Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2023ല്‍ ഏകദിന ലോകകപ്പ്, ഇന്ത്യക്ക് കപ്പടിക്കാന്‍ നാല് മാറ്റം വേണം, ഫിനിഷര്‍ റോളില്‍ ആര് ?

1

ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം അധികം വൈകാതെ ഏകദിന ലോകകപ്പും വരികയാണ്. 2019ലെ ഏകദിന ലോകകപ്പ് ഇന്ത്യക്ക് എന്നും വേദനിപ്പിക്കുന്ന ഓര്‍മയാണ്. രോഹിത് ശര്‍മയുടെ മിന്നും ഫോമിനൊപ്പം അനുഭവസമ്പന്നരായ സൂപ്പര്‍ താരനിരയും ഒപ്പമുണ്ടായിരുന്നിട്ടും ഇന്ത്യക്ക് സെമിയില്‍ തലകുനിക്കേണ്ടി വന്നു. പ്രധാന മത്സരങ്ങളില്‍ രക്ഷകരില്ലാത്ത അവസ്ഥ ഇപ്പോഴും ഇന്ത്യക്കുണ്ട്. തകരുമ്പോള്‍ കൂട്ടത്തകര്‍ച്ച നേരിടുന്നതാണ് ഇന്ത്യയുടെ പൊതു സ്വഭാവം. ഇതിന് മാറ്റം വരുത്തേണ്ടതായുണ്ട്.

2023ലെ ഏകദിന ലോകകപ്പ് വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ തുടങ്ങിയ പല സൂപ്പര്‍ താരങ്ങളുടെയും അവസാന ലോകകപ്പായിരിക്കും. പിന്നീടൊരു ലോകകപ്പ് കളിക്കാനുള്ള ബാല്യം കൂടി ഇവര്‍ക്കുണ്ടെന്ന് കരുതാനാവില്ല. അതുകൊണ്ട് തന്നെ 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് കപ്പടിക്കേണ്ടതായുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കിരീടത്തിലേക്കെത്താന്‍ ഇന്ത്യക്ക് ചില മാറ്റങ്ങള്‍ അനിവാര്യമാണ്. ഇന്ത്യ ലോകകപ്പിന് മുമ്പ് ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

മികച്ച ബാക്കപ്പ് താരങ്ങള്‍

മികച്ച ബാക്കപ്പ് താരങ്ങള്‍

2019ലെ ലോകകപ്പില്‍ ഇന്ത്യയുടെ ബാക്കപ്പ് താരങ്ങളുടെ ശക്തി പ്രതീക്ഷക്കൊത്തായിരുന്നില്ല. എന്നാല്‍ ഇത്തവണ ലോകകപ്പിനിറങ്ങുമ്പോള്‍ മികച്ച ബാക്കപ്പ് താരങ്ങളെ ഒപ്പം കൂട്ടേണ്ടതായുണ്ട്. അതിന് കാരണം സീനിയര്‍ താരങ്ങളുടെ പ്രായവും ഫോമുമാണ്. വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരൊക്കെ പ്രായത്തിന്റെ പ്രശ്‌നം നേരിടുന്നവരാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്കൊക്കെ മികച്ച ബാക്കപ്പുകളെ ഇന്ത്യ കണ്ടെത്തേണ്ടതായുണ്ട്. പല താരങ്ങളും പരിക്കിന്റെ പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ത്തന്നെ അത് മുന്നില്‍ക്കണ്ട് യുവതാരങ്ങളെ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.

നാലാം നമ്പറില്‍ വിശ്വസ്തന്‍ വേണം

നാലാം നമ്പറില്‍ വിശ്വസ്തന്‍ വേണം

യുവരാജ് സിങ്ങിന്റെ വിരമിക്കലിന് ശേഷം ഇന്ത്യയുടെ ഏകദിന ടീം നേരിടുന്ന പ്രധാന പ്രശ്‌നം നാലാം നമ്പറില്‍ ആരെന്ന ചോദ്യമാണ്. ഇക്കാലയളവില്‍ ഇന്ത്യ പലരേയും നാലാം നമ്പറില്‍ പരീക്ഷിച്ചെങ്കിലും ഒരു വിശ്വസ്തനേയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഓപ്പണിങ്ങിലിറങ്ങിയാല്‍ കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരെയാവും ഇന്ത്യ നാലാം നമ്പറിലേക്ക് പരിഗണിക്കുക. ശ്രേയസും രാഹുലും സൂര്യയും മാറ്റിനിര്‍ത്താനാവാത്ത താരമാണ്. നായകന്‍ രോഹിത് ശര്‍മയുടെ താല്‍പര്യം ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.

മികച്ച സ്പിന്നര്‍മാരെ വളര്‍ത്തണം

മികച്ച സ്പിന്നര്‍മാരെ വളര്‍ത്തണം

നിലവില്‍ ഇന്ത്യ നേരിടുന്ന പ്രധാന പ്രശങ്ങളിലൊന്ന് സ്ഥിരമായുള്ള മികച്ചൊരു സ്പിന്‍ കൂട്ടുകെട്ടില്ലാത്തതാണ്. അനില്‍ കുംബ്ലെ -ഹര്‍ഭജന്‍ സിങ്, ആര്‍ അശ്വിന്‍ - രവീന്ദ്ര ജഡേജ, യുസ് വേന്ദ്ര ചഹാല്‍ - കുല്‍ദീപ് യാദവ് എന്നിവരെല്ലാം ഇന്ത്യയുടെ സ്പിന്‍ കൂട്ടുകെട്ടായിരുന്നു. എന്നാല്‍ ഇപ്പോഴുള്ള സ്പിന്‍ നിരയിലേക്ക് നോക്കുമ്പോള്‍ ആര്‍ക്കും സ്ഥാനം ഉറപ്പില്ല. യുസ് വേന്ദ്ര ചഹാലിന്റെ സ്ഥാനം പോലും ഉറപ്പ് പറയാനാവില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ കൂടുതല്‍ യുവ സ്പിന്നര്‍മാരെ വളര്‍ത്തണം. നിലവില്‍ രവി ബിഷ്‌നോയ് മാത്രമാണ് യുവ സ്പിന്നര്‍മാരില്‍ പ്രതീക്ഷ നല്‍കുന്നത്. ഇത് മാറി കൂടുതല്‍ മികച്ച സ്പിന്നര്‍മാരെ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്.

എംഎസ് ധോണിയുടെ വിടവ് ആര് നികത്തും ?

എംഎസ് ധോണിയുടെ വിടവ് ആര് നികത്തും ?

എംഎസ് ധോണിയുടെ അഭാവത്തില്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് ഉണ്ടെങ്കിലും ഫിനിഷര്‍ റോളില്‍ ആരെന്നതാണ് പ്രധാന ചോദ്യം. ഇന്ത്യക്ക് നിലവില്‍ ഫിനിഷറായി ഹര്‍ദിക് പാണ്ഡ്യയുണ്ടെങ്കിലും അദ്ദേഹത്തിന് പരിക്കേറ്റാല്‍ പകരം ആര് ?. ഈ ചോദ്യത്തിന് നിലവില്‍ ഇന്ത്യക്ക് ഉത്തരമില്ല. വെങ്കടേഷ് അയ്യരെയൊന്നും ഏകദിനത്തില്‍ വിശ്വസ്തനായ ഫിനിഷറായി പരിഗണിക്കാനാവില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ ഫിനിഷര്‍ റോളില്‍ മികച്ച താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഫിനിഷിങ് മികവുള്ള താരങ്ങളുടെ അഭാവമുണ്ടെന്നതാണ് വസ്തുത.

Story first published: Thursday, May 19, 2022, 20:00 [IST]
Other articles published on May 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+