'ഈ ഷോട്ടുകള്‍ ഇവരുടെ അടയാളപ്പെടുത്തലുകള്‍', ഷോട്ടുകളെ പ്രശസ്തമാക്കിയ നാല് പേരിതാ

ക്രിക്കറ്റില്‍ ഷോട്ടുകളുടെ പേരില്‍ അറിയപ്പെടുകയെന്നത് എളുപ്പമല്ല. മിക്ക താരങ്ങളും പരമ്പരാഗതമായ രീതിയില്‍ ഷോട്ട് കളിക്കുന്നവരാണ്. എന്നാല്‍ വ്യത്യസ്തമായ ഷോട്ടുകള്‍ കളിച്ച് കൈയടി നേടാന്‍ സവിശേഷമായ കഴിവ് തന്നെ വേണം. ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ ഷോട്ടുകളിലൂടെ ആരാധക മനസില്‍ ഇടം പിടിച്ച ചില താരങ്ങളുണ്ട്. ഹെലികോപ്ടര്‍ ഷോട്ട്, പുള്‍ ഷോട്ട്, അപ്പര്‍കട്ട് എന്നിങ്ങനെയുള്ള പല തരത്തിലുള്ള ഷോട്ടുകളും ആരാധകര്‍ക്ക് സുപരിചിതമാണ്. എന്നാല്‍ ഈ ഷോട്ടുകളിലെല്ലാം ഏറ്റവും മികവ് കാട്ടിയ ചില താരങ്ങളുണ്ട്. അത്തരത്തില്‍ ഷോട്ടുകളുടെ രാജാക്കന്മാരായ നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

അപ്പര്‍കട്ട് - സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഷോട്ടുകളുടെ കാര്യത്തില്‍ യുവതാരങ്ങള്‍ക്ക് പാഠ പുസ്തകമാണ്. സച്ചിന്‍ കളിക്കാത്ത ഷോട്ടുകളില്ലെന്ന് പറയാം. സച്ചിന്റെ ഷോട്ടുകള്‍ പരിഗണിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധേയമായത് സ്‌ട്രെയ്റ്റ് ഡ്രൈവാണ്. സച്ചിന്റെ സ്‌ട്രെയ്റ്റ് ഡ്രൈവിനെ കടത്തിവെട്ടുന്ന ഒരു സ്‌ട്രൈറ്റ് ഡ്രൈവ് മറ്റൊരു താരവും കാഴ്ചവെച്ചിട്ടില്ലെന്ന് പറയാം. കവര്‍ ഡ്രൈവും ഓഫ് ഡ്രൈവുമെല്ലാം നന്നായി കളിക്കുന്ന സച്ചിന്റെ അടയാളപ്പെടുത്തല്‍ ഷോട്ട് എന്ന് പറയുന്നത് അപ്പര്‍ കട്ടാണ്. സച്ചിന്‍ പ്രശസ്തമാക്കിയ ഷോട്ടാണിത്. എക്‌സ്ട്രാ ബൗണ്‍സായി എത്തുന്ന പന്തിനെ കീപ്പറുടെ തലക്ക് മുകളിലൂടെ സിക്‌സറോ ഫോറോ പായിക്കുന്ന ഷോട്ടാണിത്. കൃത്യമായ ടൈമിങ് വേണ്ട ഈ ഷോട്ട് സച്ചിന്റെ മാസ്റ്റര്‍ പീസുകളിലൊന്നാണ്.

സ്വിച്ച് ഹിറ്റ് - കെവിന്‍ പീറ്റേഴ്‌സന്‍
ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഇതിഹാസമെന്ന് പറയാവുന്ന താരമാണ് കെവിന്‍ പീറ്റേഴ്‌സന്‍. വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കാനായില്ലെങ്കിലും ചുരുങ്ങിയ കാലംകൊണ്ട് വലിയ ആരാധകരെ സൃഷ്ടിക്കാന്‍ പീറ്റേഴ്‌സന് സാധിച്ചിരുന്നു. അദ്ദേഹം പ്രശസ്തമാക്കിയ ഷോട്ടാണ് സ്വിച്ച് ഹിറ്റ് ഷോട്ട്. വലം കൈയന്‍ ബാറ്റ്‌സ്മാനായ താരം പെട്ടെന്ന് ഇടത് ബാറ്റ്‌സ്മാനെപ്പോലെ ബാറ്റ് ചെയ്ത് സിക്‌സര്‍ പറത്തുന്നതാണ് സ്വിച്ച് ഹിറ്റ്. കെവിന്‍ പീറ്റേഴ്‌സന്‍ ഈ ഷോട്ടിനെ പ്രശ്‌സതമാക്കിയതില്‍ മുന്നിലുള്ള താരമാണ്. നിലവില്‍ സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരെല്ലാം ഈ ഷോട്ട് കളിക്കുമെങ്കിലും പീറ്റേഴ്‌സനാണ് സ്വിച്ച് ഹിറ്റിനെ ആരാധക ഹൃദയങ്ങളിലേക്കെത്തിച്ചത്.

സ്റ്റാന്റിങ് ഹോക്കി സ്വാറ്റ് - റോസ് ടെയ്‌ലര്‍
സ്റ്റാന്റിങ് ഹോക്കി സ്വാറ്റ് ഷോട്ടിനെ പ്രശസ്തമാക്കിയത് ന്യൂസീലന്‍ഡിന്റെ റോസ് ടെയ്‌ലറാണ്. കഴിഞ്ഞിടെ വിരമിക്കല്‍ പ്രഖ്യാപിച്ച അദ്ദേഹം കിവീസിന്റെ ഇതിഹാസ താരങ്ങളിലൊരാളായാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. സ്റ്റംപിലേക്ക് മുഴുവന്‍ കവര്‍ ചെയ്ത് മുട്ടുമടക്കി മിഡ് വിക്കറ്റിലേക്ക് പന്ത് പായിക്കുന്ന ഷോട്ടാണിത്. യുവരാജ് സിങ്ങടക്കം പലരും ഈ ഷോട്ട് കളിച്ചിരുന്നെങ്കിലും ഈ ഷോട്ടിനെ പ്രശസ്തമാക്കിയത് റോസ് ടെയ്‌ലറാണ്.

ഹെലികോപ്ടര്‍ ഷോട്ട് - എംഎസ് ധോണി
ഹെലികോപ്ടര്‍ ഷോട്ട് എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ എംഎസ് ധോണിയെന്ന പേരാണ് ആരാധകര്‍ക്ക് ഓര്‍മ വരുന്നത്. കാരണം ധോണിയുടെ പ്രതിഭ അടയാളപ്പെടുത്തിയ ഷോട്ടാണത്. നേരത്തെ സച്ചിന്‍ ഹെലികോപ്ടര്‍ ഷോട്ട് കളിച്ചിട്ടുണ്ടെന്ന് പല ആരാധകരും വാധിക്കാറുണ്ട്. എന്നാല്‍ ഹെലികോപ്ടര്‍ ഷോട്ടിനെ ആരാധക മനസിലേക്കെത്തിച്ചത് എംഎസ് ധോണിയാണ്. ഓവര്‍ പിച്ചായി എത്തുന്ന പന്തുകളും യോര്‍ക്കര്‍ ലെങ്തിലെത്തുന്ന പന്തുകളും ധോണി തന്റെ കൈക്കരുത്തിലൂടെ ഗ്യാലറിയിലേക്ക് പറത്തുന്ന കാഴ്ച ആരാധകര്‍ക്ക് മറക്കാനാവാത്തതാണ്. ധോണിയോളം തന്നെ ധോണിയുടെ ഹെലികോപ്ടര്‍ ഷോട്ടിനും ആരാധകരുണ്ടെന്ന് പറയുന്നതില്‍ തെറ്റില്ല. ഹര്‍ദിക് പാണ്ഡ്യയൊക്കെ ഈ ഷോട്ട് അനുകരിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ധോണിയുടെ കൃത്യതയോടെ ഈ ഷോട്ട് കളിക്കാന്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ലെന്നതാണ് വസ്തുത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications