Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ട്രാക്ടര്‍ കൊണ്ട് ഉഴുതുമറിച്ച് പിച്ച്! പരിശോധിച്ച് കോലി- ട്രോളുമായി തൈബു

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അഹമ്മദാബാദില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിനായി തയ്യാറാക്കിയ പിച്ചിനെക്കുറിച്ച് ഒരുപാട് വിമര്‍ശനങ്ങള്‍ വന്നിരുന്നു. മുന്‍ ഇംഗ്ലണ്ട് താരങ്ങളായിരുന്നു കൂടുതലായും പിച്ചിന് നിലവാരമില്ലെന്നു ചൂണ്ടിക്കാട്ടിയത്. വെറും രണ്ടു ദിവസം കൊണ്ട് അവസാനിച്ച ടെസ്റ്റില്‍ ഇന്ത്യ പത്തു വിക്കറ്റിന്റെ വമ്പന്‍ വിജയവും കൊയ്തിരുന്നു. ഇതോടെ ഇതേ വേദിയില്‍ മാര്‍ച്ച് നാലിന് ആരംഭിക്കുന്ന നാലാം ടെസ്റ്റിനുള്ള പിച്ച് എങ്ങനെയാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിനെക്കുറിച്ച് രസകരമായ ഫോട്ടോയിലൂടെ ട്രോളിയിരിക്കുകയാണ് സിംബാബ്‌വെയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ തറ്റെന്‍ഡ തൈബു.

1

ട്രാക്ടര്‍ കൊണ്ട് നിലം ഉഴുതുമറിക്കുമ്പോള്‍ അതു തൊട്ടു പരിശോധിക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും അന്തം വിട്ടിരിക്കുന്ന ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടുമാണ് ചിത്രത്തില്‍. കോലിയുടെയും റൂട്ടിന്റെയും ഫോട്ടോ മോര്‍ഫ് ചെയ്ത് ഇതില്‍ വച്ചതാണെന്നു വ്യക്തമാണ്. നാലാം ടെസ്റ്റിനുള്ള പിച്ചിനെക്കുറിച്ച് ഇരുക്യാപ്റ്റന്‍മാര്‍ക്കും താല്‍പ്പര്യമുള്ളതു പോലെ തോന്നുന്നുവെന്ന തലക്കെട്ടോടെയായിരുന്നു ചിരിക്കുന്ന ഇമോജിയോടൊപ്പം തൈബു ട്വീറ്റ് ചെയ്തത്.

ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയില്‍ തുടര്‍ച്ചയായി രണ്ടാം ടെസ്റ്റിലാണ് പിച്ചിനെക്കുറിച്ച് വിമര്‍ശനങ്ങളുയരുന്നത്. നേരത്തേ ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ആദ്യദിനം മുതല്‍ സ്പിന്നര്‍മാര്‍ അരങ്ങുവാണപ്പോഴും പിച്ച് നിലവാരം കുറഞ്ഞതാണെന്നു ചിലര്‍ ആരോപിച്ചിരുന്നു. അന്നു രണ്ടിന്നിങ്‌സുകളിലും ഇംഗ്ലണ്ടിന് 200 റണ്‍സ് തികയ്ക്കാനായിരുന്നില്ല. 134, 164 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. 317 റണ്‍സിന്റെ വമ്പന്‍ ജയത്തോടെ ഇന്ത്യ 1-1ന് പരമ്പരയില്‍ ഒപ്പമെത്തുകയും ചെയ്തിരുന്നു.

2

പിങ്ക് ബോള്‍ ടെസ്റ്റ് കൂടി കഴിഞ്ഞതോടെ പിച്ചിനെതിരേ വിമര്‍ശനം ഇരട്ടിയായിട്ടുണ്ട്. വെറും രണ്ടു ദിവസം കൊണ്ട് അവസാനിച്ച ടെസ്റ്റില്‍ 842 ബോളുകളാണ് എറിഞ്ഞത്. 30 വിക്കറ്റുകളും രണ്ടു ദിവസം കൊണ്ട് കടപുഴകി. രണ്ടു തവണ ഇംഗ്ലണ്ട് ഇവിടെ ഓള്‍ഔട്ടായി. രണ്ടാമിന്നിങ്‌സിലാവട്ടെ വെറും 81 റണ്‍സിനാണ് ഇംഗ്ലണ്ട് പുറത്തായത്. 1935നു ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ടെസ്റ്റ് മല്‍സരമായും ഇതു മാറിയിരുന്നു. ഇരുടീമുകളുടെയും ബാറ്റ്‌സ്മാന്‍മാര്‍ ഈ പിച്ചില്‍ റണ്‍സെടുക്കാന്‍ പാടുപെട്ടിരുന്നു. ആകെ വീണ 30 വിക്കറ്റുകളില്‍ 28ഉം ലഭിച്ചത് സ്പിന്നര്‍മാര്‍ക്കായിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേലിനു രണ്ടിന്നിങ്‌സുകളിലായി 11 വിക്കറ്റുകള്‍ ലഭിച്ചപ്പോള്‍ അശ്വിന്‍ ഏഴു വിക്കറ്റുകളുമെടുത്തിരുന്നു.

Story first published: Saturday, February 27, 2021, 17:18 [IST]
Other articles published on Feb 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+