Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ദ്രാവിഡ് തന്നെ കോച്ച്, 'ലങ്കാദഹനത്തിനു' ഇന്ത്യക്കു തന്ത്രങ്ങളൊരുക്കാന്‍ ഒപ്പമുണ്ടാവും

1

ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കും. നേരത്തേ തന്നെ ഇതേക്കുറിച്ച് സൂചനകള്‍ പുറത്തു വന്നിരുന്നെങ്കിലും ഇക്കാര്യം ഇപ്പോള്‍ ബിസിസിഐ ഒഫീഷ്യല്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് ദ്രാവിഡ്.

മുഖ്യ കോച്ച് രവി ശാസ്ത്രി, ബൗളിങ് കോച്ച് ഭരത് അരുണ്‍, ബാറ്റിങ് കോച്ച് വിക്രം റാത്തോഡ് എന്നിവര്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പമായിരിക്കും. ഇതേ തുടര്‍ന്നാണ് ലങ്കയില്‍ ടി20, ഏകദിന പരമ്പരകളില്‍ കളിക്കുന്ന ടീമിന്റെ ചുമതല ദ്രാവിഡിനെ ഏല്‍പ്പിച്ചിരിക്കുന്നത്.

 ഇന്ത്യയെ ലോകചാംപ്യന്‍മാരാക്കി

ഇന്ത്യയെ ലോകചാംപ്യന്‍മാരാക്കി

ഇന്ത്യയുടെ ജൂനിയര്‍ ടീമുകളെ നേരത്തേ ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. 2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ ജേതാക്കളാവുകയും ചെയ്തിരുന്നു. സീനിയര്‍ ടീമിനൊപ്പം പരിശീലകനെന്ന നിലയില്‍ ദ്രാവിഡിന്റെ രണ്ടാമൂഴമായിരിക്കും ഇത്. 2014ല്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ ബാറ്റിങ് കോച്ചായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

 ദ്രാവിഡിന്റെ സാന്നിധ്യം സഹായിക്കും

ദ്രാവിഡിന്റെ സാന്നിധ്യം സഹായിക്കും

ലങ്കന്‍ പര്യടനത്തിന്റെ സമയത്ത് ഇന്ത്യന്‍ കോച്ചിങ് സ്റ്റാഫ് യുകെയിലായിരിക്കും. അതുകാണ്ടു തന്നെ ലങ്കയില്‍ കളിക്കുന്ന യുവ ടീമിനെ ദ്രാവിഡ് പരിശീലിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്. ഇതിനം ഇന്ത്യന്‍ എ ടീമിനൊപ്പം ഈ താരങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കൊപ്പവും അദ്ദേഹം നേരത്തേ പ്രവര്‍ത്തിച്ചിട്ടുമുണ്ട്. ദ്രാവിഡിനൊപ്പം യുവതാരങ്ങള്‍ ഏറെ സന്തോഷവാന്‍മാരായിരിക്കുമെന്നത് മറ്റൊരു പ്ലസ് പോയിന്റാണെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.

 ഇന്ത്യന്‍ ബെഞ്ച് സ്‌ട്രെങ്ത്ത് ശക്തിപ്പെടുത്തി

ഇന്ത്യന്‍ ബെഞ്ച് സ്‌ട്രെങ്ത്ത് ശക്തിപ്പെടുത്തി

2019ലാണ് ദ്രാവിഡ് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ അമരത്തേക്കു വരുന്നത്. അതിനു മുമ്പ് ഇന്ത്യന്‍ അണ്ടര്‍ 19, എ ടീമുകള്‍ക്കൊപ്പം പരിശീലകനായി അദ്ദേഹം മിടുക്ക് തെളിയിച്ചിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ബെഞ്ച് സ്‌ട്രെങ്ത് ഇത്രയും മികച്ചതാക്കി മാറ്റിയെടുക്കുന്നതില്‍ ദ്രാവിഡ് വഹിച്ച പങ്ക് വളരെ വലുതാണ്. 2005ലായിരുന്നു അദ്ദേഹത്തെ അണ്ടര്‍ 19, എ ടീമുകളുടെ ചുമതലയേല്‍പ്പിക്കുന്നത്.

 ഈ മാസം പ്രഖ്യാപിച്ചേക്കും

ഈ മാസം പ്രഖ്യാപിച്ചേക്കും

ഈ മാസമവസാനത്തോടെ ലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചേക്കും. മൂന്നു വീതം ടി20, ഏകദിന പരമ്പരകളാണ് ലങ്കയില്‍ ഇന്ത്യ കളിക്കുക. പരമ്പരയ്ക്കു മുമ്പ് ടീം നാട്ടിലും ലങ്കയിലും ക്വാറന്റീനില്‍ കഴിയുമെന്നാണ് വിവരം. ജൂലൈ 13, 16, 19 തിയ്യതികളിലായിരിക്കും ലങ്കയുമായുള്ള മൂന്ന് ഏകദിന മല്‍സരങ്ങള്‍. ടി20 മല്‍സരങ്ങള്‍ 22 മുതല്‍ 27 വരെ നടക്കും.

Story first published: Thursday, May 20, 2021, 15:36 [IST]
Other articles published on May 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+