Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താന്റെ മുന്‍ സ്പീഡ് സ്റ്റാര്‍ ഉമര്‍ ഗുല്‍ ക്രിക്കറ്റ് മതിയാക്കി

കറാച്ചി: പാകിസ്താന്റെ മുന്‍ സ്പീഡ് സ്റ്റാര്‍ ഉമര്‍ ഗുല്‍ ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞു. യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായിരുന്ന ഗുല്‍ ഒരു കാലത്ത് ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പോസര്‍മാരില്‍ ഒരാളായിരുന്നു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും താന്‍ വിരമിക്കുന്നതായി 36 കാരനായ ഗുല്‍ പ്രഖ്യാപിച്ചു. പാക് ടീമിനായി 47 ടെസ്റ്റുകളിലും 130 ഏകദിനങ്ങളിലും 60 ടി20കളിലും പേസര്‍ കളിച്ചിട്ടുണ്ട്. ദേശീയ ടീമിനു പുറത്തായിരുന്ന ഗുല്‍ ഇപ്പോള്‍ ആഭ്യന്തര ടി20 ലീഗുകളില്‍ കളിച്ചു വരികയായിരുന്നു. ദേശീയ ടി20 കപ്പില്‍ സതേണ്‍ പഞ്ചാബിനോടു തോറ്റ് ഗുല്ലിന്റെ ടീമായ ബലോചിസ്താന്‍ പുറത്തായിരുന്നു. ഇതിനു പിന്നാലെയാണ് താരം ക്രിക്കറ്റ് നിര്‍ത്തുന്നതായി അറിയിച്ചത്.

1

2002ലെ അണ്ടര്‍ 19 ലോകകപ്പില്‍ പാക് ടീമിനു വേണ്ടി കളിച്ചതോടെയാണ് ഗുല്‍ ശ്രദ്ധിക്കപ്പെടുന്നത്. തൊട്ടടുത്ത വര്‍ഷം പേസര്‍ സീനിയര്‍ ടീമിനു വേണ്ടിയും അരങ്ങേറി. വസീം അക്രം, വഖാര്‍ യൂനിസ് തുടങ്ങിയ ഇതിഹാസ താരങ്ങളുടെ വിരമിക്കലോടെ പാക് ക്രിക്കറ്റ് മാറ്റത്തിന്റെ പാതയില്‍ നില്‍ക്കവെയായിരുന്നു ഇത്. ഷാര്‍ജയില്‍ നടന്ന ഏകദിനത്തില്‍ സിംബാബ്വെയ്‌ക്കെതിരേയായിരുന്നു ഗില്ലിന്റെ അരങ്ങേറ്റം. ഇതേ വര്‍ഷം താരം ടെസ്റ്റിലും കന്നി മല്‍സരം കളിച്ചു.

47 ടെസ്റ്റുകളില്‍ നിന്നും 34.06 ശരാശരിയില്‍ 163ഉം 130 ഏകദിനങ്ങളില്‍ നിന്നും 179ഉം വിക്കറ്റുകള്‍ ഗുല്‍ നേടിയിട്ടുണ്ട്. യോര്‍ക്കറുകള്‍ എറിയുന്നതില്‍ പ്രത്യേക മിടുക്ക് തന്നെയുണ്ടായിരുന്ന അദ്ദേഹം ടി20യിലും അവിഭാജ്യഘടകമായി മാറി. 16.97 ശരാശരിയില്‍ 85 വിക്കറ്റുകള്‍ ഗുല്‍ നേടിയിട്ടുണ്ട്. ടി20യില്‍ ലസിത് മലിങ്ക (107), ഷാഹിദ് അഫ്രീഡി (98), ഷാക്വിബുല്‍ ഹസന്‍ (92), റാഷിദ് ഖാന്‍ (89) എന്നിവര്‍ കഴിഞ്ഞാല്‍ പിന്നെ വിക്കറ്റ് വേട്ടയില്‍ ഗുല്ലാണ്.

2

2007ലെ പ്രഥമ ടി20 ലോകകപ്പില്‍ പാകിസ്താനെ റണ്ണറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പേസര്‍ 2009ല്‍ ടീമിന് കന്നിക്കിരീടം നേടിക്കൊടുക്കുന്നതിലും ചുക്കാന്‍ പിടിച്ചു. പ്രഥമ ടി20 ലോകകപ്പില്‍ 13 വിക്കറ്റുകളുമായി വിക്കറ്റ് കൊയ്ത്തില്‍ ഗുല്‍ ഒന്നാമനായിരുന്നു. 2009ലെ ലോകകപ്പിലും അദ്ദേഹം ഇത്ര വിക്കറ്റുകള്‍ തന്നെ നേടി. ന്യൂസിലാന്‍ഡിനെതിരായ മല്‍സരത്തില്‍ മൂന്നോവറില്‍ വെറും ആറു റണ്‍സിന് ഗുല്‍ അഞ്ചു വിക്കറ്റുകള്‍ നേടിയിരുന്നു. 2015ലെ ഏകദിന ലോകകപ്പിനു ശേഷം ഗുല്‍ പാക് ഏകദിന ടീമില്‍ നിന്നും പുറത്താവുകയായിരുന്നു. 16നു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലും താരം കളിച്ചിട്ടില്ല. എങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്നു ഗുല്‍.

Story first published: Saturday, October 17, 2020, 14:45 [IST]
Other articles published on Oct 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+