ഗംഭീറിന്റെ ഓള്‍ ടൈം ടെസ്റ്റ് ഇലവന്‍... ധോണിയും ദാദയയുമല്ല, നയിക്കാന്‍ സര്‍പ്രൈസ് ക്യാപ്റ്റന്‍

ദില്ലി: ഇന്ത്യയുടെ ഓള്‍ ടൈം ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് മുന്‍ ഓപ്പണറും ഇപ്പോള്‍ ദില്ലിയില്‍ നിന്നുള്ള ബിജെപിയുടെ എംപിയുമായ ഗൗതം ഹംഭീര്‍. ചില സര്‍പ്രൈസുകളുമായാണ് അദ്ദേഹം ഇലവനെ പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍ തന്നെയാണ് ഏറ്റവും വലിയ സര്‍പ്രൈസ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരുടെ നിരയിലുള്ള എംഎസ് ധോണി, സൗരവ് ഗാംഗുലി എന്നിവരല്ല ഗംഭീറിന്റെ ഓള്‍ടൈം ഇലവനെ നയിക്കുക.
പകരം മുന്‍ നായകനും സ്പിന്‍ ഇതിഹാസവുമായ അനില്‍ കുംബ്ലെയെയാണ് ഗംഭീര്‍ ക്യാപ്റ്റന്‍ സ്ഥാനമേല്‍പ്പിച്ചത്. ധോണിക്കൊപ്പം നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയും ഇലവനില്‍ ഇടം പിടിച്ചെങ്കിലും ഗാംഗുലിക്കു ടീമില്‍ പോലും അവസരം ലഭിച്ചില്ല.

കുംബ്ലെയുടെ ക്യാപ്റ്റന്‍സി മികവിനെക്കുറിച്ച് ഗംഭീറിനു തികഞ്ഞ മതിപ്പാണുള്ളത്. അദ്ദേഹം നേരത്തേ ഇക്കാര്യം പറയുകയും ചെയ്തിരുന്നു. ഗാംഗുലി, ധോണി എന്നിവര്‍ക്കു കീഴിലെല്ലാം താന്‍ കളിച്ചിട്ടുണ്ടെങ്കിലും കുംബ്ലെയാണ് മികച്ച ക്യാപ്റ്റനെന്നു ഗംഭീര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ലെന്നതാണ് കുംബ്ലെയ്ക്കു തിരിച്ചടിയായത്. ഗാംഗുലി, ധോണി, കോലി എന്നിവരെപ്പോലെ ഏറെക്കാലം ടീമിനെ നയിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഭൂരിഭാഗം റെക്കോര്‍ഡുകളും കുംബ്ലെ സ്വന്തം പേരില്‍ കുറിക്കുമായിരുന്നുവെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഒരു ടെസ്റ്റ് പരമ്പരയ്ക്കിടെ കുംബ്ലെ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും തന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ടെന്നു ഗംഭീര്‍ പറഞ്ഞു. സെവാഗും താനും അത്താഴം കഴിച്ചുകൊണ്ടിരിക്കെ കുംബ്ലെ അങ്ങോട്ടു വന്നു. എന്തു തന്നെ സംഭവിച്ചാലും പരമ്പരയിലുടനീളം നിങ്ങള്‍ തന്നെയിരിക്കും ഓപ്പണ്‍ ചെയ്യുകയെന്നു അദ്ദേഹം പറഞ്ഞു. തുടരെ എട്ടു കളികളില്‍ ഡെക്കായി പുറത്തായാലും ഓപ്പണര്‍ സ്ഥാനത്തു നിന്നു മാറ്റില്ല. കരിയറില്‍ മറ്റൊരാളില്‍ നിന്നും ഇതുപോലൊരു കാര്യം താന്‍ കേട്ടിട്ടില്ല. അതുകൊണ്ടു തന്നെ തന്റെ ജീവിതം ആര്‍ക്കെങ്കിലും കൊടുക്കാന്‍ സാധിക്കുകയാണെങ്കില്‍ അത് കുംബ്ലെയ്ക്കു മാത്രമായിരിക്കും. അന്നത്തെ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്പോഴും ഹൃദയത്തിലുണ്ടെന്നും ഗംഭീര്‍ വിശദമാക്കി.

മുന്‍ വെടിക്കെട്ട് താരം വീരേന്ദര്‍ സെവാഗിനെയും ഇതിഹാസ ബാറ്റ്‌സ്മാന്‍ സുനില്‍ ഗവാസ്‌കറെയുമാണ് ഗംഭീര്‍ ഓള്‍ ടൈം ടെസ്റ്റ് ഇലവന്റെ ഓപ്പണര്‍മാരായി തിരഞ്ഞടുത്തത്. വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് മൂന്നാം നമ്പറിലും ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നാലാമനായും ഇറങ്ങും.
എന്നാല്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ വിവിഎസ് ലക്ഷ്മണിനെ ഗംഭീര്‍ ടീമിലുള്‍പ്പെടുത്തിയില്ല. കോലി, ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവ് എന്നിവര്‍ ടീമിലുണ്ട്. ധോണിയാണ് ഇലവന്റെ വിക്കറ്റ് കീപ്പര്‍. നായകന്‍ കുംബ്ലെയോടൊപ്പം ഹര്‍ഭജന്‍ സിങ് സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യും. ജവഗല്‍ ശ്രീനാഥും സഹീര്‍ ഖാനുമാണ് പേസാക്രമണത്തിന് ചുക്കാന്‍ പിടിക്കുക.

ഗംഭീറിന്റെ ഓള്‍ ടൈം ടെസ്റ്റ് ഇലവന്‍
സുനില്‍ ഗവാസ്‌കര്‍, വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി, കപില്‍ ദേവ്, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ഹര്‍ഭജന്‍ സിങ്, അനില്‍ കുംബ്ലെ (ക്യാപ്റ്റന്‍), സഹീര്‍ ഖാന്‍, ജവഗല്‍ ശ്രീനാഥ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications