
ഉപുല്‍ തരംഗ
ശ്രീലങ്കയുടെ മുന്‍ ഇടം കൈയന്‍ ഓപ്പണര്‍ ഉപുല്‍ തരംഗയെ ക്രിക്കറ്റ് പ്രേമികള്‍ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല. ഉപുല്‍ തരംഗ പ്രേമിക്കുകയും വിവാഹം ചെയ്യുകയും ചെയ്തത് നേരത്തെ വിവാഹം കഴിച്ച ഒരു സ്ത്രീയെയാണ്. ശ്രീലങ്കയുടെ സൂപ്പര്‍ താരവും തരംഗയുടെ സഹ ഓപ്പണറുമായ തിലകരത്‌ന ദില്‍ഷന്റെ ഭാര്യയായിരുന്ന നിലന്‍കയെയാണ് തരംഗ വിവാഹം ചെയ്തത്. ദില്‍ഷനുമായി വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷമായിരുന്നു തരംഗയുമായുള്ള വിവാഹം. ദില്‍ഷനും നിലന്‍കയും വേര്‍പിരിയാന്‍ കാരണം തരംഗയാണെന്നാണ് പാപ്പരസികള്‍ പറയുന്നത്. മൂന്ന് ഫോര്‍മാറ്റിലും ശ്രീലങ്കയ്ക്കായി കളിച്ചിട്ടുള്ള അദ്ദേഹം കുറച്ച് നാള്‍ പരിമിത ഓവര്‍ നായകനാവുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ പരിക്കുകളും ഫോം നഷ്ടപ്പെടുകയും ചെയ്തതോടെ വലിയ കരിയര്‍ കെട്ടിപ്പടുക്കാന്‍ തരംഗയ്ക്ക് സാധിച്ചില്ല. വിരമിക്കല്‍ പ്രഖ്യാപിച്ച തരംഗ ഇപ്പോള്‍ ക്രിക്കറ്റില്‍ സജീവമല്ല.

മുരളി വിജയ്
ഇന്ത്യയുടെ തമിഴ്‌നാട് കാരനായ ഓപ്പണര്‍ മുരളി വിജയ് ആരാധകര്‍ക്ക് സുപരിചിതനായ താരമാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കുകയും തിളങ്ങുകയും ചെയ്ത മുരളി വിജയ് ഏറെ നാളുകളായി ടീമില്‍ നിന്നെല്ലാം പുറത്താണ്. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായും തിളങ്ങിയിട്ടുള്ള മുരളി വിജയ് വിവാഹം ചെയ്തത് തന്റെ സഹതാരമായിരുന്ന ദിനേഷ് കാര്‍ത്തികിന്റെ ഭാര്യയെയാണ്. ദിനേഷ് കാര്‍ത്തികിന്റെ ബാല്യകാല സുഹൃത്തായിരുന്ന നികിതയെ അദ്ദേഹം വിവാഹം ചെയ്‌തെങ്കിലും തന്റെ സഹതാരമായിരുന്ന വിജയിയുമായി നികിത രഹസ്യമായി പ്രണയിക്കുകയായിരുന്നു.
വളരെ വൈകിയാണ് കാര്‍ത്തിക് ഈ ബന്ധത്തെക്കുറിച്ചറിയുന്നത്. ഉടന്‍ വിവാഹ മോചനം തേടി. മുരളി വിജയ് പിന്നീട് നികിതയെ വിവാഹം കഴിക്കുകയും ചെയ്തു. ഐപിഎല്ലില്‍ ഈ സീസണില്‍ ദിനേഷ് കാര്‍ത്തിക് തിളങ്ങുമ്പോള്‍ കാര്‍ത്തികിന്റെ മുന്‍ ഭാര്യയുടെ ചതി സാമൂഹ്യ മാധ്യമങ്ങളിലെല്ലാം വീണ്ടും വലിയ ചര്‍ച്ചയായിരുന്നു. പിന്നീട് സ്‌ക്വാഷ് താരം ദീപിക പള്ളിക്കലിനെയാണ് കാര്‍ത്തിക് വിവാഹം ചെയ്തത്. രണ്ട് മക്കളടക്കം കാര്‍ത്തിക് സന്തോഷകരമായ കുടുംബ ജീവിതം നയിക്കുമ്പോള്‍ മുരളി വിജയിക്ക് ആഭ്യന്തര ക്രിക്കറ്റില്‍ പോലും അവസരമില്ല.

അനില്‍ കുംബ്ലെ
ഇന്ത്യയുടെ മുന്‍ നായകനും പരിശീലകനും ഇതിഹാസ സ്പിന്നറുമാണ് അനില്‍ കുംബ്ലെ. ടെസ്റ്റില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറെന്ന റെക്കോഡ് കുംബ്ലെയുടെ പേരിലാണ്. കുംബ്ലെ പ്രേമിച്ച് വിവാഹം ചെയ്തത് വിവാഹം കഴിഞ്ഞ സ്ത്രീയെയാണ്. ചേതനയെന്നാണ് കുംബ്ലെയുടെ ഭാര്യയുടെ പേര്. നേരത്തെ സ്‌റ്റോക്ക് ബ്രോക്കറായി ജോലി ചെയ്തിരുന്ന വ്യക്തിയുടെ ഭാര്യയായിരുന്നു ചേതന. ഈ വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് കുംബ്ലെയുമായി പ്രണയത്തിലായതും വിവാഹത്തിലേക്കെത്തിയതും. ട്രാവല്‍ ഏജന്‍സിയില്‍ വെച്ചാണ് ചേതനെയെ കുംബ്ലെ ആദ്യമായി കാണുന്നത്. ചേതനക്ക് ആദ്യ വിവാഹത്തില്‍ ഒരു കുട്ടിയും ഉണ്ടായിരുന്നു.

ശിഖര്‍ ധവാന്‍
ഇന്ത്യയുടെ സൂപ്പര്‍ ഓപ്പണര്‍ ശിഖര്‍ ധവാനും വിവാഹം ചെയ്തത് നേരത്തെ വിവാഹം ചെയ്ത സ്ത്രീയെയാണ്. ആയിഷ മുഖര്‍ജിയുമായി ധവാന്‍ പ്രണയത്തിലാവുമ്പോള്‍ ആയിഷ വിവാഹ മോചിതയായിരുന്നു. ആംഗ്ലോ ഇന്ത്യക്കാരിയായ ആയിഷക്ക് ആദ്യ വിവാഹത്തില്‍ രണ്ട് കുട്ടികളുമുണ്ട്. ഇന്ത്യയിലാണ് ജനിച്ചതെങ്കിലും പിന്നീട് കുടുംബത്തോടൊപ്പം ആയിഷ ഓസ്‌ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു. പരിശീലനം ലഭിച്ച കിക്ക് ബോക്‌സറാണ് ആയിഷ. ഐപിഎല്ലില്‍ ധവാന്റെ മത്സരങ്ങള്‍ കാണാന്‍ ആയിഷ എത്താറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞിടെ ആയിഷയും ധവാനും തമ്മില്‍ വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു.


Click it and Unblock the Notifications












