For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകത്തെ ഞെട്ടിച്ച ബാറ്റിങ് 'അട്ടിമറി'... യുവിക്കു പകരം ധോണി, ലോകകപ്പ് ഫൈനലിനെക്കുറിച്ച് യുവരാജ്

2011ലെ ലോകകപ്പ് ഫൈനലിലാണ് ധോണി ബാറ്റിങില്‍ നേരത്തേയിറങ്ങിയത്

yuv

മുംബൈ: വ്യാഴാഴ്ചയാണ് ഇന്ത്യ തങ്ങളുടെ രണ്ടാം ഏകദിന ലോകകപ്പ് വിജയത്തിന്റെ ഒമ്പതാം പിറന്നാള്‍ ആഘോഷിച്ചത്. 2011 ഏപ്രില്‍ രണ്ടിനായിരുന്നു ഇന്ത്യ ലോക ക്രിക്കറ്റ് സിംഹാസനത്തിന് ഒരിക്കൂടി അവകാശികളായത്. ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്തായിരുന്നു എംഎസ് ധോണി നയിച്ച ഇന്ത്യയുടെ കിരീടധാരണം. പുറത്താവാതെ 91 റണ്‍സെടുന്ന ധോണി തകര്‍പ്പന്‍ സിക്‌സറിലൂടെയായിരുന്നു ഇന്ത്യയുടെ വിജയ റണ്‍സ് കുറിച്ചത്.

അന്നു ഫൈനലില്‍ ധോണി ബാറ്റിങ് പൊസിഷനില്‍ വരുത്തിയ പരീക്ഷണം ഇന്നും ലോക ക്രിക്കറ്റില്‍ ചര്‍ച്ചാ വിഷയമാണ്. മിന്നുന്ന ഫോമില്‍ കളിക്കുകയായിരുന്ന യുവരാജ് സിങിന്റെ അഞ്ചാം നമ്പര്‍ പൊസിഷനില്‍ ഇറങ്ങി ധോണി ടീമിന്റെ ഹീറോയായി മാറുകയായിരുന്നു. അന്നത്തെ ബാറ്റിങ് പരീക്ഷണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട യുവി.

വിജയലക്ഷ്യം 275 റണ്‍സ്

ഫൈനലില്‍ 275 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്ക ഇന്ത്യക്കു മുന്നില്‍ വച്ചത്. ഓപ്പണര്‍മാരായ വീരേന്ദര്‍ സെവാഗിനെയും സച്ചിന്‍ ടെണ്ടുല്‍ക്കറെയും തുടക്കത്തില്‍ തന്നെ നഷ്ടമായതോടെ ഇന്ത്യ പതറി. മൂന്നാം വിക്കറ്റില്‍ വിരാട് കോലിക്കൊപ്പം ചേര്‍ന്ന് ഗൗതം ഗംഭീര്‍ 83 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ ടീം സ്‌കോര്‍ 114ല്‍ നില്‍ക്കെ കോലി പുറത്ത്. അഞ്ചാം നമ്പറില്‍ മുന്‍ മല്‍സരങ്ങളിലെല്ലാം ഇറങ്ങിയത് യുവരാജായിരുന്നു. എന്നാല്‍ ഏവരെയും സ്തബ്ധരാക്കിക്കൊണ്ട് ക്രീസിലെത്തിയത് ധോണി. സംശയിച്ചവര്‍ക്ക് ബാറ്റ് കൊണ്ടാണ് ധോണി മറുപടി നല്‍കിയത്.

ജയം പൂര്‍ത്തിയാക്കി

ഗംഭീറിനൊപ്പം നാലാം വിക്കറ്റില്‍ 109 റണ്‍സ് കൂട്ടിച്ചേര്‍ത്ത ധോണി തുടര്‍ന്ന് ക്രീസിലെത്തിയ യുവരാജ് സിങിനെ കൂട്ടുപിടിച്ച് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കുകയും ചെയ്തു.
ഫൈനലിനു മുമ്പ് ടൂര്‍ണമെന്റില്‍ കളിച്ച മല്‍സരങ്ങളില്‍ ധോണിക്കു ആകെ നേടാനായത് വെറും 150 റണ്‍സായിരുന്നു. എന്നാല്‍ ഫൈനലിലെ ഹീറോയിസത്തിലൂടെ അദ്ദേഹം അതിന്റെ ക്ഷീണം തീര്‍ത്തു. 79 പന്തിലാണ് എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം ധോണി പുറത്താവാതെ 91 റണ്‍സെടുത്തത്. ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചും അദ്ദേഹമായിരുന്നു.

ധോണിയെ ഇറക്കാന്‍ കാരണം

സച്ചിന്‍ പുറത്തായപ്പോള്‍ വാംഖഡെ സ്‌റ്റേഡിയം നിശബ്ധമായിരുന്നു. കിരീടം കൈവിട്ടുപോവുമെന്ന് എല്ലാവരും ഭയപ്പെട്ട നിമിഷമായിരുന്നു അത്. എന്നാല്‍ ഗൗട്ടിയും (ഗംഭീര്‍) കോലിയും മികച്ച കൂട്ടുകെട്ടിലൂടെ ടീമിലെ തിരിച്ചു കൊണ്ടു വന്നു. കോലി ക്രീസ് വിടുമ്പോള്‍ ഓഫ് സ്പിന്നര്‍മാരായ മുത്തയ്യ മുരളീധധരന്‍, സുരാജ് രണ്‍ദിവ്, തിലകരത്‌നെ ദില്‍ഷന്‍ എന്നിവരാണ് ബൗള്‍ ചെയ്തു കൊണ്ടിരുന്നത്.
അഞ്ചാമനായി ആരെ ഇറക്കുമെന്നതിനെക്കുറിച്ച് ധോണി, സച്ചിന്‍, കോച്ച് കേസ്റ്റണ്‍ എന്നിവര്‍ തമ്മില്‍ ചര്‍ച്ച നടത്തി. ഓഫ് സ്പിന്നര്‍മാര്‍ ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നതിനാല്‍ തനിക്കു പകരം വലംകൈ ബാറ്റ്‌സ്മാനായ ധോണി ഇറങ്ങുന്നതാവും കൂടുതല്‍ ഉചിതമെന്ന് അവര്‍ തീരുമാനിക്കുകയും ചെയ്തു. ധോണി തനിക്കും മുമ്പ് ഇറങ്ങുമെന്ന് അറിയിച്ചപ്പോള്‍ അടുത്തതായി തനിക്ക് ഇറങ്ങേണ്ടല്ലോ എന്നോര്‍ത്ത് ആശ്വാസം തോന്നിയതായും യുവി വ്യക്തമാക്കി.

Story first published: Friday, April 3, 2020, 13:44 [IST]
Other articles published on Apr 3, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+