Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ ഷെഡ്യൂളില്‍ ഫ്രാഞ്ചൈസികള്‍ക്കും ബ്രോഡ്കാസ്റ്റര്‍ക്കും അതൃപ്തി! കാരണമറിയാം

മുംബൈ: ഐപിഎല്ലിന്റെ 13ാം സീസണുമായി ബന്ധപ്പെട്ട് വീണ്ടും അവ്യക്തത തുടരുകയാണ്. സപ്തംബര്‍ 26 മുതല്‍ നവംബര്‍ എട്ടു വരെ ടൂര്‍ണമെന്റ് നടത്താനുള്ള ശ്രമമാണ് ബിസിസിഐ നടത്തിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് സൂചിപ്പിച്ചത്. യുഎഇയില്‍ ആയിരിക്കും ടൂര്‍ണമെന്റെന്ന് ഏറെക്കുറെ ഉറപ്പാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ബിസിസിഐയുടെ ഈ ഷെഡ്യൂളില്‍ ഫ്രാഞ്ചൈസികളും ബ്രോഡ്കാസ്റ്ററും അസംതൃപ്‌രാണെന്നതാണ് ഏറ്റവും പുതിയ വിവരം. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

1

നവംബര്‍ 14നാണ് ദീപാവലി. രാജ്യത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ദീപാവലി മുന്നില്‍ കണ്ട് പരമാവധി പരസ്യങ്ങളിലൂടെ വരുമാനം കണ്ടെത്താനാണ് ഐപിഎല്ലിന്റെ ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടു തന്നെ ദീപാവലിയുടെ അതേ ആഴ്ച അവസാനിക്കുന്ന തരത്തില്‍ ഐപിഎല്‍ അവസാനിപ്പിക്കണമെന്ന ആവശ്യമാണ് അവര്‍ക്കുള്ളത്.

ബിസിസിഐയാവട്ടെ ഐപിഎല്ലിലെ 60 മല്‍സരങ്ങള്‍ 44 ദിവസം കൊണ്ട് അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഷെഡ്യൂള്‍ തയ്യാറാക്കിരിയിക്കുന്നത്. ഇത്രയും മല്‍സരങ്ങള്‍ ചുരുങ്ങിയ ദിവസം കൊണ്ട് അവസാനിപ്പിക്കണമെങ്കില്‍ ഒരു ദിവസം രണ്ടു മല്‍സരങ്ങള്‍ വീതം മിക്ക ദിവസങ്ങളിലും നടത്തേണ്ടി വരും. അങ്ങനെ വന്നാല്‍ ഉച്ചയ്ക്കും രാത്രിയുമായിരിക്കും മല്‍സരങ്ങള്‍. ഇത് ടെലിവിഷനില്‍ കാണികളെ കുറയ്ക്കാനിടയാക്കുമെന്നാണ് ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാറിന്റെ കണക്കുകൂട്ടല്‍.

അതേസമയം, എത്രയും വേഗത്തില്‍ ഐപിഎല്‍ അവസാനിപ്പിക്കാനാണ് ബിസിഐയുടെ ശ്രമം. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ഡിസംബര്‍ മൂന്നിന് ആരംഭിക്കാനിരിക്കുന്നതിനാലാണിത്. ഐപിഎല്‍ നവംബര്‍ എട്ടിന് അവസാനിക്കുകയാണെങ്കില്‍ 10ന് ഇന്ത്യന്‍ ടീമിന് ഓസ്‌ട്രേലിയയിലേക്കു തിരിക്കാം. തുടര്‍ന്ന് അവിടെ ടീമിന് നിര്‍ബന്ധിത കൊവിഡ് ടെസ്റ്റുണ്ടാവും. അതിനു ശേഷം മാത്രമേ പരിശീലനം ആരംഭിക്കാനും സന്നാഹ മല്‍സരങ്ങള്‍ കളിക്കാനും സാധിക്കൂ.

2

എങ്കില്‍ മാത്രമേ മുന്‍ നിശ്ചയിച്ച പ്രകാരം ഓസ്‌ട്രേലിയക്കെതിരായ പരമ്പര മുന്നോട്ട് പോവുകയുള്ളൂ. മാത്രമല്ല ഡേ- നൈറ്റ് ടെസ്റ്റിനു മുമ്പായി തയ്യാറെടുപ്പിനു വേണ്ടി ഒരു പകല്‍-രാത്രി സന്നാഹ മല്‍സരം കൂടി ഇന്ത്യക്കു കളിക്കേണ്ടി വരും. ഇവയെല്ലാം മുന്നില്‍ കണ്ടാണ് ഐപിഎല്ലിന്റെ താല്‍ക്കാലിക ഷെഡ്യൂള്‍ തയ്യാറാക്കിയതെന്നും ബിസിസിഐ ഒഫീഷ്യല്‍ പറയുന്നു.

ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ ഭാവി അറിയാനാണ് ബിസിസിഐ ഇപ്പോള്‍ കാത്തിരിക്കുന്നത്. ഐസിസി ടൂര്‍ണമന്റ് മാറ്റിയാല്‍ ഇതോടെ ഐപിഎല്ലിന് വഴി തെളിയും. ലോകകപ്പ് മാറ്റി വയ്ക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ സപ്തംബറില്‍ നടക്കാനിരുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് അടുത്ത വര്‍ഷത്തേക്കു മാറ്റി വച്ചിരുന്നു.
മാര്‍ച്ച് 29നായിരുന്നു ഐപിഎല്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു മാറ്റി വയ്ക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

Story first published: Monday, July 20, 2020, 12:21 [IST]
Other articles published on Jul 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+