അടുക്കളയിലെ 'സെഞ്ച്വറി'... ഇതു തിരുത്താമോ? സച്ചിന് യുവിയുടെ പുതിയ വെല്ലുവിളി, വീഡിയോ
മുംബൈ: കൊവിഡ്-19നെ തുടര്‍ന്നു ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ നീട്ടിയതിനു പിന്നാലെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ഒരിക്കല്‍ക്കൂടി വെല്ലുവിളിച്ചിരിക്കുകയാണ് മുന്‍ ടീമംഗവും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ യുവരാജ് സിങ്. ലോക്ക്ഡൗണ്‍ കാലത്ത് സച്ചിനെ ഇതു രണ്ടാം തവണയാണ് യുവി വെല്ലുവിളിക്കുന്നത്.
നേരത്തേ അദ്ദേഹത്തിന്റെ വെല്ലുവിളിക്കു സച്ചിന്‍ ക്ലാസ് മറുപടി നല്‍കിയിരുന്നു. ഇത്തവണയും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സമാനമായി തന്നെ വെല്ലുവിളിയേറ്റെടുക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

അടുക്കളയിലെ 100 എന്ന തന്റെ റെക്കോര്‍ഡ് തിരുത്താനാണ് യുവി സച്ചിനെ വെല്ലുവിളിച്ചിരിക്കുന്നത്. കണ്ണുകള്‍ കെട്ടിക്കൊണ്ട് മാവ് പരത്തുന്ന വടിയുടെ അരിക് കൊണ്ട് അടുക്കളയില്‍ വച്ച് പന്ത് നിലത്ത് വീഴാതെ നൂറ് തവണ തട്ടിയാണ് യുവി 'സെഞ്ച്വറി' പൂര്‍ത്തിയാക്കിയത്. ഇതിന്റെ വീഡിയോ സഹിതം പങ്കുവച്ചാണ് സച്ചിനോട് ഇതു തകര്‍ക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
മാസ്റ്റര്‍ നിങ്ങള്‍ കളിക്കളത്തില്‍ ഒരുപാട് റെക്കോര്‍ഡുകള്‍ തകര്‍ത്തിട്ടുണ്ട്!! അടുക്കളയിലെ 100 എന്ന തന്റെ റെക്കോര്‍ഡ് തിരുത്താനുള്ള സമയമെത്തിയിരിക്കുന്നു! ക്ഷമിക്കണം, ദൈര്‍ഘ്യമുള്ളതിനാലും 100 വരെ എണ്ണുക ബുദ്ധിമുട്ടായതിനാലും മുഴുവന്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടില്ല. പാജി ഇനി നിങ്ങളുടെ ഊഴമാണ്. അടുക്കളയിലെ മറ്റൊരു സാധനവും നിങ്ങള്‍ പൊട്ടിക്കില്ലെന്നു പ്രതീക്ഷിക്കുന്നുവെന്നാണ് വീഡിയോക്കൊപ്പം യുവി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

യുവിയുടെ ഈ വെല്ലുവിളിയോടു സച്ചിന്‍ ഇനിയും പ്രതികരിച്ചിട്ടില്ല. അതിനിടെ .യുവിയുടെ ഉറ്റ സുഹൃത്തുക്കളിലൊരാളും മുന്‍ ടീമംഗവുമായ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. യുവിയെ കളിയാക്കിക്കൊണ്ട് നിനക്കു അതിനകത്തു കൂടെ കാണാന്‍ കഴിയുന്നുണ്ടെന്നായിരുന്നു കണ്ണുകെട്ടിയുള്ള യുവിയുടെ പ്രകടനത്തെ ഭാജി ചോദ്യം ചെയ്തത്. ഇതിനോടു യുവി പ്രതികരിച്ചിട്ടില്ല.
നേരത്തേ ഇന്ത്യക്കായി കളിക്കവെ കളിക്കളത്തിന് അകത്തും പുറത്തും നല്ല സൗഹൃദം പുലര്‍ത്തിയിരുന്ന താരങ്ങളായിരുന്നു സച്ചിനും യുവിയും. ലോകകപ്പുള്‍പ്പെടെ നിരവധി നേട്ടങ്ങളില്‍ ഇരുവരും പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്. 2013ലായിരുന്നു സച്ചിന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതെങ്കില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു യുവി കളി മതിയാക്കിയത്.

മഹാമാരിയെത്തുടര്‍ന്നു രാജ്യത്തു ലോക്ക്ഡൗണ്‍ വന്ന ശേഷം 'കീപ്പ് ഇറ്റ് അപ്പ്' എന്ന ചാലഞ്ചിന് യുവി സച്ചിനെ ക്ഷണിച്ചിരുന്നു. ബാറ്റ് ചെരിച്ച് പിടിച്ച് അരിക്ക് കൊണ്ട് പന്ത് നിലത്ത് വീഴാതെ തട്ടിക്കളിച്ചായിരുന്നു യുവി സച്ചിനെ ഇതിനു ക്ഷണിച്ചത്. സച്ചിനെ മാത്രമല്ല, രോഹിത് ശര്‍മ, ഹര്‍ഭജന്‍ സിങ് എന്നിവരോടും യുവി ചാലഞ്ച് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സച്ചിനായിരുന്നു ആദ്യം തന്നെ വെല്ലുവിളിയേറ്റെടുത്തത്. കണ്ണുകള്‍ കറുത്ത തുണി കൊണ്ട് മൂടിയാണ് സച്ചിന്‍ ഇതേ തരത്തില്‍ ബാറ്റ് ചെയ്ത് യുവിക്കു മറുപടി നല്‍കിയത്.
സച്ചിന്‍ ടെണ്ടുല്‍ക്കറിനെ വെല്ലുവിളിക്കുന്ന യുവരാജ് സിങിന്റെ വീഡിയോ കാണാം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications