Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍ ആര്? തിരഞ്ഞെടുത്ത് ഹര്‍ഭജന്‍ സിങ്

1

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍ ആര്? ആരെയും കുഴപ്പിക്കുന്ന ചോദ്യമാണിത്. കാരണം ഇതിന്റെ ഉത്തരം അത്ര പെട്ടെന്നൊന്നും പറയാന്‍ കഴിയില്ല. കപില്‍ ദേവ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി തുടങ്ങി എത്രയെത്ര മാച്ച് വിന്നര്‍മാരെ നാം കണ്ടു കഴിഞ്ഞു. ഇവരില്‍ ആരാണ് ബെസ്റ്റെന്ന് ചോദിച്ചാല്‍ കുഴങ്ങിപ്പോവും.

എന്നാല്‍ ഇന്ത്യ ഇതുവരെ കണ്ട ഏറ്റവും മികച്ച മാച്ച് വിന്നറെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. സ്പിന്‍ ഇതിഹാസവും മുന്‍ ക്യാപ്റ്റനും കോച്ചുമെല്ലാമായ അനില്‍ കുംബ്ലെയാണ് ഈ ഇതിന് ഏറ്റവും അര്‍ഹനനെന്നു ഭാജി ചൂണ്ടിക്കാട്ടി.

കുംബ്ലെയേക്കാള്‍ മിടുക്കനില്ല

ജംബോയെന്നു വിളിപ്പേരുള്ള കുംബ്ലെയേക്കാള്‍ മിടുക്കനായ മാച്ച് വിന്നറെ ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലെന്നു ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു. ഭാജി തന്റെ ടെസ്റ്റ് കരിയറിന്റെ ഭൂരിഭാഗവും കളിച്ചത് കുംബ്ലെയ്‌ക്കൊപ്പമായിരുന്നു. കുംബ്ലെ നായകസ്ഥാനത്തേക്കു വന്നപ്പോഴും അദ്ദേഹം ടിമിനായി ഇറങ്ങി. 2007ലായിരുന്നു കുംബ്ലെ നായകസ്ഥാനത്തേക്കു വന്നത്. തൊട്ടടുത്ത വര്‍ഷം അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു.
തന്റെ അഭിപ്രായത്തില്‍ അനില്‍ ഭായിയേക്കാള്‍ മികച്ചൊരു ക്രിക്കറ്റര്‍ ഇന്ത്യക്കു വേണ്ടി ഇതുവരെ കളിച്ചിട്ടില്ലെന്നു ഭാജി വ്യക്തമാക്കി. പന്ത് സ്പിന്‍ ചെയ്യിക്കാന്‍ സാധിച്ചതു കൊണ്ടു മാത്രം ഒരു സ്പിന്നര്‍ക്കു നേട്ടം കൊയ്യാന്‍ കഴിയില്ല. സ്വയം സമര്‍പ്പിച്ച് കളിച്ച കുംബ്ലെയുടെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങായത് ഭാഗ്യമായാണ് കാണുന്നതെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.

ഹൃദയം കൊണ്ട് പന്തെറിഞ്ഞു

കുംബ്ലെയുടെ പന്ത് അത്ര നന്നായി സ്പിന്‍ ചെയ്തിരുന്നില്ലെന്നു പലരും പറയുന്നതായി കേട്ടിട്ടുണ്ട്. എന്നാല്‍ ഹൃദയം കൊണ്ട് ബൗള്‍ ചെയ്താല്‍ ഏതു ബാറ്റ്‌സ്മാനെയും ഔട്ടാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം കാണിച്ചു തന്നു. വിക്കറ്റ് ലഭിക്കാന്‍ പന്ത് സ്പിന്‍ ചെയ്യിക്കണമെന്നില്ലെന്നും കുംബ്ലെ തെളിയിച്ചു.
അനില്‍ ഭായി കാണിച്ച സാമര്‍ഥ്യത്തിന്റെ പകുതിയെങ്കിലും ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അയാള്‍ ചാംപ്യനായി മാറും. ഏറെ വര്‍ഷങ്ങള്‍ അദ്ദേഹത്തിനൊപ്പം കളിക്കാന്‍ സാധിച്ചത് ഭാഗ്യമായാണ് കാണുന്നത്. അവിശ്വസനീയമാം വിധം പ്രതിജ്ഞാബദ്ധതയോടെ കളിച്ചിരുന്ന താരമായിരുന്നു അനില്‍ ഭായിയെന്നും ഭാജി പറഞ്ഞു.

ലോക ക്രിക്കറ്റിലെ മൂന്നാമന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ് കുംബ്ലെ. 619 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണും ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനും മാത്രമേ അദ്ദേഹത്തിനു മുന്നിലുള്ളൂ.
ടെസ്റ്റില്‍ മാത്രമല്ല നിശ്ചിത ഓവര്‍ ക്രിക്കറ്റിലും അസാധാരണ ബൗളിങായിരുന്നു കുംബ്ലെ കാഴ്ചവച്ചു. 271 മല്‍സരങ്ങളില്‍ നിന്നും 337 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 1999ല്‍ പാകിസ്താനെതിരേ ടെസ്റ്റില്‍ കുംബ്ലെയുടെ നേട്ടം ആര്‍ക്കും വിസ്മരിക്കാനാവില്ല. അന്നു ജിം ലേക്കര്‍ക്കു ശേഷം ഒരിന്നിങ്‌സിലെ 10 വിക്കറ്റുകളെടുത്ത ബൗളറെന്ന റെക്കോര്‍ഡിന് അദ്ദേഹം അവകാശിയായിരുന്നു.

Story first published: Monday, June 22, 2020, 8:31 [IST]
Other articles published on Jun 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+