Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

190, 171, 127, 108, 68, 50 !! വൈഭവ് വേറെ ലെവല്‍; ഗംഭീറിന്റെ കോളുടന്‍? പ്ലാനറിയാം

ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ കുപ്പായമണിയാന്‍ താന്‍ തയ്യാറായിക്കഴിഞ്ഞെന്നു വീണ്ടും വീണ്ടും തെളിയിക്കുകയാണ് വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശി. കോച്ച് ഗൗതം ഗംഭീറിനും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറിനും ഈ 14 കാരനെ ഇനിയും കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ലെന്നുറപ്പാണ്.

സെഞ്ച്വറികളും ഫിഫ്റ്റികളുമായി ബാറ്റ് കൊണ്ട് അക്ഷരാര്‍ഥത്തില്‍ അരങ്ങു വാഴുകയാണ് ബിഹാറില്‍ നിന്നുള്ള ഈ ഇടംകൈയന്‍ ബാറ്റര്‍. ഏറ്റവും അവസാനമായി കഴിഞ്ഞ ദിവസം ക്യാപ്റ്റന്റെ കുപ്പായത്തിലും ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ ഹീറോയായി മാറിയിരിക്കുകയാണ് വൈഭവ്.

VAIBHAV SURYAVANSHI

സൗത്താഫ്രിക്കന്‍ അണ്ടര്‍ 19 ടീമുമായുള്ള യൂത്ത് ഏകദിനത്തിലായിരുന്നു താരത്തിന്റെ ഇടിവെട്ട് പ്രകടനം. വെറും 74 ബോളില്‍ വൈഭവ് അടിച്ചെടുത്തത് 127 റണ്‍സാണ്. കളിയില്‍ സൗത്താഫ്രിക്കയെ ഇന്ത്യന്‍ യുവനിര 233 റണ്‍സിനു കശാപ്പും ചെയ്തിരുന്നു.

അവിശ്വസനീയം വൈഭവ്

കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ ടീമുകള്‍ക്കായി വൈഭവ് സൂര്യവംശി നടത്തിയ പ്രകടനത്തെ അവിശ്വസീയമെന്നു മാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. നാലു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമാണ് 30 ദിവസത്തിനിടെ വൈഭവ് വാരിക്കൂട്ടിയത്. ഇതില്‍ രണ്ടു തവണ ഡബിള്‍ സെഞ്ച്വറി നേട്ടത്തിനൊപ്പവും താരമെത്തയിരുന്നു.

190 റണ്‍സ് (84 ബോള്‍), 171 (95), 127 (74), 108* (61), 68 (24), 50 (26) എന്നിങ്ങനെയാണ് വിവിധ ടീമുകള്‍ക്കായി കഴിഞ്ഞ ഒരു മാസത്തിനിടെ വൈഭവിന്റെ ചില കണ്ണഞ്ചിപ്പിക്കുന്ന ഇന്നിങ്‌സുകള്‍. താന്‍ വെറുമൊരു വണ്‍ മാച്ച് വണ്ടറല്ലെന്നു തെളിയിക്കിക്കാന്‍ കൗമാര താരത്തിന് ഈ പ്രകടനങ്ങള്‍ തന്നെ ധാരാളം.

ക്രിക്കറ്ററെന്ന നിലയില്‍ പ്രായത്തില്‍ കവിഞ്ഞ പക്വതയും അസാധാരണ ബാറ്റിങ് പാടടവും വ്യത്യസ്തത ഫോര്‍മാറ്റുകളില്‍ വൈഭവ് ഇതിനകം കാഴ്ചവച്ചു കഴിഞ്ഞു. ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ കുപ്പായമണിയാന്‍ ഇതില്‍ കൂടുതലായി ഒന്നും വേണമില്ലെന്നു തന്നെ പറയാം.

ഗംഭീറിന്റെ വിളിയെത്തുമോ?

ഇന്ത്യന്‍ സീനിയര്‍ ടീമിനായി വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് വെടിക്കെട്ട് എപ്പോള്‍ കാണാന്‍ സാധിക്കുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. അതിനായി അധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് സൂചനകള്‍. 2028ലെ അടുത്ത ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ പ്ലാനുകളുടെ ഭാഗമായി വൈഭവ് ഉണ്ടാവുമെന്നുറപ്പാണ്.

VAIBHAV SURYAVANSHI

താരം അടുത്തതായി കളിക്കുക ഈ മാസം 15ന് തുടങ്ങാനിരിക്കുന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പിലാണ്. അതിനു ശേശം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പിങ്ക് ജഴ്‌സിയിലും വൈഭവിനെ കാണാം. ഈ രണ്ടു ടൂര്‍ണമെന്റുകളിലെയും പ്രകടനമാണ് ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കുള്ള വൈഭവിന്റെ കോളില്‍ നിര്‍ണായകമാവുക.

ഇപ്പോഴത്തെ ബാറ്റിങ് ഫോം ഇവയിലും തുടരാനായാല്‍ സെലക്ഷന്‍ കമ്മിറ്റിയുടെ അടുത്ത യോഗത്തില്‍ വൈഭവിന്റെയും പേര് പരിഗണിക്കപ്പെടും. അങ്ങനെ വന്നാല്‍ ഐപിഎല്ലിനു ശേഷം വരാനിരിക്കുന്ന ഒരു ടി20 പരമ്പരയില്‍ താരത്തിന്റെ അരങ്ങേറ്റം ഉറപ്പായും പ്രതീക്ഷിക്കാം.

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെയും പ്ലാന്‍ ഇതു തന്നെയാലും ജൂനിയര്‍ ലോകകപ്പിലും ഐപിഎല്ലിലും കൂടി വൈഭവ് ഹീറോയായാല്‍ പിന്നീട് സീനിയര്‍ ടീമില്‍ നിന്നും മാറ്റി നിര്‍ത്തുക അസാധമാണ്. വൈഭവിനെ സീനിയര്‍ ടീമിലേക്കു വിളിക്കണമെന്നു ഇതിനകം തന്നെ ചില മുന്‍ താരങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Story first published: Thursday, January 8, 2026, 7:08 [IST]
Other articles published on Jan 8, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+