Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബിസിസിഐയുടെയും ദാദ... ഗാംഗുലി തിളങ്ങുമോ? അക്തറിന്റെ അഭിപ്രായം ഇങ്ങനെ

ലാഹോര്‍: ബിസിസിഐയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയെ പ്രശംസിച്ച് രംഗത്തു വന്നിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ പേസര്‍ ഷുഐബ് അക്തര്‍. നേരത്തേ പല തവണ ഗാംഗുലിക്കെതിരേ കളിക്കളത്തില്‍ ഏറ്റുമുട്ടിയിട്ടുള്ള താരം കൂടിയാണ് അക്തര്‍. കൂടാതെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ ഗാംഗുലിക്കു കീഴില്‍ അദ്ദേഹം കളിച്ചിട്ടുമുണ്ട്.

കഴിഞ്ഞ ദിവസസമാണ് ബിസിസിഐയുടെ പുതിയ പ്രസിഡന്റായി ഗാംഗുലി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരവെയായിരുന്നു ദാദയ്ക്കു ബിസിസിഐയുടെ അമരത്തേക്കു നറുക്കുവീണത്.

ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിമറിച്ചു

ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിമറിച്ചു

ഇന്ത്യന്‍ ക്രിക്കറ്റിനെ അടിമുടി മാറ്റിമറിച്ച ക്യാപ്റ്റനെന്നാണ് ഗാംഗുലിയെ അക്തര്‍ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിനെ ഉടച്ചു വാര്‍ത്ത വ്യക്തിയാണ് ഗാംഗുലി. 1997-98ന് മുമ്പ് പാകിസ്താനെ ഇന്ത്യ തോല്‍പ്പിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ഗാംഗുലി നായകനായി വരുന്നതു വരെ പാകിസ്താനെ മറികടക്കാനുള്ള ഒരു ശേഷി ഇന്ത്യക്കു ഉണ്ടായിരുന്നതായി തോന്നിയിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മനോഭാവം അദ്ദേഹം മാറ്റിയെടുക്കുകയായിരുന്നു. ഇന്ത്യക്കായി കളിക്കാന്‍ ശേഷിയുള്ള മിടുക്കരെ കണ്ടെത്താന്‍ പ്രത്യേക മിടുക്ക് തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നതായും അക്തര്‍ വിലയിരുത്തി.

മികച്ച ലീഡര്‍

മികച്ച ലീഡര്‍

വളരെ മികച്ചൊരു ലീഡര്‍ തന്നെയാണ് ഗാംഗുലി. പ്രതിഭകളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം. മാത്രമല്ല ക്രിക്കറ്റിനെക്കുറിച്ച് അഗാധമായ ജ്ഞാനവും ഗാംഗുലിക്കുണ്ടെന്നും അക്തര്‍ ചൂണ്ടിക്കാട്ടി.
എതിരാളികള്‍ ആരും തന്നെ ഇല്ലാതിരുന്നതിനാല്‍ വോട്ടെടുപ്പ് പോലുമില്ലാതെയാണ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായത്. ഈ മാസം 23ന് നടക്കുന്ന വാര്‍ഷിക യോഗത്തില്‍ അദ്ദേഹം ഔദ്യോഗികമായി ചുമതലയേല്‍ക്കും.

രണ്ടാമത്തെ ക്യാപ്റ്റന്‍

രണ്ടാമത്തെ ക്യാപ്റ്റന്‍

ബിസിസിയുടെ സ്ഥിരം പ്രസിഡന്റാവുന്ന രണ്ടാമത്തെ മുന്‍ നായകന്‍ കൂടിയാണ് ഗാംഗുലി. 65 വര്‍ഷങ്ങള്‍ക്കു മുമ്പ് മഹാരാജ് കുമാറാണ് ആദ്യമായി ബിസിസിഐയുടെ തലപ്പത്തെത്തിയ മുന്‍ നായാകന്‍. അതിനു ശേഷം സുനില്‍ ഗവാസ്‌കര്‍ ശിവ്‌ലാല്‍ യാദവ് എന്നിവരും പ്രസിഡന്റായിട്ടുണ്ടെങ്കിലും ഇവരുടെ നിയമനം താല്‍ക്കാലികമായിരുന്നു.

Story first published: Wednesday, October 16, 2019, 11:34 [IST]
Other articles published on Oct 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+