Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ ഓള്‍ സ്റ്റാര്‍ ഗെയിം നനഞ്ഞ പടക്കമാവുമോ? നടന്നേക്കില്ല!! ഇതാണ് കാരണം

Doubts Over IPL All-Star Game As Franchises Not Willing To Release Players

മുംബൈ: ക്രിക്കറ്റ് പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐപിഎല്‍ ഓള്‍ സ്റ്റാര്‍ ഗെയിം മുടങ്ങിയേക്കുമെന്ന് സൂചനകള്‍. പുതിയ സീസണിലെ ഐപിഎല്ലിനു മുമ്പാണ് വിവിധ ഫ്രാഞ്ചൈസികളിലെ സൂപ്പര്‍ താരങ്ങളെ അണിനിരത്തി ഓള്‍ സ്റ്റാര്‍ ഗെയിം നടക്കാനിരിക്കുന്നത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഓള്‍ സ്റ്റാര്‍ ഗെയിമെന്ന ആശയത്തിനു തുടക്കമിട്ടിരിക്കുന്നത്.

എന്നാല്‍ ഇത് നടക്കുമോയെന്ന കാര്യം ഇപ്പോള്‍ അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്. ഫ്രാഞ്ചൈസികളാണ് ഓള്‍ സ്റ്റാര്‍ ഗെയിമിന് തടസ്സമാവുന്നതെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

താല്‍പ്പര്യമില്ലെന്ന് ഫ്രാഞ്ചൈസികള്‍

താല്‍പ്പര്യമില്ലെന്ന് ഫ്രാഞ്ചൈസികള്‍

ഓള്‍ സ്റ്റാര്‍ ഗെയിമാണെങ്കില്‍ കൂടി തങ്ങളുടെ താരം മല്‍സരത്തില്‍ മറ്റൊരു ജഴ്‌സി ധരിക്കുന്നതിനോടു വാണിജ്യപരമായി തങ്ങള്‍ക്കു യോജിക്കാന്‍ സാധിക്കില്ലെന്നു
ഒരു ഫ്രാഞ്ചൈസി ഉടമ വ്യക്തമാക്കി.
ഐപിഎല്ലിന് ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ ടീമിലെ താരത്തെ ഓള്‍ സ്റ്റാര്‍ ഗെയിമിനു വേണ്ടി വിട്ടുനല്‍കുക ബുദ്ധിമുട്ടാണെന്നായിരുന്നു മറ്റൊരു ഫ്രാഞ്ചൈസി ഉടമയുടെ പ്രതികരണം. ഓള്‍ സ്റ്റാര്‍ ഗെയിമിനിടെ പരിക്കേല്‍ക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മാത്രമല്ല ഓള്‍ സ്റ്റാര്‍ ഗെയിമിനു വേണ്ടി കളിക്കുന്നതിനായി ടീം വിട്ടാല്‍ താരത്തിനു ടീമുമായി അടുപ്പം സ്ഥാപിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുകയാണ് ചെയ്യുകയെന്നും ഫ്രാഞ്ചൈസി ഉടമ കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലിനു ശേഷം

ഐപിഎല്ലിനു ശേഷം

ഐപിഎല്‍ ആരംഭിക്കുന്നതിനു മുമ്പ് കളിക്കാരെ വിട്ടു നല്‍കുന്നതില്‍ ഫ്രാഞ്ചൈസികള്‍ വിമുഖത കാണിക്കുന്നതിനാല്‍ ടൂര്‍ണമെന്റിനു ശേഷം ഓള്‍ സ്റ്റാര്‍ ഗെയിം നടത്തുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിച്ചേക്കും.
ഫ്രാഞ്ചൈസികളുമായി ഒന്നു കൂടിആലോചിച്ച ശേഷം ഓള്‍ സ്റ്റാര്‍ ഗെയിമിന്റെ കാര്യത്തില്‍ ബിസിസിഐ അന്തിമ തീരുമാനമെടുത്തേക്കും.

ഉന്നതതല യോഗം 13ന്

ഉന്നതതല യോഗം 13ന്

ബിസിസിഐയുടെ ഉന്നത തല യോഗം ഈ മാസം 13ന് അഹമ്മദാബാദില്‍ നടക്കുന്നുണ്ട്. വിവിധ വിഷയങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ചാ വിഷയമാവും. ഐപിഎല്ലുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി), ഓള്‍ സ്റ്റാര്‍ ഗെയിം എന്നിവയെക്കുറിച്ചെല്ലാം യോഗത്തില്‍ ചര്‍ച്ച നടക്കും. വ്യക്തമായ കൂടിയാലോചനയ്ക്കു ശേഷം മാത്രമേ എന്തു കാര്യത്തിലും തീരുമാനമെടക്കാവൂയെന്നു ബിസിസിഐ പ്രസിഡന്റ് ഗാംഗുലിക്കു നിര്‍ബന്ധമാണെന്നും ഒഫീഷ്യല്‍ വൃത്തങ്ങള്‍ പറയുന്നു.

ഐപിഎല്‍ മാര്‍ച്ച് 29 മുതല്‍

ഐപിഎല്‍ മാര്‍ച്ച് 29 മുതല്‍

ഐപിഎല്ലിന്റെ പുതിയ സീസണ്‍ മാര്‍ച്ച് 29 മുതല്‍ മെയ് 24 വരെ ആയിരിക്കുമെന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ഇത് ഒഫീഷ്യല്‍ പ്രഖ്യാപനമായിരുന്നില്ല.
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലായിരിക്കും ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരം നടക്കുകയെന്നാണ് വിവരം. മുംബൈ ഇന്ത്യന്‍സാണ് നിലവിലെ ഐപിഎല്‍ ചാംപ്യന്‍മാര്‍.

Story first published: Thursday, February 6, 2020, 11:55 [IST]
Other articles published on Feb 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+