Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പതിറ്റാണ്ടിലെ ടി20 ടീം, ഇന്ത്യയുടെ നാലു പേര്‍- വെടിക്കെട്ട് വീരന്‍മാര്‍ ടീമില്‍

ദുബായ്: ഈ പതിറ്റാണ്ടിലെ ടി20 ഇലവനെ ഐസിസി പ്രഖ്യാപിച്ചു. ഇന്ത്യന്‍ മയമാണ് ഐസിസി ഇലവന്‍. ഏറ്റവുമധികം താരങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയില്‍ നിന്നാണ്. ഇന്ത്യയുടെ നാലു പേര്‍ക്കാണ് പതിറ്റാണ്ടിന്റെ ഇലവനിലേക്കു നറുക്കുവീണത്. ഇന്ത്യ കഴിഞ്ഞാല്‍ കൂടുതല്‍ പേരുള്ളത് ഓസ്‌ട്രേലിയയില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസില്‍ നിന്നുമാണ്. ഇരുടീമുകളിലെയും രണ്ടു താരങ്ങള്‍ വീതം ഐസിസിയുടെ ഇലവനിലെത്തി. ദക്ഷിണാഫ്രിക്കയുടെയും ശ്രീലങ്കയുടെയും അഫ്ഗാനിസ്താന്റെയും ഓരോ താരങ്ങള്‍ വീതവും ഐസിസി ഇലവനിലുണ്ട്.

1

നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി, മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി, വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് ഐസിസിയുടെ ടി20 ഇലവനിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍. ധോണിയാണ് ലോക ടി20 ഇലവനെ നയിക്കുന്നത്.

ഓസ്‌ട്രേലിയയില്‍ നിന്നും നായകനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ച്, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും ഇതിഹാസ ഓപ്പണര്‍ ക്രിസ് ഗെയ്‌ലും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡും ലോക ഇലവനിലെത്തി.

രോഹിത്, ഗെയ്ല്‍ ഓപ്പണര്‍മാര്‍

രോഹിത്തും ഗെയ്‌ലുമാണ് ലോക ടി20 ഇലവന്റെ ഓപ്പണര്‍മാര്‍. മൂന്നാമനായി ഫിഞ്ചും നാലാമനായി കോലിയും കളിക്കും. ദക്ഷിണാഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്, മാക്‌സ്വെല്‍, ധോണി, പൊള്ളാര്‍ഡ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ഇറങ്ങുന്നത്. ഇലവന്റെ വിക്കറ്റ് കീപ്പറും ധോണി തന്നെ.

അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനാണ് ഇലവനിലെ ഒരേയൊരു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. ഇന്ത്യയുടെ ബുംറയും ശ്രീലങ്കയുടെ പേസ് ഇതിഹാസം ലസിത് മലിങ്കയും ചേര്‍ന്നാണ് പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക.

ഐസിസിയുടെ പതിറ്റാണ്ടിലെ ടി20 ടീം

രോഹിത് ശര്‍മ (ഇന്ത്യ), ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്), ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ), വിരാട് കോലി (ഇന്ത്യ), എബി ഡിവില്ലിയേഴ്‌സ് (ദക്ഷിണാഫ്രിക്ക), ഗ്ലെന്‍ മാക്‌സ്വെല്‍ (ഓസ്‌ട്രേലിയ), എംഎസ് ധോണി (ഇന്ത്യ, ക്യാപ്റ്റന്‍), കരെണ്‍ പൊള്ളാര്‍ഡ് (വെസ്റ്റ് ഇന്‍ഡീസ്), റാഷിദ് ഖാന്‍ (അഫ്ഗാനിസ്താന്‍), ജസ്പ്രീത് ബുംറ (ഇന്ത്യ), ലസിത് മലിങ്ക (ശ്രീലങ്ക).

അതേസമയം, പതിറ്റാണ്ടിലെ ടി20 വനിതാ ടീമില്‍ ഇന്ത്യയുടെ രണ്ടു പേര്‍ക്കാണ് നറുക്കുവീണത്. നിലവിലെ ടി20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, സ്പിന്നര്‍ പൂനം യാദവ് എന്നിവരാണ് ടി20 ഇലവനിലെത്തിയത്.

വനിതകളുടെ പതിറ്റാണ്ടിലെ ടി20 ടീം-അലീസ ഹീലി (ഓസ്‌ട്രേലിയ), സോഫി ഡേവിസ് (ന്യൂസിലാന്‍ഡ്), സൂസി ബേറ്റ്‌സ് (ന്യൂസിലാന്‍ഡ്), മെഗ് ലാനിങ് (ക്യാപ്റ്റന്‍, ഓസ്‌ട്രേലിയ), ഹര്‍മന്‍പ്രീത് കൗര്‍ (ഇന്ത്യ), സ്റ്റെഫാനി ടെയ്‌ലര്‍ (വെസ്റ്റ് ഇന്‍ഡീസ്), ഡിയാന്‍ഡ്ര ഡോട്ടിന്‍ (വെസ്റ്റ് ഇന്‍ഡീസ്), എലിസ് പെറി (ഓസ്‌ട്രേലിയ), ആന്യ ഷ്‌റുബ്‌സോള്‍ (ഇംഗ്ലണ്ട്), മേഗന്‍ സ്‌കൂട്ട് (ഓസ്‌ട്രേലിയ), പൂനം യാദവ് (ഇന്ത്യ).

Story first published: Sunday, December 27, 2020, 17:18 [IST]
Other articles published on Dec 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+