ഇന്ത്യ v/s പാകിസ്താന്‍: സൂപ്പര്‍ സണ്‍ഡേയില്‍ ആര്? അക്തറിന്റെ പ്രവചനം... ആരാധകര്‍ ഭയപ്പെട്ടത് തന്നെ!!
ലണ്ടന്‍: ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഞായറാഴ്ച ലോകകപ്പില്‍ നടക്കാനിരിക്കുന്ന ക്ലാസിക്കുകളുടെ ക്ലാസിക്കെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തിലേക്കാണ്. ചിരവൈരികള്‍ തമ്മിലുള്ള ഈ ക്ലാസിക്കിനെ ലോകകപ്പ് ഫൈനലിനേക്കാളും കൂടുതല്‍ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. ഞായറാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നു മണിക്ക് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് പോരാട്ടം.
ലോകകപ്പില്‍ ഇതിനകം പല മല്‍സരങ്ങളിലും വില്ലനായി മാറിയ മഴ ഇന്ത്യ- പാക് പോരാട്ടത്തിനു തടസ്സമാവരുതേയെന്ന പ്രാര്‍ഥയിനാണ് ക്രിക്കറ്റ് ലോകം. ഇന്ത്യയും പാകിസ്താനും തമ്മിവുള്ള മല്‍സരത്തില്‍ ആര് നേടുമെന്ന് പ്രവചിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ പേസറായ ഷുഐബ് അക്തര്‍.

മഴ ജയിക്കുമെന്ന് അക്തര്‍
ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തില്‍ മഴ ജയിക്കുമെന്നാണ് അക്തറിന്റെ പ്രവചനം. തന്റെ ട്വിറ്റര്‍ പേജില്‍ രസകമായ ഒരു ഫോട്ടോ പോസ്റ്റ് ചെയ്താണ് അദ്ദേഹം മല്‍സരഫലം എന്തായിരിക്കുമെന്ന് പ്രവചിച്ചത്.
ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദും വെള്ളത്തിലൂടെ നീന്തി പുറത്തേക്കു വരുന്നതാണ് ദൃശ്യം. സര്‍ഫ്രാസിന്റ തൊട്ടുപിന്നില്‍ ഒരു വമ്പന്‍ സ്രാവിനെയും കാണാം. കമന്റേറ്റര്‍മാര്‍ വെള്ളത്തില്‍ ഒരു ബോട്ടിനു മുകളില്‍ കയറി നിന്നു കളി പറയുന്നതും ഫോട്ടോയിലുണ്ട്.

മഴ പെയ്യുമെന്ന് റിപ്പോര്‍ട്ട്
ഈ ലോകകപ്പില്‍ ഇതിനകം നാലു മല്‍സരങ്ങളാണ് മഴയെത്തുടര്‍ന്നു ഒരോവര്‍ പോലും കളിക്കാനാവാതെ ഉപേക്ഷിക്കപ്പെട്ടത്. ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയുമധികം മല്‍സരങ്ങള്‍ ഒരു ടൂര്‍ണമെന്റില്‍ നടക്കാതിരുന്നിട്ടില്ല.
ഞായറാഴ്ച നടക്കുന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തിനും മഴ ഭീഷണിയുണ്ട്. മാഞ്ചസ്റ്ററില്‍ മഴ പെയ്യാന്‍ സാധ്യത കൂടുതലാണെന്നാണ് കാലാവസ്ഥാ വിഭാഗം നല്‍കിയ മുന്നറിയിപ്പ്. കളിയുടെ തുടക്കത്തില്‍ മഴ പെയ്‌തേക്കില്ലെങ്കിലും പിന്നീട് മഴ കളി തടസ്സപ്പെടുത്തുമെന്ന് അവര്‍ ചൂണ്ടടിക്കാട്ടുന്നു.

ഏഴാമത്തെ പോരാട്ടം
ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏഴാമത്തെ പോരാട്ടം കൂടിയാണ് ഞായറാഴ്ചത്തേത്. ഇതുവരെ നടന്ന ആറു മല്‍സരങ്ങളിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഞായറാഴ്ച മഴ മാറി നിന്നാല്‍ ഈ റെക്കോര്‍ഡ് കാത്തുസുക്ഷിക്കുകയാണ് വിരാട് കോലിയുടെയും സംഘത്തിന്റെയും ലക്ഷ്യം.
അതേസമയം, മഴ മൂലം ചില മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടെങ്കിലും റിസര്‍വ് ദിവസത്തേക്കു കളി മാറ്റി വയ്ക്കുക അസാധ്യമാണെന്നാണ് നേരത്തേ ഐസിസി അറിയിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications