For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

170 കിഗ്രാം ചുമലിലേറ്റി ഓടി! മണിക്കൂറില്‍ 100 മൈല്‍ വേഗം സാധിച്ചതെങ്ങനെയെന്ന് അക്തര്‍ പറയുന്നു

2003ലെ ലോകകപ്പിലായിരുന്നു അക്തര്‍ ലോക റെക്കോര്‍ഡ് കുറിച്ചത്

അവിശ്വസനീയ വേഗം കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച ബൗളറായിരുന്നു പാകിസ്താന്റെ മുന്‍ ഇതിഹാസതാരം ഷുഐബ് അക്തര്‍. റാവല്‍പിണ്ടി എക്‌സ്പ്രസെന്നു ആരാധധകര്‍ വിശേഷിപ്പിച്ചിരുന്ന അദ്ദേഹത്തിനു മുന്നില്‍ മുട്ടിടിക്കാത്ത ബാറ്റ്‌സ്മാന്‍മാര്‍ ഇല്ലായിരുന്നുവെന്നു തന്നെ പറയാം. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോലും സമ്മര്‍ദ്ദത്തോടെയാണ് അക്തറിനെ നേരിട്ടിരുന്നതെന്നു ചില താരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

വീഡിയോ കാണാം

2003ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മല്‍സരത്തതില്‍ മണിക്കൂറില്‍ 100 മൈല്‍ വേഗത്തില്‍ പന്തെറിഞ്ഞ് അക്തര്‍ ലോക റെക്കോര്‍ഡ് കുറിച്ചിരുന്നു. നിക്ക് നൈറ്റായിരുന്നു അക്തറിന്റെ ഈ പന്തിനു മുന്നില്‍ പെട്ടത്. എങ്ങനെയാണ് ഇത്രയും വേഗത്തില്‍ ബൗള്‍ ചെയ്യാന്‍ തനിക്കായതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അക്തര്‍.

താല്‍പ്പര്യമില്ലായിരുന്നു

താല്‍പ്പര്യമില്ലായിരുന്നു

മണിക്കൂറില്‍ 100mhp വേഗത്തില്‍ ബൗള്‍ ചെയ്ത് റെക്കോര്‍ഡിടാനൊന്നും താന്‍ അന്നു ആഗ്രഹിച്ചിരുന്നില്ലെന്നു അക്തര്‍ പറയുന്നു. എന്നാല്‍ തന്നെക്കുറിച്ച് ഉയര്‍ന്നു കൊണ്ടിരുന്ന അഭ്യൂഹങ്ങള്‍ക്കു അറുതിയിടുന്നതിനു വേണ്ടി മാത്രമാണ് അന്ന് അത്തരമൊരു സാഹസത്തിനു മുതിര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
100 മൈല്‍ വേഗത്തില്‍ ബൗള്‍ ചെയ്യുക തന്നെ സംബന്ധിച്ച് വലിയ കാര്യമായിരുന്നില്ല. എല്ലാം മാധ്യമങ്ങളുടെ ഹൈപ്പായിരുന്നു, അന്താരാഷ്ട്ര ക്രിക്കറ്റിലെ ഗിമ്മിക്ക് കൂടിയായിരുന്നു. ഇത് സാധിച്ചതു കൊണ്ട് പ്രത്യേകം പണമൊന്നും കിട്ടാന്‍ പോവുന്നില്ല-കൂടുതല്‍ വേഗത്തില്‍ ബൗള്‍ ചെയ്താല്‍ ചിലപ്പോള്‍ സ്വന്തം എല്ലുകള്‍ പൊട്ടുക മാത്രമായിരുന്നു സംഭവിക്കുക. ഒടുവില്‍ ഞാന്‍ ചിന്തിച്ചു, എന്തും സംഭവിക്കട്ടെ, അതു ചെയ്യാന്‍ തന്നെ തീരുമാനിക്കുകയായിരുന്നുവെന്നും അക്തര്‍ പറഞ്ഞു.

കഠിനാധ്വാനം ചെയ്തു

കഠിനാധ്വാനം ചെയ്തു

മണിക്കൂറില്‍ 100 മൈല്‍ വേഗത്തില്‍ ബൗള്‍ ചെയ്യുന്നതിനായി കഠിനമായി അധ്വാനിച്ചു. 170 കിഗ്രാം ഭാരം പുറത്തേറ്റി ഓടിയിട്ടുണ്ട്. ഓരോ 100 മീറ്റര്‍ ഓട്ടത്തിനു ശേഷവും 20 കിഗ്രാം വീതം ഒഴിവാക്കുകയും ചെയ്തിരുന്നു. 26 വാര അകലെ നിന്ന് ഓടിയെത്തി ബൗളിങ് പരിശീലനം നടത്തിയിരുന്നു. ക്രിക്കറ്റ് ബോളിനേക്കാള്‍ ഭാരമുള്ള വസ്തു കൊണ്ടായിരുന്ന ബൗള്‍ ചെയ്തിരുന്നത്. ഇവയെല്ലാം ചെയ്ത ശേഷം യഥാര്‍ഥ മല്‍സരത്തില്‍ ബൗള്‍ ചെയ്യാനെത്തിയപ്പോള്‍ തന്റെ വേഗം മണിക്കൂറില്‍ 3.7 മൈല്‍ വരെ കൂടുകതയും ചെയ്തിരുന്നതായി അക്തര്‍ വിശദമാക്കി.

നിക്ക് നൈറ്റിനോടു പറഞ്ഞു

നിക്ക് നൈറ്റിനോടു പറഞ്ഞു

പ്ലാന്‍ ചെയ്തു തന്നെയാണ് 2003ലെ ലോകകപ്പില്‍ ഇംഗ്ലണ്ട് താരം നിക്ക് നൈറ്റിനെതിരേ 100 mph വേഗത്തില്‍ പന്തെറിഞ്ഞതെന്നു അക്തര്‍ വ്യക്തമാക്കി. പന്തെറിയും മുമ്പ് നിക്കിനോടു ഇക്കാര്യം പറഞ്ഞു- നിങ്ങളെ ഞാന്‍ വേദനിപ്പിക്കാന്‍ പോവുകയാണ്. അതുകൊണ്ട് പന്ത് വരുമ്പോള്‍ വഴി മാറുന്നതായിരിക്കും നല്ലതെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നതായി പാക് ഇതിഹാസം പറയുന്നു.
പാകിസ്താനു വേണ്ടി 46 ടെസ്റ്റുകളും 163 ഏകദിനങ്ങളും 15 ടി20കളും അക്തര്‍ കളിച്ചിട്ടുണ്ട്. മൂന്നു ഫോര്‍മാറ്റുകളിലുമായി 444 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

Story first published: Friday, August 7, 2020, 11:00 [IST]
Other articles published on Aug 7, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+