Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: നാലു മാറ്റങ്ങള്‍! മുഖംമിനുക്കി ഇംഗ്ലണ്ട്- രണ്ടാം ടെസ്റ്റിനുള്ള ടീം പ്രഖ്യാപിച്ചു

ചെന്നൈ: അടിമുടി മാറ്റങ്ങളുമായി ഇന്ത്യക്കെതിരേ ശനിയാഴ്ച ആരംഭിക്കാനിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ഇതേ വേദിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജയിച്ച ടീമില്‍ നാലു മാറ്റങ്ങളാണ് ഇംഗ്ലണ്ട് വരുത്തിയിരിക്കുന്നത്. ഇത്രയും മാറ്റങ്ങള്‍ ഇംഗ്ലീഷ് ടീമിലുണ്ടാവുമെന്നു ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ വിന്നിങ് കോമ്പിനേഷനില്‍ വന്‍ അഴിച്ചുപണിയാണ് സന്ദര്‍ശകര്‍ നടത്തിയിരിക്കുന്നത്.

1

ജോസ് ബട്‌ലര്‍, ഡൊമിനിക്ക് ബെസ്സ്, ജെയിംസ് ആന്‍ഡേഴ്‌സന്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവരെയാണ് ഇംഗ്ലണ്ട് ഒഴിവാക്കിയത്. പകരം ബെന്‍ ഫോക്‌സ്, മോയിന്‍ അലി, സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ് എന്നിവര്‍ ടീമിലെത്തിയിരിക്കുകയാണ്. ആന്‍ഡേഴ്‌സനും ബട്‌ലര്‍ക്കും ഇംഗ്ലണ്ട് വിശ്രമം നല്‍കിയിരിക്കുകയാണ്. ബട്‌ലര്‍ ഇനിയുള്ള മൂന്നു ടെസ്റ്റുകളിലും ഇംഗ്ലണ്ട് നിരയിലുണ്ടാവില്ല.

വിര്‍ച്വല്‍ വാര്‍ത്താസമ്മേളനം വഴിയാണ് റൂട്ട് രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. നാലു മാറ്റങ്ങള്‍ ഇംഗ്ലണ്ട് ടീമില്‍ വരുത്തിയിട്ടുണ്ട്. ബെസ്സ്, ആന്‍ഡേഴ്‌സന്‍, ബട്‌ലര്‍ എന്നിവര്‍ക്കു വിശ്രമം നല്‍കിയിരിക്കുകയാണ്. അവസാന രണ്ടു ടെസ്റ്റുകളില്‍ പൂര്‍ണ ഫിറ്റ്‌നസ് നേടാനുള്ള അവസരമാണ് ഞങ്ങള്‍ ആന്‍ഡേഴ്‌സനു നല്‍കിയിരിക്കുന്നതെന്നും റൂട്ട് വ്യക്തമാക്കി. ബട്‌ലറുടെ അഭാവത്തില്‍ ശേഷിച്ച മൂന്നു ടെസ്റ്റുകളിലും ഫോക്‌സായിരിക്കും ഇംഗ്ലണ്ടിനു വേണ്ടി വിക്കറ്റ് കാക്കുകയെന്നും അവസാന രണ്ടു ടെസ്റ്റുകളില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി ജോണി ബെയര്‍സ്‌റ്റോ ടീമില്‍ എത്തിയേക്കുമെന്നും റൂട്ട് അറിയിച്ചു.

രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം
ഡൊമിനിക്ക് സിബ്ലി, റോറി ബേണ്‍സ്, ഡാന്‍ ലോറന്‍സ്, ജോ റൂട്ട് (ക്യാപ്റ്റന്‍), ബെന്‍ സ്‌റ്റോക്‌സ്, ഓലി പോപ്പ്, ബെന്‍ ഫോക്‌സ്, മോയിന്‍ ലി, സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ്, ജാക്ക് ലീച്ച്. 12ാമന്‍- ഓലി സ്‌റ്റോണ്‍.

ഇംഗ്ലണ്ടിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനായ സാക്ക് ക്രോളി കഴിഞ്ഞയാഴ്ച പരിക്കു കാരണം ആദ്യത്തെ രണ്ടു ടെസ്റ്റുകളില്‍ നിന്നും പിന്‍മാറിയിരുന്നു. താരത്തിന്റെ വലതു കൈക്കുഴയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്നായിരുന്നു ഇത്. ഫെബ്രുവരി രണ്ടിന് ഇംഗ്ലണ്ടിന്റെ പരിശീലനത്തിനിടെ ചെന്നൈയില്‍ വച്ചായിരുന്നു ക്രോളിക്കു പരിക്കേറ്റത്. ഇംഗ്ലണ്ട് മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ പുരോഗതി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

ആദ്യ ടെസ്റ്റില്‍ ഇന്ത്യ 227 റണ്‍സിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. അതുകൊണ്ടു തന്നെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു വിജയം അനിവാര്യമാണ്. ഒന്നാം ടെസ്റ്റിലേറ്റ വമ്പന്‍ തോല്‍വിയോടെ ഐസിസിയുടെ ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു നിന്ന് ഇന്ത്യ നാലാംസ്ഥാനത്തേക്കു വീണിരുന്നു.

Story first published: Friday, February 12, 2021, 13:24 [IST]
Other articles published on Feb 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+