
സാറാ ടെയ്‌ലര്‍
ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ വനിതാ വിക്കറ്റ് കീപ്പറാണ് സാറാ ടെയ്‌ലര്‍. അന്താരാഷ്ട്ര വനിതാ താരങ്ങളില്‍ വലിയ ആരാധക പിന്തുണയുള്ള താരങ്ങളിലൊരാളായ സാറയുടെ ഇഷ്ട താരം ഇന്ത്യയുടെ വിരാട് കോലിയാണ്. ട്വിറ്ററില്‍ ആരാധകരുമായി സംസാരിക്കവെയാണ് സാറ തന്റെ ഇഷ്ട താരം വിരാട് കോലിയാണെന്ന് വെളിപ്പെടുത്തിയത്. കോലിയുടെ മത്സരങ്ങള്‍ കാണാറുണ്ടെന്നും അദ്ദേഹത്തിന്റെ കടുത്ത ആരാധികയാണെന്നും സാറ പറഞ്ഞിട്ടുണ്ട്. കോലിയുടെ വലിയ പ്രകടനങ്ങളെ സാറ സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭിനന്ദിക്കാറുമുണ്ട്.

കേറ്റ് ക്രോസ്
ഇംഗ്ലണ്ട് വനിതാ താരം കേറ്റ് ക്രോസും കോലിയുടെ കടുത്ത ആരാധികയാണ്. കൂടുതലും കോലിയുടെ ഐപിഎല്‍ മത്സരങ്ങളാണ് കേറ്റ് കാണാറുള്ളത്. കോലിയോടുള്ള ആരാധനകൊണ്ടാണ് കേറ്റ് ആര്‍സിബിയുടെ ഫാന്‍ ആയത്. വിരാട് കോലിയുടെ ഐപിഎല്‍ മത്സരം നേരിട്ട് കാണാന്‍ 2011ല്‍ ക്രോസ് ബംഗളൂരുവില്‍ എത്തിയിരുന്നു. കോലിയുടെ ബാറ്റിങ് ശൈലിയേയും മനോഭാവത്തേയും വളരെ അധികം ഇഷ്ടപ്പെടുന്നുണ്ടെന്ന് ക്രോസ് പറഞ്ഞിട്ടുണ്ട്.

ഡാനില്ലി വ്യാട്ട്
ഇംഗ്ലണ്ട് വനിതാ താരങ്ങളില്‍ വിരാട് കോലിയുടെ കടുത്ത ആരാധിക ആരെന്ന ചോദ്യത്തിന് ഡാനില്ലി വ്യാട്ടെന്ന് തന്നെയാണ് ഉത്തരം. കോലിയോട് ആരാധനയും പ്രണയവും ഒരുപോലെ കാത്തുസൂക്ഷിക്കുന്നയാളാണ് വ്യാട്ട്. 2014ലെ ടി20 ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഗംഭീര അര്‍ധ സെഞ്ച്വറി നേടി കോലി ഇന്ത്യയെ ഫൈനലിലേക്കെത്തിച്ചിരുന്നു. ഇതിന് പിന്നാലെ വിരാട് കോലിയോട് തന്നെ വിവാഹം ചെയ്യാമോ എന്ന് ട്വിറ്ററിലൂടെ വ്യാട്ട് ചോദിച്ചിരുന്നു. വിരാട് കോലി ഇംഗ്ലണ്ട് പര്യടനത്തിനെത്തിയപ്പോള്‍ വ്യാട്ട് കൂടിക്കാഴ്ച നടത്തുകയും ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാട്ട് തന്നെ പോസ്റ്റും ചെയ്തിരുന്നു.

കാതറിന്‍ ബ്രൂണ്ട്
കോലിയോട് ആരാധനയും പ്രണയവുമുണ്ടായിരുന്ന മറ്റൊരു ഇംഗ്ലണ്ട് വനിതാ താരമാണ് കാതറിന്‍ ബ്രൂണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ കോലിയോടുള്ള സ്‌നേഹം ബ്രൂണ്ട് പലവട്ടം തുറന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ബാറ്റിങ്ങിനോട് വലിയ ആരാധനയാണെന്നും ലോക ക്രിക്കറ്റിലെത്തന്നെ ഇതിഹാസമാണെന്നുമെല്ലാ ബ്രൂണ്ട് ഒരിക്കല്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications
