Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹിറ്റ്മാന്റെ ഹീറോ സൂപ്പര്‍മാന്‍!! ഐപിഎല്ലില്‍ ഇപ്പോഴും എതിരാളി... രോഹിത്തിന്റെ ഫേവറിറ്റ് ഈ താരം

rohit

മുംബൈ: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ. ഏകദിനത്തില്‍ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന ലോക റെക്കോര്‍ഡിന് അവകാശിയായ അദ്ദേഹം പല റെക്കോര്‍ഡുകളും ഇതിനകം തന്റെ പേരിലാക്കിയിട്ടുണ്ട്. ഈ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ഹിറ്റ്മാന്‍ റണ്‍മഴ തന്നെ പെയ്യിച്ചിരുന്നു. അഞ്ച് സെഞ്ച്വറികള്‍ ടൂര്‍ണമെന്റില്‍ അടിച്ചുകൂട്ടിയ അദ്ദേഹം പുതിയ റെക്കോര്‍ഡ് കുറിച്ചാണ് നാട്ടിലേക്കു മടങ്ങിയത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വരാനിരിക്കുന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തയ്യാറെടുക്കുകയാണ് അദ്ദേഹം. തന്റെ ഫേവറിറ്റ് പൊസിഷനായ ഓപ്പണറായി തന്നെയാണ് പരമ്പരയില്‍ രോഹിത് ഇറങ്ങുക. ബാറ്റിങില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട താരത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

എബിഡിയുടെ ആരാധകന്‍

എബിഡിയുടെ ആരാധകന്‍

ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകനും സൂപ്പര്‍ ഹീറോയുമായ എബി ഡിവില്ലിയേഴ്‌സാണ് തന്റെ ആരാധനാ പാത്രമെന്നു രോഹിത് പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കവെയാണ് ഏറ്റവുമധികം ആരാധിക്കുന്ന ബാറ്റ്‌സ്മാന്‍ ആരെന്ന ചോദ്യത്തിന് എബിഡിയെന്ന് രോഹിത് മറുപടി നല്‍കിയത്.
കഴിഞ്ഞ ലോകകപ്പില്‍ എബിഡിയുടെ അഭാവം ദക്ഷിണാഫ്രിക്കയ്ക്കു വന്‍ തിരിച്ചടിയായിരുന്നു. തികച്ചും അപ്രതീക്ഷിതമായി കഴിഞ്ഞ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിച്ച അദ്ദേഹം ലോകകപ്പില്‍ കളിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ക്രിക്കറ്റ് ബോര്‍ഡ് എബിഡിയെ ഉള്‍പ്പെടുത്താന്‍ തയ്യാറായില്ല.

സമാനതകളില്ലാത്ത താരം

സമാനതകളില്ലാത്ത താരം

ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചു സമാനതകളില്ലാത്ത ബാറ്റ്‌സ്മാന്‍ തന്നെയായിരുന്നു ഡിവില്ലിയേഴ്‌സ്. മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ അഗ്രസീവായി ബാറ്റ് ചെയ്തിരുന്ന അദ്ദേഹം നിരവധി മല്‍സരങ്ങളില്‍ ടീമിനെ ഒറ്റയ്ക്കു ജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മൂന്നു ഫോര്‍മാറ്റുകളിലും കൂടി 20,000ത്തില്‍ കൂടുതല്‍ റണ്‍സ് എബിഡിയുടെ അക്കൗണ്ടിലുണ്ട്. 2004ല്‍ അരങ്ങേറിയ അദ്ദേഹം 114 ടെസ്റ്റുകളും 228 ഏകദിനങ്ങളും 78 ടി20കളുമാണ് ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കളിച്ചത്. മൂന്നിലും കൂടി 47 സെഞ്ച്വറികളും എബിഡി അടിച്ചെടുത്തു. ദേശീയ ടീമിനു പുറമെ ടി20യില്‍ വിവിധ ടീമുകള്‍ക്കു വേണ്ടി 295 മല്‍സരങ്ങളില്‍ നിന്നും 8000ത്തില്‍ കൂടുതല്‍ റണ്‍സും എബിഡി നേടിയിട്ടുണ്ട്.

ഐപിഎല്ലില്‍ നേര്‍ക്കുനേര്‍

ഐപിഎല്ലില്‍ നേര്‍ക്കുനേര്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ എബിഡിക്കെതിരേ ഇനി കളിക്കാന്‍ സാധിക്കില്ലെങ്കിലും ഐപിഎല്ലില്‍ ഈ വര്‍ഷവും രോഹിത്തിന് തന്റെ ഹീറോയ്‌ക്കെതിരേ കളിക്കാന്‍ ഭാഗ്യമുണ്ടായിരുന്നു. ഐപിഎല്ലില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് ഇപ്പോഴും എബിഡി. രോഹിത്താവട്ടെ മുംബൈ ഇന്ത്യന്‍സിന്റെ നായകനുമാണ്. അടുത്ത സീസണിലും തന്റെ ഹീറോയ്‌ക്കെതിരേ കൊമ്പുകോര്‍ക്കാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് രോഹിത്.

Story first published: Sunday, September 29, 2019, 10:38 [IST]
Other articles published on Sep 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+