Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആവശ്യല്ലെങ്കില്‍ തന്നെ വിളിക്കൂ, ടീം ഇന്ത്യയുടെ വിക്കറ്റ് കാക്കാന്‍ റെഡി- റോബിന്‍ ഉത്തപ്പ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പറായി കളിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്ന് മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പ. ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണിയുടെ പിന്‍ഗാമിയായി ഒരു സ്ഥിരം വിക്കറ്റ് കീപ്പര്‍ ഇപ്പോഴും ഇന്ത്യക്കില്ല. റിഷഭ് പന്തിനെ പരീക്ഷിച്ച് നിരാശരായ ഇന്ത്യ കെഎല്‍ രാഹുലിനെയാണ് ഇപ്പോള്‍ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ രാഹുലിനെ സ്ഥിരം വിക്കറ്റ് കീപ്പറായി കാണാനാവില്ലെന്നും ബാക്കപ്പമായി മാത്രമേ പരിഗണിക്കാവൂയെന്ന് പല മുന്‍ താരങ്ങളും അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

uhtappa

വിക്കറ്റ് കീപ്പറുടെ റോള്‍ മാത്രമല്ല ടീം ഇന്ത്യ എന്തു റോള്‍ നല്‍കിയാലും അത് ഏറ്റെടുക്കാനും വീണ്ടും ദേശീയ ടീമിനായി കളിക്കാനും താന്‍ തയ്യാറാണെന്നു ഉത്തപ്പ വ്യക്തമാക്കി. നേരത്തേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കുറച്ചു മല്‍സരങ്ങളില്‍ ഇന്ത്യയുടെ വിക്കറ്റ് കാത്ത താരം കൂടിയാണ് അദ്ദേഹം. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി കളിച്ചിരുന്നപ്പോള്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ കൂടിയായിരുന്നു ഉത്തപ്പ. ആഭ്യന്തര ക്രിക്കറ്റിലും വിക്കറ്റ് കീപ്പറായി കളിച്ചതിന്റെ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്.

നിലവില്‍ നിശ്ചിത ഓവറില്‍ വിക്കറ്റ് കീപ്പറായി കളിക്കുന്ന രാഹുലിനെ ഉത്തപ്പ പ്രശംസിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി രാഹുല്‍ തന്റെ വിക്കറ്റ് കീപ്പിങ് മികവ് മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും കരിയറിന്റെ തുടക്കകാലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു സ്വാഭാവിക വിക്കറ്റ് കീപ്പറായി രാഹുല്‍ മാറിയിട്ടുണ്ടെന്നും ഉത്തപ്പ അഭിപ്രായപ്പെട്ടു.

ഇന്ത്യക്കു വേണ്ടി ഇനിയും കളിക്കണമെങ്കില്‍ വിക്കറ്റ് കീപ്പറാവണമെങ്കില്‍ അതിനും താന്‍ തയ്യാറാണ്. നിലവില്‍ വിക്കറ്റ് കാക്കുന്ന താരങ്ങള്‍ വളരെ കഴിവുറ്റവരാണ്. രാഹുല്‍ നല്ല പ്രകടനമാണ് വിക്കറ്റ് കീപ്പറായി കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്. കൂടുതല്‍ സ്വാഭാവിക വിക്കറ്റ് കീപ്പറായി അദ്ദേഹം മാറിക്കൊണ്ടിരിക്കുകയാണ്. ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം നടത്തിയ താരങ്ങളിലൊരാളാണ് ദിനേഷ് കാര്‍ത്തികെന്നും ഉത്തപ്പ വിശദമാക്കി.

ഇന്ത്യക്കു വേണ്ടി കളിക്കാന്‍ വീണ്ടുമൊരു അവസരം ലഭിച്ചാല്‍ ഏതു റോളും ഏറ്റെടുക്കാന്‍ തയ്യാറാണ്. ഇന്ത്യക്കായി കളിച്ചിരുന്ന കാലത്ത് ഒരിക്കലും തുടര്‍ച്ചയായി മൂന്നിലേറെ ഇന്നിങ്‌സുകളില്‍ സ്ഥിരം പൊസിഷനില്‍ ബാറ്റ് ചെയ്യാന്‍ തനിക്കായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കു വേണ്ടി കളിക്കാന്‍ ഇപ്പോഴും നേരിയ സാധ്യതയുണ്ട്. ടീമിനു വേണ്ടി എവിടെയും കളിക്കാന്‍ തയ്യാറാണ്. ഒരു പ്രത്യേക റോളോ, പൊസിഷനോ വേണമെന്നില്ല. തന്നെ സംബന്ധിച്ച് രാജ്യത്തെ പ്രതിനിധീകരിക്കുകയാണ് ഏറ്റവും പ്രധാനം. അതുകൊണ്ട് തന്നെ ടീം എന്ത് ആവശ്യപ്പെട്ടാലും സന്തോഷത്തോടെ തന്നെ നിറവേറ്റുമെന്നും 34കാരനായ ഉത്തപ്പ പറഞ്ഞു.

Story first published: Monday, May 25, 2020, 19:25 [IST]
Other articles published on May 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+