, ബിഗ് ബാഷ് ലീഗ്, ലങ്കാ പ്രീമിയര്‍ ലീഗ്, പാകിസ്താന്‍ സൂപ്പര്‍ ലീഗ്, ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് എന്നിങ്ങനെ നിരവധി ലീഗ് ടൂര്‍ണമെന്റുകളാണ് ഇന്നുള്ളത്. ഇതില്‍ ഒന്നിലധികം ടീമുകള്‍ക്കായി കളിച്ചിട്ടുള്ളവര്‍ നിരവധിയാണ്. എന്നാല്‍ 20 ടീമുകള്‍ക്കായി കളിക്കാന്‍ ഭാഗ്യം ലഭിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. വളരെ ചുരുക്കം ചില താരങ്ങള്‍ക്കാണ് ഈ നേട്ടത്തിലെത്താനായത്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഷാഹിദ് അഫ്രീദി

ഷാഹിദ് അഫ്രീദി

മുന്‍ പാകിസ്താന്‍ നായകനും വെടിക്കെട്ട് ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി കളിക്കാത്ത ടൂര്‍ണമെന്റുകള്‍ കുറവാണെന്ന് പറയാം. വെടിക്കെട്ട് ബാറ്റ്‌സ്മാനായതിനാല്‍ത്തന്നെ കുട്ടിക്രിക്കറ്റില്‍ ടീമുകള്‍ക്ക് വളരെ പ്രിയങ്കരനാണ് അദ്ദേഹം. കൂടാതെ വിക്കറ്റുകള്‍ നേടാനും മികവുണ്ട്. വിരമിക്കല്‍ പ്രഖ്യാപിച്ച അഫ്രീദി തന്റെ കരിയറില്‍ 20ലധികം ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.

ഡെക്കാന്‍ ചാര്‍ജേഴ്‌സ്, ധാക്ക ഗ്ലാഡിയേറ്റേഴ്‌സ്, ഹാംഷര്‍, കറാച്ചി ഡോള്‍ഫിന്‍സ്, കറാച്ചി റീജിയന്‍ ബ്ലൂസ്, കെന്റ്, മെല്‍ബണ്‍ റെനീജഡ്‌സ്, നോര്‍ത്താപ്റ്റന്‍ഷെയര്‍, പാകിസ്താന്‍, പാകിസ്താന്‍ എ, പാകിസ്താനീസ്, പെഷ്വാര്‍ സാല്‍മി, റുഹുന റോയല്‍സ്, സിന്‍ഡ്, ദക്ഷിണ ഓസ്‌ട്രേലിയ, സെന്റ് കെയ്റ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സ്, സെയ്ല്‍ഹെറ്റ് സൂപ്പര്‍ സ്റ്റാര്‍സ് എന്നിവയെല്ലാമാണ് അഫ്രീദി കളിച്ച ടീമുകള്‍. ഈ പട്ടിക ഇനിയും നീളും. അവസാന സീസണ്‍വരെ അദ്ദേഹം ക്രിക്കറ്റില്‍ സജീവമായിരുന്നു.

തിലകരത്‌നെ ദില്‍ഷന്‍

തിലകരത്‌നെ ദില്‍ഷന്‍

ശ്രീലങ്കയുടെ സൂപ്പര്‍ ഓപ്പണറായ തിലകരത്‌നെ ദില്‍ഷനാണ് ഈ നേട്ടത്തിന്റെ ഭാഗമായ മറ്റൊരാള്‍. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിക്കുന്ന ദില്‍ഷന്‍ പാര്‍ട് ടൈം സ്പിന്നറായും തിളങ്ങിയിരുന്നു. ദില്‍ഷന്റെ ദില്‍സ് സ്‌കൂപ് ഷോട്ട് വളരെ പ്രശസ്തമാണ്. ബസ്‌നഹിറാസ ബസ്‌നാഹിറാ ക്രിക്കറ്റ് ഡുന്‍ഡി, ബസ്‌നാഹിറൗ സൗത്ത്, ബ്ലൂം ഫീല്‍ഡ് ക്രിക്കറ്റ്, ചിറ്റഗോങ് വിക്കിങ്‌സ്, ഡല്‍ഹി ഡയര്‍ഡെവിള്‍സ്, ഡെര്‍ബിഷെയര്‍, ധാക്ക ഗ്ലാഡിയേറ്റേഴ്‌സ്, ഗുയാന ആമസോണ്‍ വാരിയേഴ്‌സ്, ഹാംബന്‍ടോട്ട ട്രോപേഴ്‌സ്, നോര്‍ത്തേണ്‍ ഡിസ്ട്രിക്, ആര്‍സിബി, റുഹാന റെഡ്‌സ്, ശ്രീലങ്ക, ശ്രീലങ്കന്‍സ്, സറെ, സിഡ്‌നി തണ്ടേഴ്‌സ്, തമിഴ് യൂണിയന്‍ ക്രിക്കറ്റ്, അത്‌ലറ്റിക് ക്ലബ്ബ് എന്നിവയെല്ലാമാണ് ദില്‍ഷന്‍ കളിച്ച ടീമുകള്‍.

ബ്രാഡ് ഹോഡ്ജ്

ബ്രാഡ് ഹോഡ്ജ്

മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഡ്ജും 20 ലധികം ടീമുകള്‍ക്കായി കളിച്ചിട്ടുള്ള താരമാണ്. ഓസ്‌ട്രേലിയന്‍ ദേശീയ ടീമില്‍ വലിയ കരിയര്‍ സൃഷ്ടിക്കാനായില്ലെങ്കിലും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ അദ്ദേഹം സജീവമായിരുന്നു. അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ്, ഓക്ക്‌ലന്‍ഡ്, ഓസ്‌ട്രേലിയ, ഓസ്‌ട്രേലിയ എ, ബരിസെല്‍ ബ്രൂണേഴ്‌സ്, ബസ്‌നഹിറാ ക്രിക്കറ്റ് ഡുന്‍ഡി, ഗുയാന ആമസോണ്‍ വാരിയേഴ്‌സ്, കൊച്ചി ടസ്‌കേഴ്‌സ് കേരള, കെകെആര്‍, ലാങ്‌ഷെയര്‍,ലെസിസ്റ്റര്‍ഷെയര്‍, മെല്‍ബണ്‍ റെനീജഡ്‌സ്, മെല്‍ബണ്‍ സ്റ്റാര്‍സ്, നോര്‍ത്തേണ്‍ ഡിസ്ട്രിക്, പെശ്വര്‍ സാല്‍മി, രാജസ്ഥാന്‍ റോയല്‍സ്, സെന്റ് കെയ്ന്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സ്, വിക്ടോറിയ, വെല്ലിങ്ടണ്‍ എന്നീ ടീമുകള്‍ക്കായാണ് ഹോഡ്ജ് കളിച്ചത്.

ഡിര്‍ക്ക് നാനസ്

ഡിര്‍ക്ക് നാനസ്

ഓസീസ് പേസര്‍ ഡിര്‍ക്ക് നാനസും 20ലധികം ടീമുകള്‍ക്കായി കളിച്ചിട്ടുള്ള താരമാണ്. ഓസ്‌ട്രേലിയ, ബസ്‌നാഹിറ ക്രിക്കറ്റ് ഡുന്‍ഡി, കന്‍ഡന്‍ബുറി, സിഎസ്‌കെ, ഡല്‍ഹി ക്യാപിറ്റല്‍സ്, ലയണ്‍സ്, മെല്‍ബണ്‍ റെനീജഡ്‌സ്, മിഡിലെക്‌സ്, മൗണ്ടെയ്‌നേഴ്‌സ്, നെതര്‍ലന്‍ഡ്‌സ്, നോട്ടിങ്ഹാംഷെയര്‍, ഒട്ടാഗോ, ആര്‍സിബി, സോമര്‍സെറ്റ്, സറെ, സിന്‍ഡി തണ്ടേഴ്‌സ്, സൈല്‍ഹെര്‍ട്ട് റോയല്‍സ്, വിക്ടോറിയ എന്നീ ടീമുകള്‍ക്കായെല്ലാം നാനസ് കളിച്ചിട്ടുണ്ട്.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ നിരവധി ടീമുകള്‍ക്കായി ഇതിനോടകം കളിച്ചിട്ടുണ്ട്. പരിമിത ഓവറിലെ പല വെടിക്കെട്ട് റെക്കോഡുകളും ഗെയ്‌ലിന്റെ പേരിലാണ്. ബരിസല്‍ ബേണേഴ്‌സ്, ധാക്ക ഗ്ലാഡിയേറ്റേഴ്‌സ്, ജമൈക്ക, ജമൈക്ക തല്‍വാസ്, കെകെആര്‍, ലാഹോര്‍ കലന്തേഴ്‌സ്, ലയണ്‍സ്, മാത്ബിലാന്‍ഡ് ടസ്‌കേഴ്‌സ്, മെല്‍ബണ്‍ റെനീജഡ്‌സ്, പിഎസിഎ മാസ്റ്റര്‍ 11, ആര്‍സിബി, സോമര്‍സെറ്റ്, സ്റ്റാന്‍ഫോര്‍ഡ് സൂപ്പര്‍സ്റ്റാര്‍സ്, സിഡ്‌നി തണ്ടേഴ്‌സ്, വെസ്റ്റ് ഇന്‍ഡീസ്, വെസ്റ്റ് ഇന്ത്യന്‍സ്, വെസ്റ്റേണ്‍ ഓസ്‌ട്രേലിയ തുടങ്ങിയവയെല്ലാമാണ് ഗെയ്ല്‍ കളിച്ച പ്രധാന ടീമുകള്‍.

Story first published: Tuesday, May 3, 2022, 13:45 [IST]
Other articles published on May 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+