ഗാംഗുലി ഇന്ത്യയുടെ ഇമ്രാന്‍ ഖാന്‍!! വളരെയേറെ സാമ്യം... ചൂണ്ടിക്കാട്ടി ഷുഐബ് അക്തര്‍

കറാച്ചി: ബിസിസിഐയുടെ പുതിയ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലിയെ പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തര്‍ അഭിനന്ദിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ദാദയെ തിരഞ്ഞെടുത്ത തീരുമാനത്തെയും അദ്ദേഹം പ്രശംസിച്ചത്. നേരത്തേ ഐപിഎല്ലില്‍ ഗാംഗുലി കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിന്റെ ക്യാപ്റ്റനായിരുന്നപ്പോള്‍ അക്തര്‍ അദ്ദേഹത്തിനു കീഴില്‍ കളിച്ചിരുന്നു.
പാകിസ്താന്റെ മുന്‍ ഇതിഹാസ നായകനും ഇപ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനോടാണ് ഗാംഗുലിയെ അക്തര്‍ താരതമ്യം ചെയ്തത്. ഇതിനുള്ള കാരണവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.

യുവതാരങ്ങള്‍ക്കു പിന്തുണ
യുവതാരങ്ങള്‍ക്കു പിന്തുണ നല്‍കുന്ന കാര്യത്തിലാണ് ഇമ്രാനും ഗാംഗുലിയും സാമ്യതയുള്ളതെന്ന് അക്തര്‍ പറയുന്നു. യുവതാരങ്ങളില്‍ വലിയ വിശ്വാസമര്‍പ്പിക്കുന്നവരാണ് ഇരുവരും. രാജ്യത്തിനു വേണ്ടി കളിക്കാന്‍ ശേഷിയുള്ള യുവതാരങ്ങളെ കണ്ടെത്താന്‍ രണ്ടു പേര്‍ക്കും പ്രത്യേക മിടുക്ക് തന്നെയുണ്ട്.
ഇമ്രാന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ പാകിസ്താനെ ജയത്തിലേക്കു നയിക്കാന്‍ ശേഷിയുള്ള വഖാര്‍ യൂനിസ്, വസീം അക്രം, ഇന്‍സമാമുള്‍ ഹഖ് എന്നിവരടക്കം പലര്‍ക്കും അവസരം നല്‍കിയിട്ടുണ്ട്. ഗാംഗുലിയും ഇതു പോലെ തന്നെയാണ്. എംഎസ് ധോണി, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍ എന്നിവരെയെല്ലാം ടീമിലേക്കു കൊണ്ടുവന്നത് ഗാംഗുലിയാണെന്നും അക്തര്‍ ചൂണ്ടിക്കാട്ടി.

അടിമുടി മാറ്റിയ ക്യാപ്റ്റന്‍
ഇന്ത്യന്‍ ക്രിക്കറ്റിനെ അടിമുടി മാറ്റിയ നായകന്‍ കൂടിയാണ് ഗാംഗുലിയെന്നു അക്തര്‍ അഭിപ്രായപ്പെട്ടു. 199798ന് മുമ്പ് പാകിസ്താനെ ഇന്ത്യ തോല്‍പ്പിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ഗാംഗുലി നായകനായി വരുന്നതു വരെ പാകിസ്താനെ മറികടക്കാനുള്ള ഒരു ശേഷി ഇന്ത്യക്കു ഉണ്ടായിരുന്നതായി തോന്നിയിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മനോഭാവം അദ്ദേഹം മാറ്റിയെടുക്കുകയായിരുന്നുവെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് വിശദമാക്കി.

എതിരില്ലാതെ തലപ്പത്ത്
എതിരില്ലാതെയാണ് ഇത്തവ ബിസിസിഐ പ്രസിഡന്റായി ഗാംഗുലി തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് സ്ഥാനത്തേക്കു അപേക്ഷ നല്‍കിയതും അദ്ദേഹം മാത്രമായിരുന്നു. പുതിയ നിയമപ്രകാരം 2020 ജൂലൈ വരെ മാത്രമ പ്രസിഡന്റ് സ്ഥാനത്തു ഗാംഗുലിക്കു തുടരാന്‍ കഴിയുകയുള്ളൂ.
ബിസിസിയുടെ സ്ഥിരം പ്രസിഡന്റാവുന്ന രണ്ടാമത്തെ മുന്‍ നായകന്‍ കൂടിയാണ് ഗാംഗുലി. 65 വര്‍ഷങ്ങള്‍ക്കു മുമ്പ് മഹാരാജ് കുമാറാണ് ആദ്യമായി ബിസിസിഐയുടെ തലപ്പത്തെത്തിയ മുന്‍ നായാകന്‍. അതിനു ശേഷം സുനില്‍ ഗവാസ്‌കര്‍ ശിവ്ലാല്‍ യാദവ് എന്നിവരും പ്രസിഡന്റായിട്ടുണ്ടെങ്കിലും ഇവരുടെ നിയമനം താല്‍ക്കാലികമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications