ജഡേജ റോഡ്‌സല്ല, അതുക്കുംമേലെ!! പറഞ്ഞത് ഇന്ത്യന്‍ ഫാന്‍, റോഡ്‌സിന്റെ മറുപടി ഇങ്ങനെ
ജൊഹാനസ്‌ബെര്‍ഗ്: ലോക ക്രിക്കറ്റിലെ ഫീല്‍ഡിങിലെ ആദ്യ സൂപ്പര്‍ ഹീറോയെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ താരം. കളിക്കളത്തില്‍ അസാധ്യ ക്യാച്ചുകളും റണ്ണൗട്ടുകളും നടത്തിയിട്ടുള്ള അദ്ദേഹം പല മല്‍സരങ്ങളും ഈ പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്കയ്ക്കു ജയം സമ്മാനിച്ചിട്ടുണ്ട്.
നിലവില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരുടെ കൂട്ടത്തിലാണ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ സ്ഥാനം. വിന്‍ഡീസിനെതിരേ നടന്ന ആദ്യ ടെസ്റ്റില്‍ താരം ബാറ്റിങില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ഇതിനെ റോഡ്‌സ് പ്രശംസിക്കുകയുും ചെയ്തിരുന്നു. എന്നാല്‍ റോഡ്‌സിന്റെ പ്രശംസ ഒരു ഇന്ത്യന്‍ ആരാധകനെ ചൊടിപ്പിച്ചിരുന്നു. അയാള്‍ റോഡ്‌സിനെ ട്രോളുകയും ചെയ്തിരുന്നു. ഇതിനു ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം.

വിവാദങ്ങളുടെ തുടക്കം
റോഡ്‌സിന്റെ ഒരു ട്വീറ്റില്‍ നിന്നാണ് വിവാദങ്ങളുടെ തുടക്കം. വിന്‍ഡീസിനെതിരേ നടന്ന കഴിഞ്ഞ ടെസ്റ്റില്‍ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ ജഡേജ ഫിഫ്റ്റിയുമായി രക്ഷകനായിരുന്നു. ഈ ഇന്നിങ്‌സിനെ അഭിനന്ദിച്ചു കൊണ്ട് റോഡ്‌സ് ട്വീറ്റ് ചെയ്തിരുന്നു.
ഒരു ഫീല്‍ഡര്‍ മികച്ച റണ്‍സ് നേടുന്നത് ഇഷ്ടമുള്ള കാര്യമാണ്. മികച്ച ഇന്നിങ്‌സായിരുന്നു ജഡേജയുടേത് എന്നായിരുന്നു റോഡ്‌സിന്റെ ട്വീറ്റ്.
ട്വീറ്റിനെതിരേ ഇന്ത്യന്‍ ഫാന്‍
റോഡ്‌സിന്റെ ഈ ട്വീറ്റാണ് ഒരു ഇന്ത്യന്‍ ആരാധകനെ പ്രകോപിപ്പിച്ചത്. ഇതേ തുടര്‍ന്നു ട്വിറ്ററിലൂടെ തന്നെ താരം മറുപടി നല്‍കുകയായിരുന്നു. ഓള്‍റൗണ്ടറായ ജഡേയുമായി റോഡ്‌സിനെ താരതമ്യം ചെയ്തതാണ് ഇയാളെ ചൊടിപ്പിച്ചത്.
റോഡ്‌സ് ഫീല്‍ഡിങില്‍ മാത്രമാണ് കേമന്‍. എന്നാല്‍ ജഡേ ബൗളിങ്, ബാറ്റിങ്, ഫീല്‍ഡിങ് മൂന്നിലും കേമനാണ്. ഐസിസി റാങ്കിങില്‍ എപ്പോഴെങ്കിലും ഒറ്റയക്ക സ്ഥാനം റോഡ്‌സ് നേടിയിട്ടുണ്ടോ? എന്നാല്‍ കഴിഞ്ഞ മൂന്നു മൂന്ന്, നാലു വര്‍ഷത്തിനിടെ ആദ്യ പത്തിനുള്ളില്‍ ഇടം പിടിച്ചിരുന്നുവെന്നും ആരാധകന്‍ ട്വിറ്ററില്‍ കുറിച്ചു.
റോഡ്‌സിന്റെ ക്ലാസ് മറുപടി
തന്നെ ജഡേജയേക്കാള്‍ മോശക്കാരനെന്നു പരിഹസിച്ച ഇന്ത്യന്‍ ആരാധകന്റെ ട്വീറ്റിനു റോഡ്‌സ് ക്ലാസ് മറുപടിയാണ് നല്‍കിയത്. നിങ്ങളും തമാശ പറയുകയാണോ, അദ്ദേഹം ലോകത്തിലെ എക്കാലത്തെയും വലിയ ഓള്‍റൗണ്ടറാണ് (എന്താ മതിയോ?) എന്നായിരുന്നു റോഡ്‌സിന്റെ മറുപടി.

പ്രതീക്ഷ കാത്ത് ജഡേജ
ആദ്യ ടെസ്റ്റില്‍ അംഗീകൃത സ്പിന്നര്‍മാരായ ആര്‍ അശ്വിനെയും കുല്‍ദീപ് യാദവിനെയും പുറത്തിരുത്തി പകരം ജഡേജയെ കളിപ്പിക്കാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ പലരു ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കളിക്കളത്തില്‍ താരം ഇതിനു മറുപടി നല്‍കുകയായിരുന്നു. ഒന്നാമിന്നിങ്‌സില്‍ ഇന്ത്യക്കു ലീഡ് നേടിത്തരാന്‍ സഹായിച്ചത് ജഡേജയുടെ നിര്‍ണായക ഇന്നിങ്‌സായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications