ഞെട്ടിച്ച് ടെയ്‌ലര്‍... ഐപിഎല്‍ ഓള്‍ ടൈം ഇലവനില്‍ രോഹിത്തില്ല!! ഇന്ത്യയുടെ ഏഴു താരങ്ങള്‍

മുംബൈ: ഐപിഎല്ലിനെ സംബന്ധിച്ച് അത്ര സുപരിചിതമായ പേരല്ല ബ്രെന്‍ഡന്‍ ടെയ്‌ലറുടേത്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു വന്നാല്‍ സിംബാബ്‌വെയുടെ ഈ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനെക്കുറിച്ച് അറിയാത്തവര്‍ ചുരുക്കമായിരിക്കും. ദേശീയ ടീം സിംബാബ്‌വെ അല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ലോക ക്രിക്കറ്റിലെ അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരുടെ നിരയില്‍ ടെയ്‌ലറും ഉണ്ടാവുമായിരുന്നു.
ഐപിഎല്ലിന്റെ ലേലത്തില്‍ നറുക്ക് വീണ ചുരുക്കം സിംബാബ്‌വെ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. 2014ലായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടെയ്‌ലറെ സ്വന്തമാക്കിയത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ തന്റെ മികവ് തെളിയിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. അതിനു ശേഷമാവട്ടെ ഐപിഎല്ലിലെ മറ്റൊരു ഫ്രാഞ്ചൈസിയും ടെയ്‌ലറെ ടീമിലെടുക്കാന്‍ തയ്യാറായതുമില്ല. ഐപിഎല്ലിലെ ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇപ്പോള്‍ ടെയ്‌ലര്‍.

രോഹിത്തും റെയ്‌നയുമില്ല
ഐപിഎല്ലിലെ മിന്നും താരങ്ങളായ രോഹിത് ശര്‍മയും സുരേഷ് റെയ്‌നയും ടെയ്‌ലറുടെ ഇലവനില്‍ നിന്നും തഴയപ്പെട്ടു എന്നതാണ് എടുത്തു പറയേണ്ട കാര്യം. ഐപിഎല്ലില്‍ ഏറെ റണ്‍സ് വാരിക്കൂട്ടിയ രണ്ടു താരങ്ങള്‍ കൂടിയാണ് ഇരുവരും.
രോഹിത്തും റെയ്‌നയുമില്ലെങ്കിലും ടെയ്‌ലറുടെ ഓള്‍ ടൈം ഇലവനില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കാണ് ആധിപത്യം. 11 പേരില്‍ ഏഴും ഇന്ത്യന്‍ താരങ്ങളാണ്. വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും രണ്ടും ദക്ഷിണാഫ്രിക്ക, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഓരോ താരങ്ങളും ഓള്‍ടൈം ഇലവനിലെത്തി.

ഗെയ്‌ലും സെവാഗും ഓപ്പണര്‍മാര്‍
പ്രഥമ സീസണ്‍ മുതല്‍ ഇപ്പോഴും ഐപിഎല്ലിലുള്ള വിന്‍ഡീസിന്റെ ഇതിഹാസ താരമായ ക്രിസ് ഗെയ്‌ലിനെയും ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് താരം വീരേന്ദര്‍ സെവാഗിനെയുമാണ് ടെയ്‌ലര്‍ തന്റെ ഇലവനിലെ ഓപ്പണര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഐപിഎല്ലിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരുടെ നിരയിലാണ് ഗെയ്‌ലിന്റെ സ്ഥാനം. ആറു സെഞ്ച്വറികളും 28 ഫിഫ്റ്റികളുമടക്കം 4000ത്തിലേറെ റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. സെവാഗാവട്ടെ രണ്ടു സെഞ്ച്വറികളും 16 ഫിഫ്റ്റികളുമടക്കം 2700ലധികം റണ്‍സ് നേടിയിട്ടുണ്ട്.

കോലി, എബിഡി, യുവരാജ്
ആര്‍സിബി നായകനും ഐപിഎല്ലിലെ എക്കാലത്തെയും വലിയ റണ്‍ വേട്ടക്കില്‍ തലപ്പത്തുമുള്ള സൂപ്പര്‍ താരം വിരാട് കോലിയാണ് ടെയ്‌ലറുടെ ഓള്‍ടൈം ഇലവനിലെ മൂന്നാമന്‍.
തൊട്ടുതാഴെയുള്ളത് ആര്‍സിബിയില്‍ കോലിയുടെ സഹതാരവും ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാനുമായ എബി ഡിവില്ലിയേഴ്‌സാണ്. മൂന്നു സെഞ്ച്വറികളും 33 ഫിഫ്റ്റികളുമടക്കം 4395 റണ്‍സ് എബിഡി അടിച്ചെടുത്തു കഴിഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രകടനം ഐപിഎല്ലില്‍ പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനെയാണ് അഞ്ചാമനായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ധോണി, ജഡേജ പിന്നെ ബൗളര്‍മാരും
സിഎസ്‌കെയുടെ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ് യുവരാജിനു തൊട്ടു പിന്നാലെ ക്രീസിലെത്തുക. ഐപിഎല്ലില്‍ ഏറ്റവും മികച്ച വിജയ റെക്കോര്‍ഡുള്ള നായകന്‍ കൂടിയായ ധോണിക്കു കീഴില്‍ സിഎസ്‌കെ മൂന്നു തവണ ചാംപ്യന്‍മാരായിട്ടുണ്ട്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ അദ്ദേഹം ഏഴാംസ്ഥാനത്തുണ്ട്.
യുവരാജിനെക്കൂടാതെ സിഎസ്‌കെയുടെ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയാണ് ഓള്‍ടൈം ഇലവനിലെ മറ്റൊരു ഓള്‍റൗണ്ടര്‍.
ബൗളിങ് വിഭാഗത്തില്‍ രണ്ടു വീതം സ്പിന്നര്‍മാരെയും പേസര്‍മാരെയുമാണ് ടെയ്‌ലര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ആര്‍ അശ്വിനും കെകെകെആറിന്റെ വിന്‍ഡീസ് താരം സുനില്‍ നരെയ്‌നുമാണ് സ്പിന്നര്‍. മുംബൈയുടെ ജസ്പ്രീത് ബുംറയോടൊപ്പം ടീമംഗവും ലങ്കയുടെ പേസ് ഇതിഹാസവുമായ ലസിത് മലിങ്കയും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കും.

ടെയ്‌ലറുടെ ഓള്‍ടൈം ഇലവന്‍
ക്രിസ് ഗെയ്ല്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്), വീരേന്ദര്‍ സെവാഗ് (മുന്‍ താരം), വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), യുവരാജ് സിങ് (മുന്‍ താരം), എംഎസ് ധോണി, രവീന്ദ്ര ജഡേജ (ചെന്നൈ സൂപ്പര്‍ കിങ്‌സ്), സുനില്‍ നരെയ്ന്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്), ആര്‍ അശ്വിന്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), ലസിത് മലിങ്ക, ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications