Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: കിരീടമാര്‍ക്ക്? പിന്തുണ അവര്‍ക്ക്... പക്ഷെ ചാംപ്യന്മാര്‍ അവരാവില്ല!! അക്തറിന്റെ പ്രവചനം

akhtar

ലണ്ടന്‍: ലോക ക്രിക്കറ്റിലെ പുതിയ രാജാക്കന്‍മാര്‍ ആരെന്നു ഇന്നറിയാം. ക്രിക്കറ്റിന്റെ മെക്കയാ ലോര്‍ഡ്‌സില്‍ ഇന്നു വൈകീട്ട് മൂന്നു മണിക്ക് ആരംഭിക്കുന്ന കലാശക്കളിയില്‍ ആതിഥേയരായ ഇംഗ്ലണ്ടും കഴിഞ്ഞ തവണത്തെ റണ്ണറപ്പായ ന്യൂസിലാന്‍ഡും മാറ്റുരയ്ക്കും. കന്നിക്കിരീടം സ്വപ്‌നം കണ്ടാണ് ഇരുടീമുകളും അങ്കത്തട്ടിലിറങ്ങുന്നത്.

ഇംഗ്ലണ്ട് നേരത്തേ തന്നെ കിരീട ഫേവറിറ്റുകളില്‍ മുന്‍നിരയിലുള്ള ടീമാണെങ്കില്‍ ന്യൂസിലാന്‍ഡിന്റെ ഫൈനല്‍ പ്രവേശനം അപ്രതീക്ഷിതമായിരുന്നു. ഇന്നു നടക്കാനിരിക്കുന്ന ഫൈനല്‍ ത്രില്ലറില്‍ ആരായിരിക്കും ചാംപ്യന്‍മാരാവുകയെന്ന് പ്രവചിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ പേസറായ ഷുഐബ് അക്തര്‍.

ന്യൂസിലാന്‍ഡിനെ പിന്തുണയ്ക്കും

ന്യൂസിലാന്‍ഡിനെ പിന്തുണയ്ക്കും

ഇന്നത്തെ ഫൈനലില്‍ തന്റെ പിന്തുണ ന്യൂസിലാന്‍ഡിനായിരിക്കുമെന്ന് അക്തര്‍ വ്യക്തമാക്കി. എന്നാല്‍ ചാംപ്യന്‍മാരാവുക ഇംഗ്ലണ്ടായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ടോസ് ലഭിച്ചാല്‍ ആദ്യം ബാറ്റ് ചെയ്ത് വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയെന്ന തന്ത്രമായിരിക്കും ഇംഗ്ലണ്ട് പരീക്ഷിക്കുക. ശക്തമായ ബാറ്റിങ് നിരയും അവര്‍ക്കുണ്ട്. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റിലും ഹെന്റി നിക്കോള്‍സും മികച്ച തുടക്കം നല്‍കിയാല്‍ മാത്രമേ ന്യൂസിലാന്‍ഡിനു പ്രതീക്ഷയ്ക്കു വകയുള്ളൂവെന്നും അക്തര്‍ പറഞ്ഞു.

ഇംഗ്ലണ്ട് ചരിത്രം കുറിക്കും

ഇംഗ്ലണ്ട് ചരിത്രം കുറിക്കും

വലിയ മല്‍സരങ്ങളില്‍ സമ്മര്‍ദ്ദം വലിയ ഘടകം തന്നെയാണ്. ഇംഗ്ലണ്ട് വമ്പന്‍ ടീമാണ്. കന്നി ഏകദിന ലോകകപ്പ് സ്വന്തമാക്കി ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട് ചരിത്രം കുറിക്കുമെന്നാണ് കരുതുന്നത്.
കളിയുടെ എല്ലാ മേഖലയിലും മികവ് പുലര്‍ത്തിയാല്‍ മാത്രമേ ന്യൂസിലാന്‍ഡിന് ജയിക്കാന്‍ കഴിയുകയുള്ളൂ. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ വലിയ ഇന്നിങ്‌സ് കളിക്കേണ്ടതും അവരെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണെന്നും അക്തര്‍ വിശദമാക്കി.

ബട്‌ലറെ നേരത്തേ ഇറക്കണം

ബട്‌ലറെ നേരത്തേ ഇറക്കണം

ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പറും വെടിക്കെട്ട് താരവുമായ ജോസ് ബട്‌ലറെ ബാറ്റിങില്‍ നേരത്തേ ഇറക്കണമെന്ന് അക്തര്‍ നിര്‍ദേശിച്ചു. നേരത്തേ ക്രീസിലെത്തിയാല്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ ബട്‌ലര്‍ക്കു കഴിയും.
ഫൈനല്‍ തീര്‍ച്ചയായും ത്രില്ലിങ് തന്നെയായിരിക്കും. ബാറ്റിങ് തകര്‍ച്ചയാണ് ഫൈനലില്‍ കാണുന്നതെങ്കില്‍ താന്‍ നിരാശനാവുമെന്നും അക്തര്‍ പറഞ്ഞു.

Story first published: Sunday, July 14, 2019, 11:05 [IST]
Other articles published on Jul 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+