കുല്‍ദീപുമായി ശത്രുത, ടീമില്‍ ഭിന്നിപ്പ്... എന്താണ് സത്യം? എല്ലാം തുറന്ന് പറഞ്ഞ് കോലി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഭിന്നതയുണ്ടെന്നും ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും രണ്ടു ചേരികളിലാണെന്നുമുള്ള തരത്തില്‍ അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യ ലോകകപ്പിന്റെ സെമി ഫൈനലില്‍ തോറ്റു പുറത്തായതിനു പിന്നാലെയായിരുന്നു ടീമില്‍ ഭിന്നിപ്പുണ്ടെന്ന അഭ്യൂഹങ്ങള്‍ പരന്നത്.
കോലി വിഭാഗമെന്നും രോഹിത് വിഭാഗമെന്നും ടീമില്‍ കളിക്കാര്‍ രണ്ടു ഗ്രൂപ്പുകളിലാണെന്നും കോലിക്കു പ്രിയമുള്ളവര്‍ക്കാണ് മുന്‍ഗണനയെന്നും ഈ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സ്പിന്നര്‍ കുല്‍ദീപ് യാദവുള്‍പ്പെടെയുള്ള ചില കളിക്കാരുമായി കോലി അത്ര നല്ല രസത്തിലല്ലെന്നും ഇതേ തുടര്‍ന്നാണ് ലോകകപ്പിലെ മിക്ക മല്‍സരങ്ങളിലും പുറത്തിരുന്നതെന്നും ഇതില്‍ പറയുന്നു. ഈ വിവാദങ്ങളെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് കോലി.

എല്ലാവരുമായും നല്ല ബന്ധം
ഇന്ത്യന്‍ ടീമിലെ മുഴുവന്‍ സഹതാരങ്ങളുമായും നല്ല ബന്ധമാണ് തനിക്കുള്ളതെന്നു കോലി വ്യക്തമാക്കി. കുല്‍ദീപുമായുള്ള അതേ അടുപ്പം തന്നെയാണ് എംഎസ് ധോണിയുമായുമുള്ളത്. വളരെ സൗഹൃദ അന്തരീക്ഷമാണ് ഇപ്പോള്‍ ടീമിന് അകത്തുള്ളത്.
ആര്‍ക്കും ആരോടും എന്തും പറയാം. അവിടെ സീനിയറെന്നോ, ക്യാപ്റ്റനെന്നോ വേര്‍തിരിവില്ല. ശ്രദ്ധിക്കുക, തനിക്ക് കളിയില്‍ ഈ അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. നിങ്ങള്‍ ഇതാവര്‍ത്തിക്കരുതെന്ന് സഹതാരങ്ങളോടു പറയാറുണ്ടെന്നും കോലി ഒരു ദേശീയ മാധ്യമത്തു നല്‍കിയ അഭിമുഖത്തില്‍ വിശദമാക്കി.

യുവതാരങ്ങള്‍ക്ക് ആത്മവിശ്വാസം
ക്രിക്കറ്റിലേക്കു വന്നിരുന്ന കാലത്ത് തനിക്കുണ്ടായിരുന്ന ആത്മവിശ്വാസത്തേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ ടീമിലേക്കു വരുന്ന യുവതാരങ്ങള്‍ക്കുണ്ടെന്ന് കോലി പറയുന്നു. യുവ താരങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കാനുള്ള യഥാര്‍ഥ കാരണം ഐപിഎല്ലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐപിഎല്‍ പോലുള്ള ടൂര്‍ണമെന്റുകള്‍ യുവതാരങ്ങള്‍ക്കു തങ്ങളുടെ മികവ് പുറത്തെടുക്കാനുള്ള മികച്ച വേദിയാണ്. ഒരു ക്രിക്കറ്ററെ സംബന്ധിച്ച് ഏറ്റവും വലിയ ഭാഗ്യമാണിതെന്നും കോലി വിശദമാക്കി.

പ്രചോദനം മാത്രം
ടീമിലെ യുവതാരങ്ങളെ എല്ലായ്‌പ്പോഴും പ്രചോദിപ്പിക്കാന്‍ മാത്രമേ താന്‍ ശ്രമിച്ചിട്ടുള്ളൂവെന്ന് കോലി വ്യക്തമാക്കി. രണ്ടോ, മൂന്നോ വര്‍ഷം കൊണ്ട് നിങ്ങളുടെ കരിയര്‍ ഇനിയും മെച്ചപ്പെടുമെന്ന് യുവതാരങ്ങളോട് പറയാറുണ്ട്.
മറ്റുള്ളവര്‍ക്കു പ്രചോദനം നല്‍കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണെന്നാണ് താന് വിശ്വസിക്കുന്നത്. സ്വന്തം കഴിവ് ലോകത്തിനു മുന്നില്‍ പ്രകടിപ്പിക്കാന്‍ ഓരോരുത്തര്‍ക്കും അവസരം നല്‍കേണ്ടതുണ്ടെന്നും കോലി കൂട്ടിച്ചേര്‍ത്തു.
അടുത്ത മാസം വിന്‍ഡീസ് പര്യടനമാണ് കോലിക്കു കീഴില്‍ ഇന്ത്യ അടുത്തതായി കളിക്കുന്നത്. മൂന്നു വീതം ടി20കളും ഏകദിനങ്ങളും രണ്ടു ടെസ്റ്റകളുമടങ്ങിയതാണ് പര്യടനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications