Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യയില്‍ തിരിച്ചെത്താന്‍ സുനില്‍ ജോഷി... പുതിയ റോളില്‍, അപേക്ഷ നല്‍കി

ദില്ലി: ഇന്ത്യയുടെ മുന്‍ സ്പിന്നറായ സുനില്‍ ജോഷി പുതിയ റോളില്‍ ടീമില്‍ തിരിച്ചെത്താന്‍ തയ്യാറെടുക്കുന്നു. ഇന്ത്യയുടെ പുതിയ സ്പിന്‍ ബൗളിങ് കോച്ചിലേക്കുള്ള ഒഴിവിലേക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ് അദ്ദേഹം. 2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലോടെ അന്നത്തെ കോച്ചും സ്പിന്‍ ബൗളിങ് പരിശീലകനുമായ അനില്‍ കുംബ്ലെ സ്ഥാനമൊഴിഞ്ഞിരുന്നു. അതിനു ശേഷം പുതിയൊരു സ്പിന്‍ ബൗളിങ് കോച്ചിനെ ഇന്ത്യ നിയമിച്ചിരുന്നില്ല.

sunil joshi

ഇന്ത്യന്‍ സ്പിന്‍ ബൗളിങ് കോച്ചാവാന്‍ താന്‍ അപേക്ഷ നല്‍കിയതായി ജോഷി ജോഷി വ്യക്തമാക്കി. ബംഗ്ലാദശ് ടീമിനൊപ്പം വിജയകരമായ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇനി പുതിയ വെല്ലുവിളിക്കു തയ്യാറാണ്. ഇന്ത്യന്‍ ടീമിനു കുറച്ചുകാലമായി പ്രത്യേക സ്പിന്‍ ബൗളിങ് പരിശീലകനില്ല. അതുകൊണ്ടു തന്നെ ഈ റോളിലേക്കു പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വിശദമാക്കി.

നിലവില്‍ ബംഗ്ലാദേശ് ടീമിന്റെ സ്പിന്‍ ബൗളിങ് ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയായിരുന്നു 49കാരനായ ജോഷി. ഇംഗ്ലണ്ടില്‍ സമാപിച്ച കഴിഞ്ഞ ലോകകപ്പോടു കൂടി ബംഗ്ലാദേശുമായുള്ള അദ്ദേഹത്തിന്റെ കരാര്‍ അവസാനിച്ചിരുന്നു. ബംഗ്ലാ താരങ്ങളായ ഷാക്വിബുല്‍ ഹസന്‍, മെഹ്ദി ഹസന്‍ മിറാസ്, മൊസാദെക് ഹുസൈന്‍ എന്നിവരെയെല്ലാം മികച്ച പ്രകടനം പുറത്തെടുക്കാന്‍ ജോഷി സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ ബംഗ്ലാദേശിന്റെ തുറുപ്പുചീട്ടായിരുന്നു ഷാക്വിബ്. പരിശീലക രംഗത്തേക്കു വരുന്നതിനു മുമ്പ് ഇന്ത്യക്കു വേണ്ടി 15 വീതം ടെസ്റ്റുകളും ഏകദിനങ്ങളും ജോഷി കളിച്ചിട്ടുണ്ട്. ഫസ്റ്റ്് ക്ലാസ് ക്രിക്കറ്റില്‍ 160 മല്‍സരങ്ങളില്‍ നിന്നും 615 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്.

Story first published: Tuesday, August 6, 2019, 15:53 [IST]
Other articles published on Aug 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+