Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2011ല്‍ രോഹിതിനെ വാങ്ങാന്‍ സിഎസ്‌കെയ്ക്ക് പദ്ധതിയില്ലായിരുന്നു; സ്ഥിരീകരിച്ച് ഫ്രാഞ്ചൈസി

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നായകനാരെന്ന് ചോദിച്ചാല്‍ രോഹിത് ശര്‍മെയെന്നാവും ഉത്തരം. കിരീട നേട്ടങ്ങളും വിജയ കണക്കുകളും പരിശോധിച്ചാല്‍ ധോണിയെക്കാള്‍ മുകളില്‍ രോഹിത് തന്നെയാണ്. അഞ്ച് തവണ മുംബൈയെ കിരീടത്തിലെത്തിച്ച നായകനാണ് രോഹിത്. ധോണി മൂന്ന് തവണ ഐപിഎല്ലിലും രണ്ട് തവണ ചാമ്പ്യന്‍സ് ലീഗിലും സിഎസ്‌കെയെ കിരീടം ചൂടിച്ചു.

2011ലെ മെഗാ താരലേലത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന് പകരക്കാരനായി രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കുകയായിരുന്നു. വലിയ താരപദവിയിലേക്ക് രോഹിത് എത്താത്ത ആ കാലത്തും 9.2 കോടി രൂപയ്ക്കാണ് രോഹിതിനെ മുംബൈ സ്വന്തമാക്കിയത്. ടീമിന്റെ ആ തീരുമാനം പിന്നീട് ചരിത്രമാവുകയും ചെയ്തിരുന്നു. 2011ല്‍ രോഹിതിനെ ടീമിലെത്തിക്കാന്‍ സിഎസ്‌കെ ആഗ്രഹിച്ചിരുന്നതായി ഒരു റിപ്പോര്‍ട്ട് അന്ന് മുതല്‍ക്കെ ഉണ്ടായിരുന്നു. ഇപ്പോഴിതാ അക്കാര്യത്തില്‍ ടീം തന്നെ ഉത്തരം നല്‍കിയിരിക്കുകയാണ്.

rohitipl

ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ അരുണ്‍ കുമാര്‍ നാഗരാജന്‍ എന്ന ആരാധകനാണ് 2011ല്‍ സിഎസ്‌കെ രോഹിത് ശര്‍മയെ വാങ്ങാന്‍ ആഗ്രഹിച്ചിരുന്നുവോ എന്ന ചോദ്യം ചോദിച്ചത്. ഇല്ല,സിഎസ്‌കെ രോഹിതിനെ വാങ്ങില്ലെന്നാണ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ എത്തിയ ഉത്തരം. രോഹിത് ശര്‍മയെ ഇന്നത്തെ സൂപ്പര്‍ താരമായി മാറ്റിയതിന് പിന്നില്‍ എംഎസ് ധോണിയുടെ പങ്ക് വലുതാണ്.

മധ്യനിരയില്‍ സ്ഥാനം ഉറപ്പിക്കാന്‍ പാടുപെട്ടിരുന്ന രോഹിതിനെ ഓപ്പണറാക്കി ഇറക്കിയത് ധോണിയാണ്. ആ തീരുമാനം ശരിയായെന്ന് പിന്നീടുള്ള ചരിത്രം നോക്കിയാല്‍ വ്യക്തമാവും. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി നേടിയ ഏക താരമാണ് രോഹിത് ശര്‍മ. 264 എന്ന ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനുടമയാണ് അദ്ദേഹം.

ഐപിഎല്ലിലും മികച്ച ബാറ്റിങ് റെക്കോഡാണ് രോഹിതിന്റെ പേരിലുള്ളത്. 207 ഐപിഎല്ലില്‍ നിന്നായി 5480 റണ്‍സാണ് രോഹിത് നേടിയത്. 31.49 ശരാശരിയും 130.51 എന്ന മികച്ച സ്‌ട്രൈക്കറേറ്റും രോഹിതിന്റെ പേരിലുണ്ട്. ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനുവേണ്ടി കളിക്കവെ മുംബൈക്കെതിരേ ഹാട്രിക് വിക്കറ്റ് നേടിയിട്ടുള്ള താരമാണ് അദ്ദേഹം. 15 വിക്കറ്റുകളാണ് രോഹിതിന്റെ പേരിലുള്ളത്.

സിഎസ്‌കെയെ സംബന്ധിച്ച് ധോണിയാണ് എല്ലാം. പ്രഥമ സീസണ്‍ മുതല്‍ നായകനെ മാറ്റാത്ത ഏക ടീം സിഎസ്‌കെയാണ്. 10 സീസണ്‍ സിഎസ്‌കെയെ പ്ലേ ഓഫിലെത്തിച്ച നായകനാണ് ധോണി. 2011ല്‍ മാത്രമാണ് ടീം പ്ലേ ഓഫില്‍ കടക്കാതെ പുറത്തായത്. 2022 സീസണില്‍ മെഗാ ലേലം നടക്കുമ്പോള്‍ സിഎസ്‌കെയെ ധോണിയെ ടീമില്‍ നിലനിര്‍ത്തുമോയെന്നാണ് കണ്ടറിയേണ്ടത്.

Story first published: Monday, May 31, 2021, 16:47 [IST]
Other articles published on May 31, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+