Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പന്തിനെ ഇങ്ങനെ 'നശിപ്പിക്കരുത്'... തിരിച്ചുകൊണ്ടുവരാം, ഒരു കണ്ടീഷന്‍- ലക്ഷ്മണ്‍

ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20 മല്‍സരത്തിലും വലിയ സ്‌കോര്‍ നേടാനാവാതെ പുറത്തായതോടെ റിഷഭ് പന്തിന്റെ സ്ഥാനത്തിന് കനത്ത ഭീഷണിയാണ് ഉയരുന്നത്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു പന്തിനു പകരം മറ്റു താരങ്ങളെ കൊണ്ടു വരുന്നതിനെക്കുറിച്ച് സെലക്ടര്‍മാര്‍ ആലോചനയും തുടങ്ങിക്കഴിഞ്ഞു. മൂന്നാം ടി20യില്‍ 19 റണ്‍സിനാണ് പന്ത് പുറത്തായത്.

രണ്ടാം ട്വന്റി20യിലും താരം ഫ്‌ളോപ്പായിരുന്നു. വെറും നാലു റണ്ണിനാണ് പന്ത് ഔട്ടായത്. വിമര്‍ശനങ്ങളെ തുടര്‍ന്നു സമ്മര്‍ദ്ദത്തിലായ പന്തിന് പിന്തുണയുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് വിവിഎസ് ലക്ഷ്മണ്‍.

അഗ്രസീവ് ശൈലി

അഗ്രസീവ് ശൈലി

അഗ്രസീവ്‌ശൈലിയുടെ വക്താവാണ് പന്തെന്നു ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു വേണ്ടി നാലാമനായി ഇറങ്ങിയിട്ടുള്ള താരം മുന്നുന്ന പ്രകടനമാണ് നടത്തിയിട്ടുളളത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ പൊസിഷനില്‍ ഇതാവര്‍ത്തിക്കാന്‍ പന്തിനായിട്ടില്ല.
ഏതൊരു താരത്തിന്റെയും കരിയറില്‍ ഇതുപോലെയുള്ള പ്രതിസന്ധ ഘട്ടങ്ങളുണ്ടാവും. വളരെ ഈസിയായി ഷോട്ടുകള്‍ കളിക്കുന്ന താരമാണ് പന്ത്. പക്ഷെ, ഇപ്പോള്‍ താരത്തിന് എല്ലാം പിഴയ്ക്കുകയാണെന്നും ലക്ഷ്മണ്‍ വിശദമാക്കി

ബാറ്റിങ് പൊസിഷന്‍ മാറ്റണം

ബാറ്റിങ് പൊസിഷന്‍ മാറ്റണം

നിലവില്‍ നാലാമനായി ഇറങ്ങുന്ന പന്തിനെ ഈ പൊസിഷനില്‍ നിന്നു മാറ്റണമെന്നാണ് നിര്‍ദേശമാണ് ലക്ഷ്മണിനുള്ളത്. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിച്ച്
തന്റെ ബാറ്റിങ് ശൈലിയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പന്ത് ശ്രമിക്കുന്നുണ്ട്. മൂന്നാം ടി20യില്‍ ഇതു കണ്ടതുമാണ്. എന്നാല്‍ ഈ മല്‍സരത്തില്‍ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ പന്ത് ചില ഷോട്ട് സെലക്ഷനുകള്‍ മോശമായിരുന്നുവെന്നും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

അഞ്ച്, ആറ് സ്ഥാനങ്ങള്‍

അഞ്ച്, ആറ് സ്ഥാനങ്ങള്‍

പന്തിനെ ബാറ്റിങില്‍ അഞ്ചോ, ആറോ സ്ഥാനങ്ങളില്‍ ഇറക്കുന്നതാവും കൂടുതല്‍ ഗുണം ചെയ്യുകയെന്നു ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി. ഇതില്‍ ഏതെങ്കിലും ഒന്നില്‍ ഇറങ്ങുകയാണെങ്കില്‍ കുറേക്കൂടി ഫ്രീയായി ആക്രമിച്ച് കളിക്കാന്‍ പന്തിനു ലൈസന്‍സ് ലഭിക്കും. നിലവില്‍ നാലാം നമ്പറില്‍ എങ്ങനെ റണ്‍സ് എടുക്കണമെന്നു പോലും പന്തിന് അറിയുകയുമില്ല. ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ ഇവരിലൊരാളെ നാലാമനായി ഇറക്കുകയാണ് വേണ്ടതെന്നും ലക്ഷ്മണ്‍ നിര്‍ദേശിക്കുന്നു.

പന്തിന് സമ്മര്‍ദ്ദമുണ്ട്

പന്തിന് സമ്മര്‍ദ്ദമുണ്ട്

ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ പകരക്കാരനെന്ന നിലയില്‍ ടീമിലെത്തിയ പന്തിന് അതിന്റെ സമ്മര്‍ദ്ദം തീര്‍ച്ചയായുമുണ്ട്. അതിനിടെയാണ് താരത്തിന്റെ ബാറ്റിങിലെ പ്രകടനവും മോശമായത്. ബാറ്റിങ് പൊസിഷനില്‍ അഞ്ചോ, ആറോ സ്ഥാനം നല്‍കി ടീം മാനേജ്‌മെന്റ് പന്തിന്റെ ആത്മവിശ്വാസം തിരിച്ചു കൊണ്ടുവരാനാണ് ശ്രമിക്കേണ്ടതെന്നും ലക്ഷ്മണ്‍ പറയുന്നു.

Story first published: Monday, September 23, 2019, 15:46 [IST]
Other articles published on Sep 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+