Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹിറ്റ്മാനും എബിഡിയും ഓപ്പണര്‍മാര്‍... നയിക്കാന്‍ ധോണി, മുന്‍ താരത്തിന്റെ ഐപിഎല്‍ ഓള്‍ ടൈം ഇലവന്‍

iqbal

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണ്‍ കൊറോണ വൈറസ് ആശങ്കയെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായതോടെ ടൂര്‍ണമെന്റിലെ ഓള്‍ടൈം ഇലവനെ തിരഞ്ഞെടുക്കുന്ന തിരക്കിലാണ് പല താരങ്ങളും. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകള്‍ക്കായി നേരത്തേ കളിച്ചിട്ടുള്ള ഇഖ്ബാല്‍ അബ്ദുള്ളയും തന്റെ പ്രിയപ്പെട്ട ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ്.

30കാരനായ ഇഖ്ബാല്‍ 2008ലെ പ്രഥമ ഐപിഎല്ലില്‍ കെകെആറിലൂടെയാണ് തുടങ്ങിയത്. 2013വരെ കെകെആറിനൊപ്പമുണ്ടായിരുന്ന അദ്ദേഹം 2014ല്‍ രാജസ്ഥാനിലെത്തി. 2015 മുതല്‍ 17 വരെ ആര്‍സിബിക്കായും ഇഖ്ബാല്‍ കളിച്ചു. ഐപിഎല്ലില്‍ 49 മല്‍സരങ്ങളില്‍ നിന്നും 88 റണ്‍സും 40 വിക്കറ്റുകളുമാണണ് താരത്തിന്റെ സമ്പാദ്യം.

രോഹിത്തും എബിഡിയും ഓപ്പണര്‍മാര്‍

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്‌സിനെയുമാണ് തന്റെ ഇലവനിലെ ഓപ്പണര്‍മാരായി ഇഖ്ബാല്‍ തിരഞ്ഞെടുത്തത്. മൂന്ന്, നാല് പൊസിഷനുകളില്‍ സ്ഥിരമായി കളിച്ചു കൊണ്ടിരിക്കുന്ന എബിഡിയെ അദ്ദേഹം എന്തുകൊണ്ട് ഓപ്പണറാക്കിയെന്നത് കൗതുകരമാണ്.
മൂന്നാം നമ്പറില്‍ ചെന്നൈ സൂപ്പര്‍കിങ്‌സ് ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ് കളിക്കുക. നാലാമനായി റോയല്‍ ചാലഞ്ചേഴ്‌ല് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയുമിറങ്ങും.

നയിക്കാന്‍ ധോണി

ഐപിഎല്ലില്‍ കൂടുതല്‍ കിരീടങ്ങള്‍ നേടിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് രോഹിത്തിന്റെ പേരിലാണെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണിയെയാണ് ഇഖ്ബാല്‍ തന്റെ ഇലവന്റെ നായകസ്ഥാനമേല്‍പ്പിച്ചത്. ടീമിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറും ധോണിയാണ്.
മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, കിരോണ്‍ പൊള്ളാര്‍ഡ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഇവര്‍ക്കു പിറകെ കെകെആറിന്റെ വിന്‍ഡീസ് സൂപ്പര്‍ താരം ആന്ദ്രെ റസ്സലും കളിക്കും.

ബൗളര്‍മാര്‍

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ആര്‍ അശ്വിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഫ്ഗാന്‍ സെന്‍സേഷന്‍ റാഷിദ് ഖാനുമാണ് സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയാണ്. ടീമില്‍ മറ്റു അംഗീകൃത പേസര്‍മാരൊന്നുമില്ലെന്നത് ശ്രദ്ധേയമാണ്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ടീമിലെ 12ാമന്‍. 13ാമനായി തന്റെ പേരും ഇഖ്ബാല്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഇഖ്ബാല്‍ അബ്ദുള്ളയുടെ ഐപിഎല്‍ ഇലവന്‍

രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്), എബി ഡിവില്ലിയേഴ്‌സ് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), സുരേഷ് റെയ്‌ന (ചെന്നൈ സൂപ്പര്‍ കിങ്‌സ്), വിരാട് കോലി (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), എംഎസ് ധോണി (ക്യാപ്റ്റന്‍, ചെന്നൈ സൂപ്പര്‍കിങ്‌സ്), ഹാര്‍ദിക് പാണ്ഡ്യ, കിരോണ്‍ പൊള്ളാര്‍ഡ് (മുംബൈ ഇന്ത്യന്‍സ്), ആന്ദ്രെ റസ്സല്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്), ആര്‍ അശ്വിന്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), റാഷിദ് ഖാന്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്).
രവീന്ദ്ര ജഡേജ (12ാമന്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ്), ഇഖ്ബാല്‍ അബ്ദുള്ള (13ാമന്‍).

Story first published: Wednesday, April 1, 2020, 16:43 [IST]
Other articles published on Apr 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+