Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത് ടെസ്റ്റിലും ഓപ്പണര്‍... ചേരാത്ത റോള്‍, എന്തിന് പരീക്ഷണം? തുറന്നടിച്ച് മോംഗിയ

ദില്ലി: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഓപ്പണിങ് സ്ഥാനത്തക്കു രോഹിത് ശര്‍മയെ പ്രൊമോട്ട് ചെയ്തതിനെ വിമര്‍ശിച്ച് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ നയന്‍ മോംഗിയ രംഗത്ത്. ദക്ഷിണാഫ്രക്കയ്‌ക്കെതിരേ അടുത്ത മാസം നാട്ടില്‍ നടക്കാനിരിക്കുന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പരയിലാണ് രോഹിത്തിന് ഓപ്പണിങ് സ്ഥാനം നല്‍കാന്‍ എംഎസ്‌കെ പ്രസാദിന്റെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത്. മോശം ഫോമിലുള്ള ലോകേഷ് രാഹുലിനെ മാറ്റിയാണ് നിശ്ചിത ഓവര്‍ മല്‍സരങ്ങളിലെ സ്ഥിരം ഓപ്പണറായ ഹിറ്റ്മാനെ ഈ റോളിലേക്കു കൊണ്ടു വന്നത്.

rohit mongia

ടെസ്റ്റില്‍ രോഹിത്തായിരുന്നില്ല ഓപ്പണിങില്‍ വരേണ്ടിയിരുന്നത്. അദ്ദേഹത്തെ ഓപ്പണറാണാക്കാനുള്ള സെലക്ടര്‍മാരുടെ തീരുമാനം വിഡ്ഢിത്തണമാണെന്നും മോംഗിയ തുറന്നടിച്ചു. ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായിരുന്നു ഓപ്പണിങില്‍ ഇന്ത്യക്കു വേണ്ടിയിരുന്നത്. ഏകദിനം, ടി20 എന്നിവയില്‍ കളിക്കുന്ന ശൈലിയില്‍ ടെസ്റ്റില്‍ ഓപ്പണര്‍ക്ക് ബാറ്റ് ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടാണ് രോഹിത്തിനെ തിരഞ്ഞെടുത്തത് തെറ്റായിപ്പോയെന്നു പറയുന്നത്. ടെസ്റ്റില്‍ ഓപ്പണറുടെ റോളില്‍ തിളങ്ങാനായില്ലെങ്കില്‍ അതു മറ്റു രണ്ടു ഫോര്‍മാറ്റുകളിലും രോഹിത്തിന്റെ പ്രകടനത്തെ ബാധിക്കാനുമിടയുണ്ടെന്നും മോംഗിയ വിശദമാക്കി.

വിക്കറ്റ് കീപ്പിങ് പോലെ തന്നെ പ്രത്യേകമായ റോള്‍ തന്നെയാണ് ഓപ്പണര്‍ക്കുള്ളത്. രോഹിത് നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ ഓപ്പണറുടെ റോളില്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പക്ഷെ ടെസ്റ്റ് ക്രിക്കറ്റ് തികച്ചും വ്യത്യസ്തമാണ്. അവിടെ മറ്റൊരു ശൈലിയിലും മനോനിലയിലുമെല്ലാം മാറ്റം വരുത്തേണ്ടിവരും. മറ്റു ഫോര്‍മാറ്റുകളെപ്പോലെ ആദ്യ പന്ത് മുതല്‍ ആക്രമിച്ചു കളിക്കുന്ന രോഹിത്തിന്റെ ശൈലി ടെസ്റ്റില്‍ ക്ലിക്കാവണമെന്നില്ല. എങ്കിലും സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിച്ച് കളിക്കാനാവണം രോഹിത് ടെസ്റ്റില്‍ ശ്രമിക്കേണ്ടതെന്നും മോംഗിയ ആവശ്യപ്പട്ടു.

Story first published: Monday, September 16, 2019, 16:05 [IST]
Other articles published on Sep 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+