Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഇവര്‍ കള്ളന്മാര്‍', പാകിസ്താന്‍ താരങ്ങള്‍ മുന്നില്‍, പന്തില്‍ കൃത്രിമം കാട്ടി പിടിക്കപ്പെട്ടവരിതാ

1

ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിവാദം ഉണ്ടായിട്ടുള്ളത് പന്തില്‍ കൃത്രിമം കാട്ടിയതുമായി ബന്ധപ്പെട്ടാണെന്ന് പറയാം. പല തവണയാണ് താരങ്ങള്‍ പന്തില്‍ ചുരണ്ടുകയും കടിക്കുകയുമെല്ലാം ചെയ്ത് വിവാദത്തില്‍ പെട്ടത്. ഏറ്റവും ഒടുവിലായി സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണറിനും വിലക്ക് നേരിട്ട ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പന്ത് ചുരണ്ടല്‍ വിവാദമാണ് ഉണ്ടായത്. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ നിരവധി തവണ പന്തില്‍ കൃത്രിമം കാട്ടാന്‍ ചര്‍ച്ചയായിട്ടുണ്ട്. ഇതില്‍ മുന്‍പന്തിയില്‍ പാകിസ്താന്‍ താരങ്ങളാണെന്ന് പറയാം. ഓസ്‌ട്രേലിയയുടെ പന്ത് ചുരണ്ടല്‍ വിവാദത്തിന് മുമ്പ് ക്രിക്കറ്റില്‍ പന്ത് ചുരണ്ടല്‍ നടത്തി വിവാദ നായകരായ താരങ്ങളെ അറിയാം.

വഖാര്‍ യൂനിസ്

വഖാര്‍ യൂനിസ്

പാകിസ്താന്‍ സൂപ്പര്‍ പേസര്‍മാരിലൊരാളാണ് വഖാര്‍ യൂനിസ്. 2000ല്‍ ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും പാകിസ്താനും ഉള്‍പ്പെട്ട ത്രിരാഷ്ട്ര ഏകദിന പരമ്പര നടക്കുന്നു. ഇതിലൊരു മത്സരത്തില്‍ വഖാര്‍ യൂനിസ് പന്തില്‍ നഖം കൊണ്ട് ചിരണ്ടി. ഇത് ക്യാമറക്കണ്ണുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഓണ്‍ഫീല്‍ഡ് അംപയര്‍മാരുടെ ശ്രദ്ധയില്‍ പെട്ടെങ്കിലും തേര്‍ഡ് അംപയറുടെ ശ്രദ്ധയില്‍ പെട്ടു. സംഭവം വലിയ ചര്‍ച്ചയായെങ്കിലും താക്കീത് മാത്രമാണ് വഖാറിന് നല്‍കിയത്. ഏകദിനത്തില്‍ 416 വിക്കറ്റും 373 ടെസ്റ്റ് വിക്കറ്റും വീഴ്ത്തിയാണ് വഖാര്‍ കരിയര്‍ അവസാനിപ്പിച്ചത്.

മൈക്കല്‍ അതര്‍ട്ടന്‍

മൈക്കല്‍ അതര്‍ട്ടന്‍

മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ അതര്‍ട്ടനും പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ടു. 1994ലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലായിരുന്നു സംഭവം. പോക്കറ്റില്‍ നിന്ന് ഒരു ദ്രാവക രൂപത്തിലുള്ള ജെല്ലെടുത്ത് പന്ത് ചുരണ്ടി ഗ്രിപ്പാക്കാനാണ് ശ്രമിച്ചത്. സംഭവം പിടിക്കപ്പെട്ടപ്പോള്‍ അത് തന്റെ കൈ ഉണങ്ങുമ്പോള്‍ ഉപയോഗിക്കുന്ന ജെല്ലാണെന്നാണ് അന്ന് അദ്ദേഹം വിശദീകരിച്ചത്. വിലക്ക് നല്‍കിയില്ലെങ്കിലും അദ്ദേഹത്തിന് പിഴ ശിക്ഷ അന്ന് നല്‍കിയിരുന്നു.

ഷാഹിദ് അഫ്രീദി

ഷാഹിദ് അഫ്രീദി

മുന്‍ പാകിസ്താന്‍ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമാണ് ഷാഹിദ് അഫ്രീദി. ലോകമെമ്പാടും വലിയ ആരാധകരുള്ള ഷാഹിദ് അഫ്രീദിയും പന്ത് ചുരണ്ടല്‍ ആരോപണം നേരിട്ടു. പാക് പേസര്‍ റാണ നവേദ് ഉല്‍ ഹസന് പന്ത് കൈമാറുന്നതിന് മുമ്പ് പന്തില്‍ കടിച്ച് ഗ്രിപ്പാക്കാന്‍ ശ്രമിച്ചു. 2010ല്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലായിരുന്നു ഇത്. സംഭവം പിടിക്കപ്പെട്ടതോടെ രണ്ട് മത്സരത്തില്‍ വിലക്കാണ് അഫ്രീദിക്ക് നേരിടേണ്ടി വന്നത്. അഫ്രീദിയുടെ ഈ നടപടി വലിയ വിവാദമായിരുന്നു.

പാകിസ്താന്‍ ടീം

പാകിസ്താന്‍ ടീം

2006ലാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെയാകെ പ്രതിസന്ധിയിലാക്കിയ സംഭവം അരങ്ങേറിയത്. ഇംഗ്ലണ്ടിനെതിരേ ഓവലില്‍ നടക്കുന്ന ടെസ്റ്റ് മത്സരം. ഇംഗ്ലണ്ട് ടീം പാക് താരങ്ങള്‍ പന്തില്‍ കൃത്രിമം നടത്തിയതായി അംപയറോട് പരാതിപ്പെട്ടു. ഇതിനെത്തുടര്‍ന്ന് അഞ്ച് പെനാല്‍റ്റി റണ്‍സ് ഇംഗ്ലണ്ടിന് ലഭിച്ചു. തുടര്‍ന്ന് പാക് താരങ്ങള്‍ കളിക്കാന്‍ ഇറങ്ങിയില്ല. പിന്നീട് അംപയര്‍മാര്‍ പാക് നായകന്‍ ഇന്‍സമാം ഉല്‍ ഹഖിനോട് സംസാരിച്ചെങ്കിലും അവര്‍ കളിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചു.

ഫഫ് ഡുപ്ലെസിസ്

ഫഫ് ഡുപ്ലെസിസ്

ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകനും സൂപ്പര്‍ താരവുമായ ഫഫ് ഡുപ്ലെസിസും പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2013ല്‍ പാകിസ്താനെതിരായ ടെസ്റ്റിലാണ് സംഭവം. പാന്റിന്റെ സിബ്ബില്‍ ഉരസി പന്തിന് ഗ്രിപ്പ് ഉണ്ടാക്കാനാണ് ഡുപ്ലെസിസ് ശ്രമിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പാകിസ്താന് അഞ്ച് പെനാല്‍റ്റി റണ്‍സ് ലഭിച്ചു. 2016ല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിനിടെ പന്തില്‍ ഉമിനീര്‍ ചേര്‍ത്ത് ഡുപ്ലെസിസ് കൃത്രിമം കാട്ടാന്‍ ശ്രമിച്ചതും വിവാദമായി.

Story first published: Tuesday, June 7, 2022, 19:11 [IST]
Other articles published on Jun 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+