Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ആരാവും കറുത്ത കുതിരകള്‍? ഒന്നല്ല, അവര്‍ രണ്ടു ടീമുകള്‍!! മുന്‍ താരങ്ങള്‍ പറയുന്നത്...

ലോകകപ്പിൽ ആരാവും കറുത്ത കുതിരകള്‍? | #CWC19 | Oneindia Malayalam

ലണ്ടന്‍: കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് വമ്പന്‍ ടീമുകളുടെ കഥ കഴിച്ച് മുന്നേറി കറുത്ത കുതിരകളായി മാറിയ ടീമുകളെ മുന്‍ ലോകകപ്പുകളിലെല്ലാം കണ്ടിട്ടുണ്ട്. ചില ടൂര്‍ണമെന്റുകള്‍ ഇത് ഒരു ടീമാവാം. മറ്റു ചിലയിലാവട്ടെ ഒന്നിലേറെ ടീമുകള്‍ മാസ്മരിക പ്രകടനത്തിലൂടെ ഇത്തരത്തില്‍ ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട്. ഇത്തവണത്തെ ലോകകപ്പിലും ഇക്കാര്യത്തില്‍ മാറ്റമുണ്ടാവാനിടയില്ല.

ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഈ ലോകകപ്പില്‍ കറുത്ത കുതിരകളായി മാറാന്‍ സാധ്യതയുള്ള ടീമുകളെക്കുറിച്ച് പ്രവചിച്ചിരിക്കുകയാണ് മുന്‍ സൂപ്പര്‍ താരങ്ങള്‍. രണ്ടു ടീമുകളുടെ ഇവരെല്ലാം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

ന്യൂസിലാന്‍ഡെന്ന് മാര്‍ക്ക് വോ

ന്യൂസിലാന്‍ഡെന്ന് മാര്‍ക്ക് വോ

മുന്‍ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിന്റെയും കഴിഞ്ഞ ടൂര്‍ണമെന്റിലെ റണ്ണറപ്പായ ന്യൂസിലാന്‍ഡിനെയുമാണ് മുന്‍ താരങ്ങള്‍ കറുത്ത കുതിരകളായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഓസീസിന്റെ മുന്‍ ഓപ്പണര്‍ മാര്‍ക്ക് വോയുടെ അഭിപ്രായത്തില്‍ ന്യൂസിലാന്‍ഡായിരിക്കും ലോകകപ്പിലെ കറുത്ത കുതിരകള്‍. കെയ്ന്‍ വില്ല്യംസണ്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ട്രെന്റ് ബോള്‍ട്ട് തുടങ്ങിയ മികച്ച കളിക്കാര്‍ കിവീസ് നിരയിലുണ്ടെന്നും വോ ചൂണ്ടിക്കാട്ടി. ഒത്തിണക്കത്തോടെ കളിക്കുന്ന മികച്ച സംഘമാണ് അവരുടേത്. ലോകകപ്പിന്റെ സെമിയില്‍ തീര്‍ച്ചയായും കിവീസുണ്ടാവുമെന്നും വോ പറയുന്നു.

വിന്‍ഡീസിനെ സൂക്ഷിക്കണം: ബോര്‍ഡര്‍

വിന്‍ഡീസിനെ സൂക്ഷിക്കണം: ബോര്‍ഡര്‍

ഓസ്‌ട്രേലിയയുടെ മുന്‍ നായകനും ഇതിഹാസ താരവുമായ അലന്‍ ബോര്‍ഡര്‍ ലോകകപ്പിലെ കറുത്ത കുതിരകളായി തിരഞ്ഞെടുത്തത് വെസ്റ്റ് ഇന്‍ഡീസിനെയാണ്. ജാസണ്‍ ഹോള്‍ഡര്‍ നയിക്കുന്ന വിന്‍ഡീസ് അപകടകാരികളാണെന്ന് ബോര്‍ഡര്‍ ചൂണ്ടിക്കാട്ടി.
താളത്തിലായാല്‍ ഏറ്റവും അപകടകാരികള്‍ വിന്‍ഡീസാവും. മഴയെ തുടര്‍ന്നു ഓവര്‍ വെട്ടിക്കുറയ്ക്കുന്ന മല്‍സരങ്ങളില്‍ വിന്‍ഡീസിനെ കൂടുതല്‍ സൂക്ഷിക്കണം. ഇംഗ്ലണ്ടില്‍ ഏകദിന മല്‍സരം അവരുടെ ശൈലിക്ക് ഏറെ യോജിക്കുന്നതാണെന്നും ബോര്‍ഡര്‍ വിശദമാക്കി.

വിന്‍ഡീസ് തന്നെയെന്ന് സൈമണ്ട്‌സ്

വിന്‍ഡീസ് തന്നെയെന്ന് സൈമണ്ട്‌സ്

ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറായ ആന്‍ഡ്രു സൈമണ്ട്‌സും വെസ്റ്റ് ഇന്‍ഡീസിന്റെ പേരാണ് പരാമര്‍ശിച്ചത്. കരിയറിലെ അവസാന ലോകകപ്പ് കളിക്കാനൊരുങ്ങുന്ന വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ വിടവാങ്ങല്‍ ഗംഭീരമാക്കാനാവും ശ്രമിക്കുക. സമീപകാലത്ത് മികച്ച പ്രകടനങ്ങളാണ് വിന്‍ഡീസ് നടത്തിയിട്ടുള്ളത്. ഇതു ലോകകപ്പില്‍ അവരുടെ ആത്മവിശ്വാസമുയര്‍ത്തും. ഇംഗ്ലണ്ടിലെ ഗ്രൗണ്ടുകള്‍ വിന്‍ഡീസിന്റെ ശൈലിക്കു കൂടുതല്‍ ഇണങ്ങുന്നതാണെന്നും സൈമണ്ട്‌സ് പറഞ്ഞു.

അഫ്ഗാന്‍ അപകടകാരികളെന്ന് ലീ

അഫ്ഗാന്‍ അപകടകാരികളെന്ന് ലീ

ലോകകപ്പില്‍ അഫ്ഗാനിസ്താനെയാണ് എല്ലാവരും സൂക്ഷിക്കേണ്ടതെന്നു ഓസ്‌ട്രേലിയയുടെ മുന്‍ സ്പീഡ് സ്റ്റാര്‍ ബ്രെറ്റ് ലീ മുന്നറിയിപ്പ് നല്‍കി. റാഷിദ് ഖാന്‍ നയിക്കുന്ന ശക്തമായ ബൗളിങ് നിരയാണ് അഫ്ഗാനുള്ളത്. ബാറ്റിങ് അത്ര മികച്ചതല്ലെന്നതാണ് അവരുടെ ഏക വീക്ക്‌നെസ്.
എന്നാല്‍ ലോകകകപ്പിലെ കറുത്ത കുതികളാവുക ന്യൂസിലാന്‍ഡായിരിക്കുമെന്നും ലീ വിശദമാക്കി.

Story first published: Wednesday, May 29, 2019, 11:31 [IST]
Other articles published on May 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+