Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ കോച്ചായതെങ്ങനെ? ആദ്യമായി മനസ്സ് തുറന്ന് കുംബ്ലെ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ അതില്‍ ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെയ്ക്കു പ്രത്യേക ഇടം തന്നെയുണ്ടാവും. കാരണം ഇന്ത്യന്‍ സ്പിന്‍ ബൗളിങിന്റെ രാജാവെന്നു തന്നെ ഈ കര്‍ണാടക്കാരനെ വിശേഷിപ്പിക്കാം. പല റോളുകളില്‍ ടീം ഇന്ത്യയെ സേവിച്ചിട്ടുള്ള താരം കൂടിയാണ് കുംബ്ലെ. ആദ്യം സ്പിന്നറായും പിന്നെ ക്യാപ്റ്റനായും അതിനു ശേഷം കോച്ചായുമെല്ലാം നമ്മള്‍ കുംബ്ലെയെ കണ്ടു.

2016ലായിരുന്നു അദ്ദേഹം ദേശീയ ടീമിന്റെ മുഖ്യ കോച്ചായത്. കുറച്ചു കാലം മാത്രമേ ഈ പൊസിഷനില്‍ തുടര്‍ന്നുള്ളുവെങ്കിലും അഭിമാനിക്കാവുന്ന നിരവധി നേട്ടങ്ങളില്‍ പങ്കാളിയായാണ് കുംബ്ലെ പടിയിറങ്ങിയത്. ഇന്ത്യന്‍ ടീമിന്റെ കോച്ച് സ്ഥാനത്തേക്കു താന്‍ എങ്ങനെയാണ് എത്തിയതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഇന്‍സ്റ്റഗ്രാമില്‍ പോമി എംബാങ്വയുമായി ലൈവില്‍ വന്നപ്പോഴാണ് കുംബ്ലെ മനസ്സ് തുറന്നത്.

വിരമിക്കല്‍ 2010ല്‍

വിരമിക്കല്‍ 2010ല്‍

2010ലാണ് ക്രിക്കറ്റിന്റെ മുഴുവന്‍ ഫോര്‍മാറ്റുകളില്‍ നിന്നും കുംബ്ലെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. പിന്നീട് ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നീ ഫ്രാഞ്ചൈസികളുടെ ഉപദേഷ്ടാവായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. വിരമിച്ച ശേഷം കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനായി ക്രിക്കറ്റ് പൂര്‍ണമായി വിടുന്നതിനെക്കുറിച്ച് താന്‍ ആലോചിച്ചിരുന്നതായി കുംബ്ലെ പറയുന്നു.
ഐപിഎല്ലില്‍ ആര്‍സിബിയുടെ ഉപദേശകനായാണ് തുടങ്ങിയത്. പിന്നീട് മുംബൈയുടെ ഉപദേശകനായി. മുംബൈ ആദ്യമായി ഐപിഎല്‍ ചാംപ്യന്‍മാരായപ്പോള്‍ ഒപ്പമുണ്ടാവാനായത് ഏറെ സംതൃപ്തി നല്‍കുന്നു. അതിനു ശേഷം മുംബൈയ്ക്കു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഏഴു വര്‍ഷത്തിനിടെ നാലു കിരീടങ്ങളാണ് മുംബൈ നേടിയതെന്നും കുംബ്ലെ വിശദമാക്കി.

ബ്രേക്കെടുക്കാന്‍ കാരണം

ബ്രേക്കെടുക്കാന്‍ കാരണം

മുംബൈ വിട്ട ശേഷം ഐപിഎല്ലില്‍ നിന്നും ബ്രേക്കെടുത്തത് കുംടുംബത്തിനു വേണ്ടിയായിരുന്നുവെന്നു കുംബ്ലെ വെളിപ്പെടുത്തി. തന്റെ രണ്ടു കുട്ടികള്‍ അവരുടെ അവധിക്കാലത്ത് ഐപിഎല്‍ അല്ലാതെ മറ്റൊന്നും കണ്ടിട്ടില്ല., ഇതോടെയാണ് അവര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനു വേണ്ടി ക്രിക്കറ്റില്‍ നിന്നും കുറച്ചുകാലം മാറിനിന്നത്. മുംബൈയ്‌ക്കൊപ്പം ഐപിഎല്ലില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഈ ബ്രേക്ക്. ഒരു ഇടവേള എടടുത്ത് കുട്ടികള്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നതായി മുംബൈയെ അറിയിക്കുകയായിരുന്നുവെന്നും കുംബ്ലെ പറയുന്നു.

ഇന്ത്യന്‍ കോച്ച് സ്ഥാനം

ഇന്ത്യന്‍ കോച്ച് സ്ഥാനം

2015ലെ ഏകദിന ലോകകപ്പ് വരെ ഇന്ത്യന്‍ ടീമിന്റെ ഡയരക്ടര്‍ സ്ഥാനത്തു രവി ശാസ്ത്രിയായിരുന്നു. മുഖ്യ കോച്ചിന്റെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. 2016ലാണ് കുംബ്ലെ ഈ സ്ഥാനമേറ്റെടുക്കുന്നത്. ഒരു വര്‍ഷത്തേക്കായിരുന്നു നിയമനം. കോച്ച് വിരാട് കോലിയുമായുള്ള ചില അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ അദ്ദേഹം പിന്നീടരാജി വയ്ക്കുകയായിരുന്നു.
ബ്രേക്ക് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഇന്ത്യന്‍ കോച്ചിന്റെ സ്ഥാനത്തേക്കു അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ഇതേക്കുറിച്ച് ഭാര്യയുമായി സംസാരിച്ചു. നിങ്ങള്‍ അപേക്ഷിക്കണമെന്നായിരുന്നു ഭാര്യയുടെ മറുപടി. കളിച്ചിരുന്ന കാലത്തേതു പോലെ ഒരുപാട് യാത്രകള്‍ വേണ്ടി വരുമെന്നും നിനക്കും രണ്ടു മക്കള്‍ക്കും അത് ബുദ്ധിമുട്ടായി മാറിയേക്കുമെന്നും താന്‍ പറഞ്ഞപ്പോള്‍ അതു കുഴപ്പമില്ല നിങ്ങള്‍ അപേക്ഷ നല്‍കുയെന്നായിപരുന്നു ഭാര്യയുടെ പ്രതികരണം.. അപേക്ഷിക്കുമ്പോള്‍ വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നുവെന്നും കുംബ്ലെ വെളിപ്പെടുത്തി.

സന്തോഷത്തോടെ പടിയിറങ്ങി

സന്തോഷത്തോടെ പടിയിറങ്ങി

ഇന്ത്യന്‍ ടീമിന്റെ കോച്ചായപ്പോള്‍ വളരെയധികം സന്തോഷം തോന്നി. ടീമിനൊപ്പം ചെലവഴിച്ചത് മഹത്തായ ഒരു വര്‍ഷമായി. അവിസ്മരണീയമായ ഒരുപാട് മികച്ച മുഹൂര്‍ത്തങ്ങളില്‍ പങ്കാളിയാവാന്‍ സാധിക്കുകയും ചെയ്തു. നന്നായി പെര്‍ഫോം ചെയ്യുന്ന ഒരുപിടി മികച്ച കളിക്കൊപ്പം പ്രവര്‍ത്തിക്കാനായത് നല്ല അനുഭവമായിരുന്നു.
ഈയൊരു വര്‍ഷം ഇന്ത്യ മികച്ച പ്രകടനമായിരുന്നു നടത്തിയത്. ടീമിന് ചില സംഭാവനകള്‍ നല്‍കാനായതില്‍ വളരെയധികം സന്തോഷവാനാണ്. ഒരു കാര്യത്തിലും ദുഖമില്ല. ടീമില്‍ നിന്നും വിടുമ്പോഴും സന്തോഷവാനായിരുന്നു. എങ്കിലും അവസാനം കുറച്ചുകൂടി മികച്ചതാവുമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്, എങ്കിലും അത് കുഴപ്പമില്ല. ഒരു കോച്ചെന്ന നിലയില്‍ ടീം വിടാന്‍ സമയമായെന്ന് നിങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. കളിക്കാരല്ല, മറിച്ച് കോച്ചിനാണ് ടീം വിടേണ്ടത്. കോച്ചായ ഒരു വര്‍ഷം കോച്ചെന്ന നിലയില്‍ പ്രധാനപ്പെട്ട റോള്‍ വഹിക്കാനായതില്‍ സന്തുഷ്ടനാണെന്നും കുംബ്ലെ കൂട്ടിച്ചേര്‍ത്തു.

മികച്ച പ്രകടനം

മികച്ച പ്രകടനം

കുംബ്ലെയ്ക്കു കീഴില്‍ മികച്ച പ്രകടനമായിരുന്നു ഇന്ത്യ കാഴ്ചവച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പര 2-1നു സ്വന്തമാക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. പിന്നീട് ന്യൂസിലാന്‍ഡിനെ 3-0നും ഇംഗ്ലണ്ടിനെ 4-0ും തകര്‍ത്ത ഇന്ത്യ ഏക ടെസ്റ്റില്‍ ബംഗ്ലാദേശിനെയും കീഴടക്കി.
2016ല്‍ ഓസ്‌ട്രേലിയക്കെതിരായ ഗവാസ്‌കര്‍- ബോര്‍ഡര്‍ ട്രോഫി കൈക്കലാക്കിയ ഇന്ത്യ ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫി ഫൈനലിലുമെത്തിയിരുന്നു. കോച്ചെന്ന നിലയില്‍ കുംബ്ലെയുടെ അവസാനത്തെ ടൂര്‍ണമെന്റും ചാംപ്യന്‍സ് ട്രോഫിയായിരുന്നു.

Story first published: Thursday, July 23, 2020, 9:42 [IST]
Other articles published on Jul 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+