കോലി മികച്ച ക്യാപ്റ്റനല്ല!! എങ്ങനെ ധോണിയെപ്പോലെ കേമനാവാം? വഴി ഉപദേശിച്ച് കൈഫ്

മംബൈ: വലിയ ടൂര്‍ണമെന്റുകളിലൊന്നും ജയിക്കാനായിട്ടില്ലെങ്കിലും ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായാണ് നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ മികച്ച പ്രകടനമാണ് ടീം നടത്തിക്കൊണ്ടിരിക്കുന്നത്. മറ്റു ക്യാപ്റ്റന്‍മാര്‍ക്കൊന്നും ഇതുവരെ സാധിച്ചിട്ടില്ലാത്ത ചില റെക്കോര്‍ഡുകളും അദ്ദേഹം തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യക്കു ആദ്യമായി ടെസ്റ്റ് പരമ്പര നേടിത്തന്ന നായകനാണ് കോലി.
എന്നാല്‍ ഐസിസി ടൂര്‍ണമെന്റുകളിലൊന്നും ഇന്ത്യയെ ചാംപ്യന്‍മാരാക്കാന്‍ സാധിച്ചിട്ടില്ലെന്നത് കോലിയുടെ പ്രധാന പോരായ്മയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോലി പ്ലെയിങ് ഇലവനില്‍ നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണമാണ് ഇതിനു കാരണമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. എംഎസ് ധോണിയെപ്പോലെ വലിയ വിജയങ്ങള്‍ കൊയ്തിട്ടുള്ള ക്യാപ്റ്റനായി മാറാന്‍ കോലിക്കു വഴി ഉപദേശിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഫീല്‍ഡിങ് സൂപ്പര്‍ താരവും ജൂനിയര്‍ ടീമിന്റെ നായകനുമായ മുഹമ്മദ് കൈഫ്.

ടീം സെലക്ഷനില്‍ കോലി കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്ന് കൈഫ് ആവശ്യപ്പെട്ടു. ടീമില്‍ തുടര്‍ച്ചയായി മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നത് കോലി അവസാനിപ്പിക്കണം. ഏതെങ്കിലുമൊരു താരം കുറച്ചു മല്‍സരങ്ങളില്‍ ഫോമൗട്ട് ആയാല്‍ ഉടന്‍ അയാളെ പുറത്താക്കരുത്. മറിച്ച് പിന്തുണയ്ക്കുകയാണ് കോലി ചെയ്യേണ്ടത്. എങ്കില്‍ മാത്രമേ മികച്ചൊരു ടീമിനെ വാര്‍ത്തെടുക്കാന്‍ കോലിക്കു സാധിക്കുകയുള്ളൂവെന്നും കൈഫ് വിശദമാക്കി.

ടീമിലെ ഏറ്റവും നിര്‍ണായക റോളുകളിലൊന്നായ വിക്കറ്റ് കീപ്പറുടെ സ്ഥാനത്തു പോലും കോലി പരീക്ഷണം തുടരുകയാണ്. പലരെയും ഈ റോളില്‍ അദ്ദേഹം മാറി മാറി പരീക്ഷിക്കുന്നു. ഇന്ത്യക്കു വേണ്ടത് സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറെയാണ്, പാര്‍ട് ടൈം വിക്കറ്റ് കീപ്പറെയല്ല. കെഎല്‍ രാഹുലിനെ മുഖ്യ വിക്കറ്റ് കീപ്പറാക്കരുത്. ബാക്കപ്പായി മാത്രമേ അദ്ദേഹത്തെ പരീക്ഷിക്കാവൂയെന്നും കൈഫ് നിര്‍ദേശിച്ചു.
ഇന്ത്യയുടെ അവസാനത്തെ രണ്ടു നിശ്ചിത ഓവര്‍ പരമ്പരകളിലും വിക്കറ്റ് കാത്തത് രാഹുലായിരുന്നു.

എംഎസ് ധോണിയുടെ പിന്‍ഗാമിമായി കണ്ടു വച്ചിരിക്കുന്നത് റിഷഭ് പന്തിനെയാണെങ്കില്‍ അദ്ദേഹത്തെ കോലി പിന്തുണയ്ക്കണം. ഇടവേളകളില്‍ സഹതാരങ്ങള്‍ക്കു വെള്ളമെത്തിക്കുന്ന വെറുമൊരു വാട്ടര്‍ ബോയ് ആയി പന്തിനെ ഒതുക്കുന്നത് ശരിയല്ല. കോലിയില്‍ നിന്നും നിരന്തരം പിന്തുണ ലഭിച്ചാല്‍ മാത്രമേ പന്തിന് തന്റെ യഥാര്‍ഥ മികവ് പുറത്തു കൊണ്ടു വരാന്‍ കഴിയുകയുള്ളൂ.
താന്‍ ചൂണ്ടിക്കാട്ടി ഈ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുകയാണെങ്കില്‍ വിരമിക്കുമ്പോഴേക്കും ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാറ്റനായി കോലി മാറുമെന്നും കൈഫ് വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications