
മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള എന്റെ ചാംപ്യന്‍സ് ലീഗ് കിരീടവിജയത്തെക്കുറിച്ചും ക്യാപ്റ്റന്‍സിയെക്കുറിച്ചും ആരും സംസാരിക്കാറില്ല. എനിക്കു ബിസിസിഐയിലെ ആയെയും അറിയില്ല. കാരണം ദേശീയ ക്യാപ്റ്റനാവണമെങ്കില്‍ ഇതു കൂടിയേ തീരൂ. ആരെങ്കിലുമൊരാള്‍ എന്റെ പേര് പരിഗണനയ്ക്കു വയ്‌ക്കേണ്ടത് പ്രധാനമാണ്. ബോര്‍ഡിലെ ഏതെങ്കിലുമൊരാളുടെ ഫേവറിറ്റുകളുടെ കൂട്ടത്തില്‍ നിങ്ങള്‍ ഇല്ലെങ്കില്‍ ക്യാപ്റ്റന്‍സി പോലെയുള്ള പദവികള്‍ ലഭിക്കില്ല.

പക്ഷെ ഈ വിഷയം വിട്ടേക്കൂ, ക്യാപ്റ്റനാവാനുള്ള കഴിവുണ്ടെന്നു എനിക്കറിയാം, ഒരു ക്യാപ്റ്റന്‍മാരെ ഞാന്‍ വഴികാണിക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ ഇന്ത്യന്‍ ക്യാപ്റ്റനാണോ അല്ലയോ എന്നതു വലിയൊരു കാര്യമല്ല. എനിക്കു ഇക്കാര്യത്തില്‍ പശ്ചാത്താപവുമില്ല. കളിക്കാരന്നെ നിലയില്‍ സ്വന്തം രാജ്യത്തെ സേവിക്കാനായതില്‍ സന്തോഷവാനാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.
2011ലായിരുന്നു ഹര്‍ഭജന്‍ ക്യാപ്റ്റനായ മുംബൈ ചാംപ്യന്‍സ് ലീഗ് ടി20യില്‍ ജേതാക്കളായത്. ഫൈനലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ മുംബൈ 31 റണ്‍സിനു തോല്‍പ്പിക്കുകയായിരുന്നു.

അനില്‍ കുംബ്ലെയുമായി തനിക്കു ഒരു പ്രശ്‌നവുമില്ലായിരുന്നുവെന്നും തങ്ങള്‍ തമ്മില്‍ ശത്രുതയിലായിരുന്നുവെന്ന അഭ്യൂഹങ്ങളില്‍ കഴമ്പില്ലെന്നും ഹര്‍ഭജന്‍ വെളിപ്പെടുത്തി. ടീമില്‍ പരസ്പരം മല്‍സരിക്കുന്നവര്‍ക്കു നിങ്ങളുടെ സുഹൃത്തുക്കളുമായി മാറാം. ഇരുവര്‍ക്കും പരസ്പരം നല്ലതിനെക്കുറിച്ചു ചിന്തിക്കാം. എന്റെ വിജയത്തിന്റെ ഏറ്റവും വലിയ കാരണം കുംബ്ലെയുടെ പിന്തുണയായിരുന്നു. അദ്ദേഹം എനിക്കൊരു വഴികാട്ടിയായിരുന്നു.

നിങ്ങളുടെ ടീമംഗങ്ങളുമായി നല്ല രീതിയിലുള്ള ആശയവിനിമയുണ്ടാവുകയാണെങ്കില്‍ ടീമിനെ നിങ്ങള്‍ക്കു കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ സാധിക്കും. ഞാനും അനില്‍ ഭായിയും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇത്രത്തോളം നേട്ടങ്ങള്‍ കൈവരിക്കില്ലായിരുന്നു. അദ്ദേഹം എന്റെ ഹീറോ തന്നെയായിരുന്നു, എല്ലായ്‌പ്പോഴും അങ്ങനെ തന്നെയായിരിക്കുമെന്നും ഭാജി പറഞ്ഞു.

മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുമായി തനിക്കു ഒരു വിധത്തിലുള്ള പിണക്കവുമില്ലെന്നു അദ്ദേഹം വ്യക്തമാക്കി. 2012നു ശേഷം ഒരുപാട് കാര്യങ്ങള്‍ കുറേക്കൂടി നടന്നായി ചെയ്യാമായിരുവെന്ന ആഗ്രഹമായിരുന്നു ഞാന്‍ മുമ്പ് പറഞ്ഞത്. ഞാന്‍, വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, ഗൗതം ഗംഭീര്‍ എന്നിവര്‍ക്കെല്ലാം അന്തരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാമായിരുന്നു. ഞങ്ങളെല്ലാം അപ്പോള്‍ ഐപിഎല്ലില്‍ സജീവമായിരുന്നു. പക്ഷെ ദേശീയ ടീമിലേക്കു പരിഗണിക്കപ്പെട്ടില്ല. 2011ല്‍ ഏകദിന ലോകകപ്പില്‍ ചാംപ്യന്‍മാരായ ടീം പിന്നീട് ഒരിക്കലും ഒരുമിച്ച് കളിച്ചിട്ടില്ല. എന്തു കൊണ്ടാണിത്? കുറച്ചു പേര്‍ മാത്രം 2015ലെ ലോകകപ്പ് ടീമിലുണ്ടായിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും അദ്ദേഹം ചോദിക്കുന്നു.

ധോണിയെക്കുറിച്ച് തനിക്കു പരാതികളൊന്നുമില്ലെന്നും ഭാജി വ്യക്തമാക്കി. എനിക്കു എംഎസിനെക്കുറിച്ച് ഒരു പരാതിയുമില്ല. അദ്ദേഹം അന്നും ഇന്നും എന്റെ നല്ലൊരു സുഹൃത്താണ്. എനിക്കു പരാതിയുള്ളത് ബിസിസിഐയ്ക്കുറിച്ചു മാത്രമാണ്. ബിസിസിഐയെ ഞാന്‍ സര്‍ക്കാരെന്നാണ് വിളിക്കുക. ആ സമയത്തുണ്ടായിരുന്ന സെലക്ടര്‍മാര്‍ അവരുടെ റോളിനോടു നീതി പുലര്‍ത്തിയില്ല. ടീമിനെ ഒത്തൊരുമയോടെ നില്‍ക്കാന്‍ അവര്‍ അനുവദിച്ചില്ല.

മികച്ച കളിക്കാര്‍ മല്‍സരംഗത്തുള്ളപ്പോള്‍ അവരെ തഴഞ്ഞ് പുതിയ ആളുകളെ ടീമിലേക്കു കൊണ്ടു വരുന്നതില്‍ എന്താണ് ന്യായം? ഇതുമായി ബന്ധപ്പെട്ട് എനിക്ക് ഒരിക്കല്‍ സെലക്ടര്‍മാരുമായി ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്. ഇതു തങ്ങളുടെ കൈകളിലുള്ള കാര്യമല്ലെന്നായിരുന്നു അവര്‍ അന്നു നല്‍കിയ മറുപടി. പിന്നെ എന്തിനാണ് സെലക്ടര്‍മാരെന്നായിരുന്നു അവരോടു താന്‍ ചോദിച്ചതെന്നും ഹര്‍ഭജന്‍ പറയുന്നു.


Click it and Unblock the Notifications