For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കു വേണ്ട, മുന്‍ അണ്ടര്‍ 19 ലോകപ്പ് ക്യാപ്റ്റനടക്കം രാജ്യം വിടുന്നു! അമേരിക്കയില്‍ കളിക്കും

മുന്‍ പാക് താരത്തിന്റേതാണ് വെളിപ്പെടുത്തല്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ അവസരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നു രാജ്യത്തെ നിരവധി ക്രിക്കറ്റര്‍മാര്‍ അമേരിക്കയിലേക്കു ചേക്കേറുന്നതായി മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സമി അസ്ലമിന്റെ വെളിപ്പെടുത്തല്‍. ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ നേരത്തേ ഇന്ത്യയെ നയിച്ചിട്ടുള്ള ക്യാപ്റ്റന്‍ ഉന്‍മുക്ത് ചാന്ദുള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ദേശീയ ടീമില്‍ നിന്നും തുടര്‍ച്ചയായി തഴയപ്പെട്ടതിലും പാകിസ്താന്‍ ക്രിക്കറ്റിനുള്ളിലെ രാഷ്ട്രീയത്തിലും അസംതൃപ്തനായി അമേരിക്കയിലേക്കു ചേക്കേരിയ താരങ്ങളിലൊരാളാണ് അസ്ലം. പാക് ടീമിനു വേണ്ടി 13 ടെസ്റ്റുകളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്.

1

അടുത്തിടെ 30-40 വിദേശ ക്രിക്കറ്റര്‍മാരാണ് സ്വന്തം രാജ്യത്ത് അവസരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അമേരിക്കയിലെത്തിയിരിക്കുന്നത്. ചില മുന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍മാരും ഇക്കൂട്ടത്തിലുണ്ട്. ഉന്‍മുക്ത് ചാന്ദ്, സമിത് പട്ടേല്‍, ഹര്‍മീത് സിങ് എന്നിവരടക്കമുള്ളവര്‍ ഇവിടേക്കു വന്നതായും ഒരു പാക് മാധ്യമത്തോടു അസ്ലം വെളിപ്പെടുത്തി.

ഇന്ത്യ, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു മാത്രമല്ല ദക്ഷിണാഫ്രിക്കയില്‍ നിന്നും ഒരുപാട് പേര്‍ ഇവിടേക്കു വന്നിരുന്നു. സ്വന്തം രാജ്യത്തു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒത്തിരി മല്‍സരങ്ങള്‍ കളിച്ചിട്ടുള്ളവരാണ് ഇവര്‍. ന്യൂസിലാന്‍ഡിന്റെ മുന്‍ ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സന്‍ ഇവിടെയുണ്ട്. അമേരിക്കയിലെ ക്രിക്കറ്റ് സംവിധാനം വളരെ മികച്ചതും കെട്ടുറപ്പുള്ളതുമാണ്. അമേരിക്കയിലെ ക്രിക്കറ്റ് മെച്ചപ്പെടുത്താനും മുന്നോട്ട് നയിക്കാനും യുഎസ്എ ക്രിക്കറ്റ് വലിയ പരിശ്രമങ്ങളാണ് നടത്തുന്നത്. ഉയര്‍ന്ന നിലവാരത്തിലെത്താന്‍ അവര്‍ക്കു സമയം വേണ്ടി വരും. പക്ഷെ അമേരിക്കയില്‍ ക്രിക്കറ്റിന്റെ നിലവാരം വളരെ വേഗത്തിലാണ് മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നതെന്നും അസ്ലം വിശദമാക്കി.

2

മികച്ച ട്രെയിനര്‍മാരും കോച്ചുമാരും അമേരിക്കയിലുണ്ട്. ഇവരില്‍ ചിലര്‍ നേരത്തേ ഐപിഎല്ലില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരുമാണ്. 2017ലെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ (കിങ്‌സ് ഇലവന്‍ പഞ്ചാബ്) ബാറ്റിങ് കോച്ചായിരുന്ന ജെ അരുണ്‍കുമാറാണ് ഇപ്പോള്‍ യുഎസ്എ ടീമിന്റെ മുഖ്യ പരിശീലകന്‍. രഞ്ജി ട്രോഫിയിലും കോച്ചായട്ടുള്ള അദ്ദേഹം വളരെ കഴിവുള്ള പരിശീലകനാണ്. അമേരിക്കയില്‍ സ്ഥിരമായി ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ നടക്കാറുണ്ട്. വീക്കെന്‍ഡുകളില്‍ ലീഗുകളും നടക്കാറുണ്ടെന്നും അസ്ലം കൂട്ടിച്ചേര്‍ത്തു.

പാകിസ്താനിലെ 100ല്‍ അധികം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാര്‍ അമേരിക്കയിലേക്കു കൂടുമാറാന്‍ തയ്യാറായി നില്‍ക്കുകയാണ്. പിസിബിയുടെ മുഖ്യ കരാറില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ഏതൊരു പാക് താരവും അമേരിക്കയില്‍ സ്ഥിര താമസമാക്കുവാനും ഇവിടെ ക്രിക്കറ്റ് കളിക്കാനമുമാണ് ആഗ്രഹിക്കുന്നതെന്ന് എനിക്കു ഉറപ്പിച്ചു പറയാന്‍ കഴിയും. അമേരിക്കയിലേക്കും മാറുന്നതിനെക്കുറിച്ചും ഇവിടുത്തെ സാധ്യതകളെക്കുറിച്ചും പാകിസ്താനിലെ നൂറിലേറെ ഫസ്റ്റ് ക്ലാസ് താരങ്ങള്‍ ഫോണിലൂടെ എന്നോടു തിരക്കാറുണ്ട്. പാക് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ പോലും ഇക്കൂട്ടത്തിലുണ്ട്. നിലവില്‍ ഒരുപാട് ദക്ഷിണാഫ്രിക്കന്‍, ഓസ്‌ട്രേലിയന്‍ താരങ്ങളെ അമേരിക്ക ഇവിടേക്കു കൊണ്ടു വന്നതായും അസ്ലം വിശദമാക്കി.

Story first published: Sunday, May 9, 2021, 18:05 [IST]
Other articles published on May 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+