Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയിറക്കണം ഈ ടീമിനെ... അവന്‍ വേണം, വിന്‍ഡീസിനെ അടിച്ചൊതുക്കും, അക്തറിന്റെ ഇലവന്‍

കറാച്ചി: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു ഇന്നു തുടക്കം കുറിക്കാനിരിക്കെ ആദ്യ ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തര്‍. മല്‍സരത്തില്‍ കളിക്കേണ്ട ഇന്ത്യന്‍ ടീമിനെയാണ് അക്തര്‍ തിരഞ്ഞെടുത്തത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പാക് സൂപ്പര്‍ താരം ഇക്കാര്യം പറഞ്ഞത്.

പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള പരമ്പര. നേരത്തേ നടന്ന ഏകദിന, ടി2 പരമ്പരകളില്‍ വിന്‍ഡീസിനെ കെട്ടുകെട്ടിച്ച വിരാട് കോലിയും സംഘവും ഇനി ടെസ്റ്റിലും ഫോം തുടരാമെന്ന ശുഭപ്രതീക്ഷയിലാണ്. 2006നു ശേഷം വിന്‍ഡീസിനെതിരേ ടെസ്റ്റ് പരമ്പര തോറ്റിട്ടില്ലെന്നതും ഇന്ത്യയുടെ ആത്മവിശ്വാസമുയര്‍ത്തും.

രോഹിത് ടീമില്‍ വേണം

രോഹിത് ടീമില്‍ വേണം

ആദ്യ ടെസ്റ്റിനുള്ള പ്ലെയിങ് ഇലലവനില്‍ നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്തണമെന്ന് അക്തര്‍ ആവശ്യപ്പെടുന്നു. രോഹിത് ശരിക്കുമൊരു മാച്ച് വിന്നര്‍ തന്നെയാണ്. അതുകൊണ്ടു തന്നെ ഇന്ത്യ അദ്ദേഹത്തെ കളിപ്പിക്കണമെന്നും പാക് സ്പീഡ് സ്റ്റാര്‍ പറയുന്നു.
വിന്‍ഡീസ് എയ്‌ക്കെതിരേ ദിവസങ്ങള്‍ക്കു മുമ്പ് നടന്ന ത്രിദിന സന്നാഹ മല്‍സരത്തില്‍ രോഹിത് ഫിഫ്റ്റിയുമായി തിളങ്ങിയിരുന്നു.

നേരത്തേ രോഹിത് നിരാശപ്പെടുത്തി

നേരത്തേ രോഹിത് നിരാശപ്പെടുത്തി

രോഹിത്തിന് നേരത്തേ ടെസ്റ്റില്‍ ഇന്ത്യ കുറച്ച് അവസരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന കാര്യമറിയാം. അദ്ദേഹത്തിനു ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാന്‍ കഴിഞ്ഞതുമില്ല. എങ്കിലും രോഹിത് ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ വേണം.
വലിയ മാച്ച് വിന്നര്‍ തന്നെയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ രോഹിത്തിനെ ടീമില്‍ നിന്നും മാറ്റിനിര്‍ത്തുന്നത് തെറ്റാണ്. മികച്ച ഫോമിലുള്ള അദ്ദേഹത്തെ ഇന്ത്യ കളിപ്പിക്കണമെന്നും അക്തര്‍ നിര്‍ദേശിക്കുന്നു.

ടെസ്റ്റിലും മികവ് തെളിയിക്കും

ടെസ്റ്റിലും മികവ് തെളിയിക്കും

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച ഇന്നിങ്‌സുകളുമായി രോഹിത് തന്റെ പ്രതിഭ തെളിയിച്ചു കഴിഞ്ഞതാണ്. ടെസ്റ്റിലും താന്‍ കേമനാണെന്നു തെളിയിക്കാന്‍ അദ്ദേഹത്തിനാവുമെന്നും അക്തര്‍ ചൂണ്ടിക്കാട്ടി.
ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയ ശേഷം പ്ലെയിങ് ഇലവനില്‍ നിന്നും രോഹിത്തിനെ ഒഴിവാക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല. ടെസ്റ്റിലും ടീമിന്റെ തുറുപ്പുചീട്ടായി മാറാന്‍ താരത്തിനാവുമെന്നും അക്തര്‍ വിശദമാക്കി.

ഇന്ത്യയുടെ തിരിച്ചുവരവ്

ഇന്ത്യയുടെ തിരിച്ചുവരവ്

ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ സെമി ഫൈനലില്‍ തോറ്റു പുറത്തായ ശേഷം ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയതെന്നു അക്തര്‍ അഭിപ്രായപ്പെട്ടു. വിന്‍ഡീസിനെതിരേയുള്ള ടെസ്റ്റ് പരമ്പരയിലും ഇന്ത്യ ഇതേ മികവ് തുടരുമെന്നു ഉറച്ചു വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തേ നടന്ന ഏകദിന പരമ്പരയില്‍ 2-0നും ടി20 പരമ്പരയില്‍ 3-0നും വിന്‍ഡീസിനെ ഇന്ത്യ തകര്‍ത്തുവിട്ടിരുന്നു.

Story first published: Thursday, August 22, 2019, 12:55 [IST]
Other articles published on Aug 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+