Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊവിഡ് വരുമെന്ന് അറിയുമായിരുന്നു, ആദ്യത്തെ മൂന്നു ദിവസം ബുദ്ധിമുട്ടി- അഫ്രീഡി

ലാഹോര്‍: കൊവിഡ് ബാധിതനായി ചികില്‍സയില്‍ കഴിയുന്ന പാകിസ്താന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായിരുന്ന ഷാഹിദ് അഫ്രീഡിയുടെ ആരോഗ്യനിലയില്‍ പുരോഗതി. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് ലൈവിലൂടെ ആരാധകരെ അറിയിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം ആദ്യത്തെ രണ്ട്-മൂന്ന് ദിവസം ശരിക്കും ബുദ്ധിമുട്ടിയതായും എന്നാല്‍ ഇപ്പോള്‍ പഴയ ആരോഗ്യ സ്ഥിതിയിലേക്കു വന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

1

കഴിഞ്ഞ രണ്ടു ദിവസമായി തന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പലരും തിരക്കുന്നതായി അറിഞ്ഞതിനെ തുടര്‍ന്നാണ് ഫേസ്ബുക്കിലൂടെ ലൈവില്‍ വരാന്‍ തീരുമാനിച്ചതെന്ന് അഫ്രീഡി പറഞ്ഞു. ഇപ്പോഴത്തെ ഏറ്റവും വലിയ ബുദ്ധിമുട്ട് മക്കളെ ശ്രദ്ധിക്കാനും കെട്ടിപ്പിടിക്കാനും സാധിക്കുന്നില്ല എന്നതു മാത്രമാണ്. മക്കളെ മിസ്സ് ചെയ്യുന്നു. എങ്കിലും മുന്‍കരുതലുകള്‍ എടുക്കുകയും അടുപ്പമുള്ളവരുമായി അകലം പാലിച്ച് അവരെ സുരക്ഷിതരാക്കുകയും ചെയ്യുകയെന്നത് പ്രധാനമാണെന്ന് അദ്ദേഹം വിശദമാക്കി.

തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇപ്പോള്‍ ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ല. രോഗത്തിനെതിരേ നിങ്ങള്‍ പോരാടാതിരിക്കുന്നതുവരെ നിങ്ങള്‍ക്ക് അതിനെ തോല്‍പ്പിക്കാനും സാധിക്കില്ല. കൊവിഡ് വരാതിരിക്കാന്‍ എല്ലാവരും മുന്‍കരുതലുകള്‍ എടുക്കണം. കൊവിഡ് തന്നെ ബാധിക്കുമെന്ന് നേരത്തേ തന്നെ അറിയുമായിരുന്നുവെന്നും അഫ്രീഡി പറഞ്ഞു.

ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് യാത്രകള്‍ ചെയ്യുകയും ആളുകളുമായി അടുത്ത് ഇടപഴകുകയും ചെയ്യാറുണ്ട്. അതിനാല്‍ തന്നെ കൊവിഡ് ബാധയേല്‍ക്കുമെന്ന് കരുതിയിരുന്നു. ഭാഗ്യവശാല്‍ അത് അല്‍പ്പം വൈകിയെന്നു മാത്രം. നേരത്തേ ആയിരുന്നെങ്കില്‍ ഒരുപാട് ആളുകളില്‍ സഹായമെത്തിക്കാന്‍ തനിക്കു സാധിക്കില്ലായിരുന്നുവെന്നും അഫ്രീഡി കൂട്ടിച്ചേര്‍ത്തു.

2

നേരത്തേ ഇന്ത്യയുടെ മുന്‍ ഓപ്പണറും ഇപ്പോള്‍ എംപിയുമായ ഗൗതം ഗംഭീര്‍ അഫ്രീഡി എത്രയും വേഗം രോഗമുക്തനാവട്ടെയെന്നു ആശംസിച്ചിരുന്നു. ആര്‍ക്കും വൈറസ് ബാധയുണ്ടാവരുത്. അഫ്രീഡിയുമായി രാഷ്ട്രീയപരമായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ എത്രയും വേഗത്തില്‍ അദ്ദേഹം രോഗമുക്തനാവണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഗംഭീര്‍ പറഞ്ഞിരുന്നു. കളിക്കളത്തില്‍ പല തവണ കൊമ്പുകോര്‍ത്തിട്ടുള്ള ഗംഭീറും അഫ്രീഡിയും അടുത്ത കാലം വരെ സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം വാഗ്വാദം നടത്തിയിരുന്നു.

Story first published: Thursday, June 18, 2020, 15:50 [IST]
Other articles published on Jun 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+