Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇടിച്ചുകയറാന്‍ ഇതെന്താ നാട്ടിന്‍പുറത്തെ ക്രിക്കറ്റോ? അവിശ്വസനീയം... ധോണിക്കു രൂക്ഷവിമര്‍ശനം

ഇടിച്ചുകയറാന്‍ ഇതെന്താ നാട്ടിന്‍പുറത്തെ ക്രിക്കറ്റോ? | Oneindia Malayalam

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ കളിക്കിടെ ഗ്രൗണ്ടിലേക്ക് ഇടിച്ചുകയറി അംപയര്‍മാരുമായി തര്‍ക്കിച്ചതിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളാണ് ചെന്നൈ സൂപ്പര്‍കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി നേരിടുന്നത്. പല മുന്‍ താരങ്ങളും ധോണിയുടെ നടപടി വളരെ മോശമായിപ്പോയെന്ന് ചൂണ്ടിക്കാട്ടി.

ചെന്നൈയുടെ ബാറ്റിങിനിടെ അവസാന ഓവറില്‍ ഡഗ്ഔട്ടില്‍ നിന്ന് ഗ്രൗണ്ടിലേക്കിറങ്ങിയാണ് ധോണി അംപയര്‍മാരുമായി വാഗ്വാദം നടത്തിയത്. നോ ബോളുമായി ബന്ധപ്പെട്ടാണ് ധോണി ഗ്രൗണ്ടിലിറങ്ങി തര്‍ക്കിച്ചത്. കുറച്ചു സമയം ഇതുമൂലം കളി നിര്‍ത്തി വയ്‌ക്കേണ്ടി വരികയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ അദ്ദേഹത്തിനു മാച്ച്ഫീയുടെ 50 ശതമാനം പിഴ ചുമത്തുകയും ചെയ്തിരുന്നു. ധോണിയുടെ പെരുമാറ്റം അതിരു കടന്നുപോയെന്നാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം ചൂണ്ടിക്കാണിക്കുന്നത്.

ഒരു ക്യാപ്റ്റനും അവകാശമില്ല

കളിക്കിടെ ഡഗൗട്ടില്‍ നിന്നും ഗ്രൗണ്ടിലേക്കിറങ്ങാന്‍ ഒരു ക്യാപ്റ്റനും അവകാശമില്ലെന്നു ഇംഗ്ലണ്ടിന്‍ മുന്‍ നായകന്‍ മൈക്കല്‍ വോന്‍ ചൂണ്ടിക്കാട്ടി. ക്രിക്കറ്റിന് ഒട്ടും നല്ലതല്ല ഇത്തരം പ്രവര്‍ത്തികളെന്നും അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയയുടെ മുന്‍ ഓപ്പണര്‍ മൈക്കല്‍ സ്ലേറ്ററും ധോണിയെ വിമര്‍ശിച്ചു. ആ രംഗം കണ്ടപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി. ഇതുപോലൊരും സംഭവം മുമ്പൊരിക്കലും കണ്ടിട്ടില്ല. കളിക്കിടെ ഡഗൗട്ടില്‍ നിന്നും ക്യാപ്റ്റന്‍ ഗ്രൗണ്ടിലിറങ്ങി അംപയറുമായി ചര്‍ച്ച നടത്തുന്നത് അവിശ്വസനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത് നാട്ടിന്‍പുറത്തെ കളിയല്ല, ഐപിഎല്‍

ഓസ്‌ട്രേലിയയുടെ മുന്‍ പേസര്‍ ഷോണ്‍ ടെയ്റ്റ് കൂടുതല്‍ കടുത്ത ഭാഷയിലാണ് ധോണിയുടെ നടപടിയെ വിമര്‍ശിച്ചത്. നിങ്ങള്‍ക്ക് ഗ്രൗണ്ടിലേക്ക് ഇങ്ങനെ അതിക്രമിച്ചു കയറാന്‍ കഴിയില്ല. ഇതു നാട്ടിന്‍പുറത്തെ ക്രിക്കറ്റോ, അണ്ടര്‍ 10 താരങ്ങളുടെ കളിയോ അല്ല, ഐപിഎല്ലാണെന്നും ടെയ്റ്റ് തുറന്നടിച്ചു.
ധോണീ, നിങ്ങളൊരു കളിക്കാരന്‍ മാത്രമാണ്. എന്നാല്‍ ചില സമയങ്ങളില്‍ താനൊരു താരമാണെന്നു അദ്ദേഹം മറക്കുന്നു. നിങ്ങളൊരു ഒഫീഷ്യലല്ല. വെറും കളിക്കാരനായതിനാല്‍ തന്നെ ഒഫീഷ്യലുകളെ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്കു അവകാശമില്ലെന്നും ടെയ്റ്റ് വ്യക്തമാക്കി.

മാച്ച് അംപയറോട് പറയാം

മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദീപ്ദാസ് ഗുപ്തയും ധോണിയെ വിമര്‍ശിച്ചു. നാലാം അംപയറോട് വേണമെങ്കില്‍ ധോണിക്കു സംസാരിക്കാം. മാച്ച് റഫറിയുമായും സംസാരിക്കാം. പക്ഷെ കളിക്കിടെ ഗ്രൗണ്ടിലിറങ്ങി അംപയര്‍മാരുമായി സംസാരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കളിക്കിടെ ഒരു കാര്യം തെറ്റാണെന്ന് തോന്നിയാലും നിയമം അനുവദിച്ചിട്ടില്ലാത്ത കാര്യം നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയില്ലെന്നും ദീപ്ദാസ് ഗുപ്ത പറഞ്ഞു.

തെറ്റെന്നു ഫ്‌ളെമിങും

തെറ്റെന്നു ഫ്‌ളെമിങും

കളി നടക്കുന്നതിനിടെ ഗ്രൗണ്ടിലിറങ്ങിയ ധോണിയുടെ നടപടി തെറ്റായിപ്പോയെന്ന് മല്‍സരശേഷം സിഎസ്‌കെ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങും സമ്മതിച്ചിരുന്നു.
അപ്പോഴത്തെ വികാരമായിരിക്കാം അദ്ദേഹത്തെ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചത്. കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനു വേണ്ടിയാണ് അദ്ദേഹം അപ്പോള്‍ ഗ്രൗണ്ടിലിറങ്ങി അംപയറുമായി കാര്യങ്ങള്‍ സംസാരിച്ചതെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.
കാര്യങ്ങളില്‍ വ്യക്തത വരുത്തുകയെന്നതു മാത്രമായിരുന്നു ധോണിയുടെ ലക്ഷ്യം. അല്ലാതെ അംപയര്‍മാരുമായി അദ്ദേഹം തര്‍ക്കിച്ചിട്ടില്ലെന്നും ഫ്‌ളമിങ് പറഞ്ഞു.

Story first published: Friday, April 12, 2019, 13:13 [IST]
Other articles published on Apr 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+