'കോലിയുടെ ഭാര്യയായതാണോ തെറ്റ്?', ആരാധകര്‍ അനുഷ്‌കയെ ക്രൂശിച്ച നാല് സംഭവങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി ലോകമെങ്ങും വലിയ ആരാധക പിന്തുണയുള്ള ഇതിഹാസ താരമാണ്. മൂന്ന് ഫോര്‍മാറ്റിലും മികച്ച ബാറ്റിങ് റെക്കോഡുള്ള കോലി ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. ബോളിവുഡ് സൂപ്പര്‍ നായിക അനുഷ്‌ക ശര്‍മയെയാണ് കോലി വിവാഹം ചെയ്തത്. പരസ്യ ചിത്രത്തിലൂടെ ആരംഭിച്ച സൗഹൃദം പ്രണയമായി മാറുകയും പിന്നീട് വിവാഹത്തില്‍ കലാശിക്കുകയുമായിരുന്നു.
ആര്‍ക്കും അസൂയ തോന്നുന്ന ക്യൂട്ട് ദമ്പതികളായതിനാല്‍ത്തന്നെ പാപ്പരസികളുടെ കണ്ണ് എന്നും ഇവരുടെ നേര്‍ക്കുണ്ടായിരുന്നു.സ്വകാര്യതയിലേക്ക് കടന്നുകയറരുതെന്ന് പല തവണ കോലിക്ക് പറയേണ്ടി വന്നിട്ടുണ്ട്. വിരാട് കോലി ഇന്ത്യയുടെ നായകനായിരിക്കെ ഒട്ടുമിക്ക വിദേശ പര്യടനങ്ങളിലും അനുഷ്‌ക അദ്ദേഹത്തിനൊപ്പം ഉണ്ടാവാറുണ്ട്. ഇന്ത്യന്‍ നായകന്റെ ഭാര്യയായതിനാല്‍ത്തന്നെ പല വിമര്‍ശനങ്ങളും അനുഷ്‌കയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇത്തരത്തില്‍ കോലിയുടെ ഭാര്യയായതുകൊണ്ട് മാത്രം അനുഷ്‌കയ്ക്ക് പഴി കേള്‍ക്കേണ്ടി വന്ന നാല്് സംഭവങ്ങളിതാ.

സുനില്‍ ഗവാസ്‌കര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസമാണ്. വിരമിച്ച ശേഷം പരിശീലകനെന്ന നിലയിലേക്ക് പോകാതെ അദ്ദേഹം കമന്റേറ്റര്‍ റോളിലേക്കാണെത്തിയത്. ഒരു തവണ ഗവാസ്‌കര്‍ അനുഷ്‌കയെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചത് വലിയ വിവാദമായി. ഐപിഎല്ലിലെ കോലിയുടെ മോശം ഫോമിനെ ട്രോളിയപ്പോള്‍ സുനില്‍ ഗവാസ്‌കര്‍ അനുഷ്‌ക ശര്‍മയെ അനാവശ്യമായി അതിലേക്ക് വലിച്ചിട്ടു. അനുഷ്‌കയുടെ പന്തുകള്‍ മാത്രമാണ് ലോക്ഡൗണ്‍ സമയത്ത് കോലി നേരിട്ടതെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്. ഇതിനെതിരേ അനുഷ്‌ക തന്നെ പ്രതികരിച്ച് രംഗത്തെത്തുകയും ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു.

2019ലെ ഏകദിന ലോകകപ്പിനിടെ ഇന്ത്യന്‍ സെലക്ടര്‍മാരിലൊരാള്‍ അനുഷ്‌കയ്ക്ക് ചായ കൊണ്ടുക്കൊടുക്കുന്നത് കണ്ടുവെന്ന മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഫറൂഖ് എഞ്ചിനീയറുടെ വെളിപ്പെടുത്തലും വലിയ വിവാദമായി. അനുഷ്‌ക ഇതിനെതിരേയും ശക്തമായി രംഗത്തെത്തിയപ്പോള്‍ അദ്ദേഹം മാപ്പ് പറഞ്ഞ് തടിയൂരുകയാണ് ചെയ്തത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തനിടെ ലണ്ടനിലെ ഇന്ത്യയുടെ ഹൈ കമ്മീഷ്ണറെ കണ്ടിരുന്നു. ഇന്ത്യന്‍ ടീം ഹൈ കമ്മീഷ്ണറെ കണ്ടുവെന്ന കുറിപ്പോടെ ബിസിസി ഐ ഒരു ചിത്രവും പോസ്റ്റ് ചെയ്തു. ഇതില്‍ വിരാട് കോലിയോടൊപ്പം മധ്യ ഭാഗത്ത് അനുഷ്‌കയുമുണ്ടായിരുന്നു. ഇത് വലിയ വിവാദമായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചിത്രത്തില്‍ നായകന്റെ ഭാര്യക്ക് കാര്യമില്ലെന്ന തരത്തില്‍ അനാവശ്യമായ വിവാദം ചിലര്‍ സൃഷ്ടിച്ചു. നിരവധി ട്രോളുകളും വിമര്‍ശനങ്ങളും ഈ ചിത്രത്തിനെതിരേ ഉയര്‍ന്നു. എന്നാല്‍ ഇതിനോട് കോലിയോ അനുഷ്‌കയോ പ്രതികരിച്ചില്ല.

അനുഷ്‌ക ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ടത് കോലിയുടെ പ്രകടനത്തിന്റെ പേരിലാണ്. കോലി ഫോം ഔട്ടായാല്‍ അന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ അനുഷ്‌കയ്‌ക്കെതിരെയാവും വിമര്‍ശനം. വിവാഹത്തിന് ശേഷമാണ് വിരാട് കോലിയുടെ പ്രകടനം മോശമായതെന്ന ആരോപണം ഇപ്പോഴും അനുഷ്‌കയ്‌ക്കെതിരേ കേള്‍ക്കുന്നു. ഭര്‍ത്താവിന്റെ പ്രകടനം മോശമായതിന് ഭാര്യ തെറ്റുകാരിയാവുന്നതെങ്ങനെയെന്ന് പല വട്ടം അനുഷ്‌ക ചോദിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഒരു വിഭാഗം അനുഷ്‌കയെ വേട്ടയാടുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications